• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

ജിസിസിയിലെ മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല സ്ഥാപിക്കാൻ ബുർജീൽ ഹോൾഡിങ്‌സ്ജിസിസിയിലുടനീളം എസിഒസി ബ്രാൻഡഡ് റേഡിയേഷൻ ഓങ്കോളജി സെന്ററുകൾ ആരംഭിക്കും

February 18, 2025
in Abu Dhabi, GCC, Health, NEWS, UAE
A A
ജിസിസിയിലെ മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല സ്ഥാപിക്കാൻ ബുർജീൽ ഹോൾഡിങ്‌സ്ജിസിസിയിലുടനീളം എസിഒസി ബ്രാൻഡഡ് റേഡിയേഷൻ ഓങ്കോളജി സെന്ററുകൾ ആരംഭിക്കും
28
VIEWS

അബുദാബി: ജിസിസിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു . ഇതിനായി ദുബായ് ആസ്ഥാനമായ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്ററിന്റെ (എസിഒസി) 80 ശതമാനം ഓഹരികൾ ബുർജീൽ വിജയകരമായി ഏറ്റെടുത്തു. റേഡിയേഷൻ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, കീമോതെറാപ്പി സേവനങ്ങളിൽ പ്രാവീണ്യം തെളിയിച്ച എസിഒസിയിലൂടെ നടപ്പാക്കുന്ന പദ്ധതി അർബുദ ചികിത്സ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കും.എസിഒസിയുടെ ഇക്വിറ്റി ഓഹരി 92 ദശലക്ഷം ദിർഹത്തിനാണ് (ഏകദേശം 217 കോടി രൂപ) ബുർജീൽ ഏറ്റെടുത്തത്. സെന്ററിന്റെ നിലവിലുള്ള കടങ്ങളോ പണമോ കണക്കാക്കാതെ, ശേഷിക്കുന്ന ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്‌ഷനോടെയാണ് ഏറ്റെടുക്കൽ. കഴിഞ്ഞ വർഷം എസിഒസി 64 ദശലക്ഷം ദിർഹം വരുമാനം രേഖപ്പെടുത്തിയിരുന്നു. എസിഒസിയുടെ സ്ഥാപകനും സിഇഒ യുമായ ബഷീർ അബൗ റെസ്ലാൻ 10% ഓഹരി നിലനിർത്തി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 10% ഓഹരി നിലവിലുള്ള ഉടമയായ റാഫേൽ ഖ്ലാത്ത് മിഡിൽ ഈസ്റ്റ് FZCO കൈവശം വയ്ക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടും കാൻസർ രോഗബാധിതരുടെ എണ്ണം വരും വർഷങ്ങളിൽ കൂടാനാണ് സാധ്യത. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും, വയോജനങ്ങളുടെ എണ്ണത്തിൽ വരുന്ന വർധനവും മൂലം, വാർഷിക ആഗോള കാൻസർ രോഗനിർണയ കണക്ക് 2024 ലെ 20 ദശലക്ഷത്തിൽ നിന്ന് 2040 ആകുമ്പോൾ 30 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ജിസിസി മേഖലയിൽ അടുത്ത രണ്ടു ദശാബ്ദത്തിനിടയിൽ കാൻസർ രോഗികളുടെ എണ്ണം 50 ശതമാനത്തോളം ഉയരുമെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോൾ, അതിനെ നേരിടാൻ ജിസിസിയിലെ അർബുദ പരിചരണ മേഖല നിലവിൽ സജ്ജമല്ല. എസിഒസിയുമായി ചേർന്ന് രൂപീകരിക്കുന്ന റേഡിയേഷൻ ഓങ്കോളജി ശൃംഖലയിലൂടെ ഈ അപര്യാപ്തത നികത്താനാണ് ബുർജീലിന്റെ ശ്രമം. ശൃംഖലയുടെ ഭാഗമായി ആരംഭിക്കുന്ന സെന്ററുകൾ LINAC സംവിധാനങ്ങൾ, AI-അധിഷ്ഠിത റേഡിയേഷൻ ആസൂത്രണം, നൂതന ഇമേജിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പെടുന്ന അത്യാധുനിക റേഡിയേഷൻ തെറാപ്പി കേന്ദ്രങ്ങളായി പ്രവർത്തിക്കും. ആരോഗ്യസേവന ദാതാക്കളുടെ വിപുലമായ ശൃംഖലയിൽ നിന്നും റെഫർ ചെയ്യപ്പെടുന്ന രോഗികൾക്കായുള്ള ശക്തമായ പ്ലാറ്റ്‌ഫോമായി ശൃംഖലയെ വളർത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം, ബുർജീലിന്റെ ഒറാക്കിൾ ഹെൽത്ത് ഇലക്ട്രോണിക് മെഡിക്കൽ സംവിധാനമുപയോഗിച്ച് മെഡിക്കൽ ഗവേഷണവും ഡാറ്റാ അധിഷ്ഠിത നവീകരണങ്ങളും നടത്തും. ഉയർന്ന നിലവാരമുള്ള റേഡിയേഷൻ ഓങ്കോളജി സേവനങ്ങൾ രോഗികൾക്ക് അടുത്തേക്ക് എത്തിക്കുക, അതിലൂടെ ഈ മേഖലയിലുടനീളം കാൻസർ പരിചരണ ഫലങ്ങൾ ഗണ്യമായി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു.
യുഎഇ യിലെ തന്നെ ഏറ്റവും വലിയ അർബുദ പരിചരണ ശൃംഖലകളിലൊന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിട്ട്യൂട്ടിനെ ഈ ഏറ്റെടുക്കൽ ശക്തിപ്പെടുത്തും. അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബുർജീൽ കാൻസർ ഇന്സ്ടിട്യൂട്ടിലൂടെ സർജിക്കൽ ഓങ്കോളജി, ഇമ്മ്യൂണോതെറാപ്പി, റോബോട്ടിക് സർജറി, മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നിവയുൾപ്പെടുന്ന സമഗ്ര സേവനങ്ങളാണ് ബുർജീൽ നൽകി വരുന്നത്.

Share5SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

ഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി.

ഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി.

3 years ago
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025