• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Lifestyle Health

ആസ്റ്റര്‍ ഫാര്‍മസി, സൗദി അറേബ്യയിലെ റിയാദില്‍’ട്രിയോ’ ഷോറൂം ആരംഭിച്ചു

February 12, 2025
in Health, saudi arabia
A A
ആസ്റ്റര്‍ ഫാര്‍മസി, സൗദി അറേബ്യയിലെ റിയാദില്‍’ട്രിയോ’ ഷോറൂം ആരംഭിച്ചു
35
VIEWS

സൗദി അറേബ്യയിലെ ആസ്റ്റര്‍ ഫാര്‍മസിയുടെ വരാനിരിക്കുന്ന വന്‍ വികസന പദ്ധതികളുടെ ഭാഗമായാണ് അബ്ദുല്‍ മോഹ്‌സെന്‍ അല്‍ ഹൊകൈര്‍ ഗ്രൂപ്പുമായി സഹകരിച്ച്, സുപ്രധാനമായ ട്രിയോ ഷോറൂം ആരംഭിച്ചിരിക്കുന്നത്.സൗദി അറേബ്യയിലെ ഫാര്‍മസികളില്‍ ഒരു ഡ്രൈവ്-ത്രൂ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ആശയം അവതരിപ്പിക്കുകയാണ് ട്രിയോ അസ്റ്റര്‍ ഫാര്‍മസിയിലൂടെ ലക്ഷ്യമിടുന്നത് .
അബ്ദുല്‍ മൊഹ്സന്‍ അല്‍ ഹൊഖൈര്‍ ഹോള്‍ഡിംഗ് ഗ്രൂപ്പുമായി ചേര്‍ന്ന് അടുത്ത 2-3 വര്‍ഷത്തിനകം രാജ്യത്താകെ 180 സ്റ്റോറുകള്‍ തുറക്കുകയാണ് ആസ്റ്റര്‍ ഫാര്‍മസിയുടെ ലക്ഷ്യം. സൗദി അറേബ്യയില്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നിവയിലൂടെ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഒരു ബില്യണ്‍ സൌദി റിയാല്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്.ഇന്റര്‍നാഷനല്‍ ഹെല്‍ത്ത്, ബ്യൂട്ടി, ഫിറ്റ്‌നെസ്, ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, സ്‌പെഷ്യലൈസ്ഡ് ഇന്‍ ഹൗസ് സേവനങ്ങളായ സ്‌കിന്‍ കെയര്‍ അനാലിസിസ് എന്നീ സമഗ്രമായ ശ്രേണി അവതരിപ്പിക്കുന്ന ട്രിയോ, ഫാര്‍മസിക്കപ്പുറം റിയാദിലെ ജനങ്ങള്‍ക്ക് ഒരു പൂര്‍ണ്ണ വെല്‍നെസ് ലക്ഷ്യ സ്ഥാനമെന്ന സമഗ്ര ആരോഗ്യ അനുഭവം നല്‍കുവാനാണ് ലക്ഷ്യമിടുന്നത്.

റിയാദ്, സൗദി അറേബ്യ, 10.02.2025: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി, റിയാദിലെ ട്രിയോ പ്ലാസയിലുളള ഫ്‌ളാഗ്ഷിപ്പ് ഷോറൂം ട്രിയോ ഉള്‍പ്പെടെ 15 പുതിയ സ്റ്റോറുകളുമായി സൗദി അറേബ്യയില്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചു. ട്രിയോ’യുടെ തുടക്കം ആസ്റ്റര്‍ ഫാര്‍മസിയുടെ പ്രയാണത്തിലെ ഒരു സുപ്രധാന ഘട്ടമാണ്. റിയാദിലെ ജനങ്ങള്‍ക്ക് അവരുടെ ആരോഗ്യ, സൗന്ദര്യ, ഫിറ്റ്‌നസ്, ജീവിതശൈലി ആവശ്യങ്ങള്‍ക്കായി ഒരു ആരോഗ്യക്ഷേമ കേന്ദ്രമായി ഉയരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പ്രത്യേക ഡ്രൈവ്-ത്രൂ ആശയമാണ് ട്രിയോ അവതരിപ്പിക്കുന്നത്. വടക്കന്‍ റിയാദിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ട്രിയോ, 711 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന, ജി.സി.സി.യിലെ ആസ്റ്റര്‍ ഫാര്‍മസിയുടെ ഏറ്റവും വലിയ ഷോറൂമാണ്. 13,000-ത്തിലധികം ഉല്‍പ്പന്നങ്ങളും, ദൈനംദിന ആവശ്യ സേവനങ്ങളും ഷോറൂം വാഗ്ദാനം ചെയ്യുന്നു.

