• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് നാളെ മുതൽ ക്രിക്കറ്റ് ഉന്മാദത്തിലേക്ക്: നാളെ ഇന്ത്യ ബംഗ്ലാദേശിനെതിരെ, ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച

February 19, 2025
in Dubai, India, National, NEWS, Sports, UAE
A A
ദുബായ് നാളെ മുതൽ ക്രിക്കറ്റ് ഉന്മാദത്തിലേക്ക്: നാളെ ഇന്ത്യ ബംഗ്ലാദേശിനെതിരെ, ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച
28
VIEWS

ദുബായ്: യു എ ഇ യിലെ ക്രിക്കറ്റ് ആരാധകർ വ്യാഴാഴ്ച മുതൽ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളുടെ ആവേശത്തിലേക്ക്. ബംഗ്ലാദേശ്, പാകിസ്ഥാൻ,ന്യൂസിലാൻഡ് എന്നീ ടീമുകൾക്കെതിരായ ഇന്ത്യയുടെ മത്സരങ്ങളും ആദ്യ സെമിഫൈനൽ മത്സരവുമാണ് ദുബായ് അന്തർദേശിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. ഞായറാഴ്ചയാണ് യു എ ഇ യിലെ ക്രിക്കറ്റ് ആസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. മത്സരത്തിന്റെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്ന സാഹചര്യം പരിഗണിക്കുമ്പോൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യാ പാക് ആരാധകരുടെ ആരവം കൊണ്ട് മുഖരിതമാവുമെന്ന് ഉറപ്പിക്കാം. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്ക് ഇന്ത്യ മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.കഴിഞ്ഞ ടി – 20 ലോകകപ്പിൽ ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ‘മധുര പ്രതികാരം’ ഇന്ത്യക്ക് ഇരട്ടി മധുരമാകും.പാകിസ്ഥാനുമായുള്ള മത്സരം കഴിഞ്ഞാൽ മാർച്ച് രണ്ടിന് ന്യൂസീലൻഡുമായാണ് ഇന്ത്യക്ക് ദുബായിൽ മത്സരമുള്ളത്. മാർച്ച് നാലിന് നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരവും ദുബായിൽ തന്നെയാണ് നടക്കുന്നത്.ഇന്ത്യ കലാശ കളിക്ക് അർഹത നേടിയാൽ ഫൈനൽ മത്സരവും ദുബായിൽ തന്നെ നടക്കും.ഐ സി സി ചാമ്പ്യൻഷിപ്പുകളിലെ ആധിപത്യം നിലനിർത്താൻ ഇന്ത്യയും ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ മാസ്മരിക പ്രകടനം ആവർത്തിക്കാൻ പാകിസ്ഥാനും ഒരുങ്ങിയിറങ്ങുമ്പോൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം ആവേശകരമായ മത്സരത്തിന് സാക്ഷ്യം വഹിക്കും.
സൗരവ് ഗാംഗുലിക്കും മഹേന്ദ്ര സിംഗ് ധോണിക്കും ശേഷം ചാമ്പ്യൻസ് ട്രോഫി നേടുന്ന ഇന്ത്യൻ നായകൻ എന്ന ബഹുമതിയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ കാത്തിരിക്കുന്നത്. വിരാട് കോലിക്ക് കഴിയാതിരുന്നത് രോഹിത്തിന് സാധ്യമാവുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി.

Share5SendShareTweet3

Related Posts

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025
യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025

Recommended

മാർച്ച് ഒന്നിന് വ്രതമാസം ആരംഭിക്കും . ഈ വർഷം നോമ്പ് സമയം 13 മണിക്കൂർ

മാർച്ച് ഒന്നിന് വ്രതമാസം ആരംഭിക്കും . ഈ വർഷം നോമ്പ് സമയം 13 മണിക്കൂർ

5 months ago
1200 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

1200 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025