• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Lifestyle Health

ലോക നിലവാരത്തിലുള്ള മജ്ജ മാറ്റിവയ്ക്കൽ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്സുമായി കൈകോർത്ത് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം

February 15, 2025
in Health, UAE
A A
ലോക നിലവാരത്തിലുള്ള മജ്ജ മാറ്റിവയ്ക്കൽ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്സുമായി കൈകോർത്ത് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം
21
SHARES
49
VIEWS

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ മേളയായ അറബ് ഹെൽത്തിൽ ഈജിപ്ത്യൻ ആരോഗ്യമന്ത്രാലയുമായി തന്ത്രപ്രധാനമായ കരാറിലേർപ്പെട്ട് യുഎഇയിലെ മുൻനിര ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ്. ഈജിപ്ത് ഉൾപ്പെടുന്ന ആഫ്രിക്കൻ മേഖലയിലുടനീളം മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ സമഗ്രമായ പദ്ധതി വികസിപ്പിക്കാനും അർബുദ പരിചരണം വിപുലമാക്കാനും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് കരാർ. യുഎഇയിലെ തന്നെ ഏറ്റവും വലിയ അർബുദ പരിചരണ ശൃംഖലകളിൽ ഒന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ബുർജീലിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയായിരിയ്ക്കും പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഈജിപ്റ്റ് ആരോഗ്യ മന്ത്രാലയത്തിലെ സെക്രട്ടേറിയറ്റ് ഓഫ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർസ് മേധാവി ഡോ. മഹാ ഇബ്രാഹിമും ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലും ധാരണാപത്രത്തിൽ ഒപ്പ് വെച്ചു. ഈജിപ്ത്യൻ ഉപപ്രധാനമന്ത്രിയും ആരോഗ്യ-ജനസംഖ്യാ മന്ത്രിയുമായ ഖാലിദ് അബ്ദുൽ ഗഫാർ, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. പരിശീലനം, ഗവേഷണം, ചികിത്സാ ലഭ്യത എന്നിവയിലൂന്നിയ തന്ത്രപ്രധാനമായ സംരംഭങ്ങളിലൂടെ ഈജിപ്റ്റിലെ അർബുദ ചികിത്സാരംഗത്ത് അർത്ഥവത്തായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ഷംഷീർ വയലിൽ പറഞ്ഞു. നൂതന അർബുദ ചികിത്സാ രീതികളിലും മജ്ജ മാറ്റിവെക്കൽ പോലുള്ള മറ്റു സങ്കീർണ പരിചരണ മേഖലകളിലും ആരോഗ്യസംരക്ഷണ വിദഗ്ധരെ പ്രാപ്തരാക്കാനുള്ള പരിശീലനം ബുർജീൽ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഈജിപ്തിൽ മജ്ജ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികൾക്കു എത്രയും വേഗം ചികിത്സ ലഭ്യമാക്കുള്ള പദ്ധതികൾ ആവിഷ്കരിക്കും. ബിഎംസിയിലെ വിജയകരമായ ബിഎംടി പ്രോഗ്രാമുകളിൽ നിന്നുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ഈജിപ്റ്റിലെ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, അനുബന്ധ സേവനങ്ങൾ നൽകുന്നവർ എന്നിവർക്ക് മുതിർന്നവരിലേയും കുട്ടികളിലെയും മജ്ജ മാറ്റിവയ്ക്കലിന് സമഗ്ര പരിശീലനം നൽകുക.
ഈജിപ്റ്റിലെ അർബുദ സേവനം മെച്ചപ്പെടുത്താൻ ബുർജീലിന്റെ വൈദഗ്ധ്യം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ കൂട്ടിച്ചേർത്തു. ഈജിപ്തിലെയും അനുബന്ധ പ്രദേശങ്ങളിലെയും മെഡിക്കൽ പ്രൊഫഷണലുകളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി ഒരു വർഷത്തെ പ്രത്യേക ഓങ്കോളജി നഴ്സിംഗ് പരിശീലന പരിപാടി ആരംഭിക്കും. ആഫ്രിക്കയിലുടനീളമുള്ള രോഗികൾക്ക് അർബുദ പരിചരണ ലഭ്യത വർധിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രാലയം, നിയുക്ത ഏജന്റുമാർ, ബിഎംസി എന്നിവർ ചേർന്ന് ഒരു മെഡിക്കൽ ടൂറിസം രൂപരേഖയും സഹകരണത്തിന്റെ ഭാഗമായി തയ്യാറാക്കും.

Share8SendShareTweet5

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

സേവ് കരിപ്പൂർ എം.ഡി.എഫ്. വായ മൂടി കെട്ടി പ്രതിഷേധ സമരം,27. ന് വൈകുന്നേരം 04.30ന് കോഴിക്കോട് കടപ്പുറത്ത് ..

സേവ് കരിപ്പൂർ എം.ഡി.എഫ്. വായ മൂടി കെട്ടി പ്രതിഷേധ സമരം,27. ന് വൈകുന്നേരം 04.30ന് കോഴിക്കോട് കടപ്പുറത്ത് ..

5 months ago
ദുബയിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു; ചില റൂട്ടുകളിൽ മാറ്റം

ദുബയിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രഖ്യാപിച്ചു; ചില റൂട്ടുകളിൽ മാറ്റം

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025