മിനിസ്ട്രി ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റിലെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അലി അല്‍-സാഹെബ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍, അബ്ദുല്‍ മൊഹ്‌സിന്‍ അല്‍ ഹോഖൈര്‍ ഗ്രൂപ്പ് എന്നിവയുടെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികള്‍, പ്രമുഖ അതിഥികള്‍, ക്ഷണിതാക്കള്‍ എന്നിവര്‍ ലോഞ്ചിങ്ങ് ചടങ്ങില്‍ പങ്കെടുത്തു. സൗദി അറേബ്യയില്‍ ആസ്റ്ററിന്റെ വികസനത്തിലെ ചരിത്രപരമായ ഈ ചുവടുവയ്പ്പിന് ചടങ്ങിലെത്തിയ മുഖ്യാതിഥികള്‍ പിന്തുണ അറിയിച്ചു.
‘ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് നിലവാരമുള്ള ആരോഗ്യപരിചരണ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ആസ്റ്ററിന്റെ നയമെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വര്‍ഷംതോറും 2 കോടി രോഗികള്‍ക്കാണ് ആസ്റ്റര്‍ സേവനമെത്തിക്കുന്നത്. ആസ്റ്റര്‍ സനദ് ആശുപത്രിയിലൂടെ രാജ്യത്തെ ആദ്യത്തെ സ്വകാര്യ ആരോഗ്യരക്ഷാ നിക്ഷേപകരിലൊന്നാകാനുള്ള അവസരം നല്‍കിയതിന് സൗദി അറേബ്യയുടെ ദീര്‍ഘ വീക്ഷണമുള്ള നേതൃത്വത്തിന് ഞങ്ങള്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നിവയിലുടനീളം പ്രതിജ്ഞാബദ്ധമായ വിപുലീകരണം തുടരുമ്പോള്‍, സൗദി അറേബ്യയുടെ വിഷന്‍ 2030-ലേക്ക് സംഭാവന ചെയ്യാനുള്ള അവസരം തങ്ങള്‍ വിലമതിക്കുന്നു. നിരവധി രാജ്യങ്ങളിലെ ആരോഗ്യരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആസ്റ്ററിന്റെ സംയോജിത ഹെല്‍ത്ത് കെയര്‍ മാതൃക സൗദി അറേബ്യയിലെ ആരോഗ്യരംഗത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
‘ആസ്റ്റര്‍ ഫാര്‍മസിയുമായുള്ള പങ്കാളിത്തം സൗദി അറേബ്യയുടെ ആരോഗ്യപരിചരണ രംഗത്ത് ഒരു ദീര്‍ഘ വീക്ഷണം നിറഞ്ഞ സമീപനം കൊണ്ടുവരുന്നതായി പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച അബ്ദുല്‍ മോഹ്‌സിന്‍ അല്‍ ഹോഖൈര്‍ ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി സിഇഒ മിഷാല്‍ അല്‍ ഹോഖൈര്‍ അഭിപ്രായപ്പെട്ടു. ‘ജിസിസിയിലെ ഏറ്റവും വലിയ രാജ്യവും ലോകത്തിലെ രണ്ടാമത്തെ വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയുമായ സൗദി അറേബ്യ വളരെ കുറച്ച് സമയത്തിനുള്ളില്‍ നേടിയെടുത്ത അതിശയകരമായ പുരോഗതി നോക്കികാണുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നുവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസി മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു.
ട്രിയോ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ ഉള്‍പ്പെടെയുള്ള പുതി സ്റ്റോറുകളിലൂടെ ആസ്റ്റര്‍ ഫാര്‍മസി, സൗദി അറേബ്യയില്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ ആരോഗ്യപരിപാലനത്തില്‍ ഒരു മുന്‍നിര സേവനദാതാവാകാന്‍ തയ്യാറെടുക്കുകയാണ്. യുഎഇയില്‍ സ്ഥാപിതമായതുമുതല്‍ അസ്റ്റര്‍ ഫാര്‍മസി ജിസിസിയിലെ 300-ല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇതിനകം വ്യാപിച്ചു. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസം നേടാനും ഇതിനകം ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ വിപുലീകരണ പദ്ധതികള്‍ തുടരുമ്പോള്‍ ആസ്റ്ററിന്റെ സമര്‍പ്പണവും വൈദഗ്ധ്യവും രാജ്യം മുഴുവനും എത്തിക്കുന്നതിനായി, ഈ രംഗത്ത് ബ്രാന്‍ഡിനുള്ള നാല്‍പത് വര്‍ഷത്തെ പരചയ സമ്പത്ത് കരുത്താകും.

Share6SendShareTweet4

Related Posts

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

July 17, 2025
ബീറ്റ് ദ ഹീറ്റ്’ ആരോഗ്യ ബോധവല്‍കരണ കാംപെയ്ന്‍ തുടരുന്നു

ബീറ്റ് ദ ഹീറ്റ്’ ആരോഗ്യ ബോധവല്‍കരണ കാംപെയ്ന്‍ തുടരുന്നു

July 15, 2025
ജീവന് ഭീഷണിയുള്ള അപൂര്‍വ ഹൃദ്രോഗവുമായി അസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ പ്രവേശിപ്പിക്കപ്പെട്ട 14 വയസ്സുള്ള സുഡാന്‍ സ്വദേശിയായ കുട്ടി സുഖം പ്രാപിച്ചു.ഓരോ 2,900 ജനനങ്ങളില്‍ ഇത്തരം ഒരു കേസ് സംഭവിക്കുന്നു.

ജീവന് ഭീഷണിയുള്ള അപൂര്‍വ ഹൃദ്രോഗവുമായി അസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ പ്രവേശിപ്പിക്കപ്പെട്ട 14 വയസ്സുള്ള സുഡാന്‍ സ്വദേശിയായ കുട്ടി സുഖം പ്രാപിച്ചു.ഓരോ 2,900 ജനനങ്ങളില്‍ ഇത്തരം ഒരു കേസ് സംഭവിക്കുന്നു.

July 15, 2025
ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

July 1, 2025
മലയാളി ഡോക്ടർക്ക് ഷാർജ എക്സലൻസ് പുരസ്കാരം:ആരോഗ്യ രംഗത്ത് ഷാർജയുടെ പ്രവർത്തനം മാതൃകാപരമെന്ന് ഡോ :സണ്ണി കുര്യൻ

മലയാളി ഡോക്ടർക്ക് ഷാർജ എക്സലൻസ് പുരസ്കാരം:ആരോഗ്യ രംഗത്ത് ഷാർജയുടെ പ്രവർത്തനം മാതൃകാപരമെന്ന് ഡോ :സണ്ണി കുര്യൻ

June 29, 2025
മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്

മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്

June 25, 2025

Recommended

മണിപ്പൂർ മുഖ്യമന്ത്രി രാജിവെച്ചു: മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം’; കേന്ദ്രത്തിന് മുന്നിൽ അഭ്യർത്ഥനകളുമായി ബിരേൻ സിങ്

മണിപ്പൂർ മുഖ്യമന്ത്രി രാജിവെച്ചു: മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം’; കേന്ദ്രത്തിന് മുന്നിൽ അഭ്യർത്ഥനകളുമായി ബിരേൻ സിങ്

5 months ago
ദുബായ് വിമാനത്താവാളത്തിലൂടെ യാത്രചെയ്യുന്നവർ അറിയാൻ :നിര്‍ദേശങ്ങളുമായി വിമാനക്കമ്പനികൾ

ദുബായ് വിമാനത്താവാളത്തിലൂടെ യാത്രചെയ്യുന്നവർ അറിയാൻ :നിര്‍ദേശങ്ങളുമായി വിമാനക്കമ്പനികൾ

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025