• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ലുലു വാക്കത്തോണിന് പിന്തുണയുമായി ഒത്തുചേർന്നത് 23000 ത്തിലേറെ പേർ; മുഖ്യാതിഥിയായി ആസിഫ് അലി

February 23, 2025
in Dubai, NEWS, UAE
A A
ലുലു വാക്കത്തോണിന് പിന്തുണയുമായി ഒത്തുചേർന്നത് 23000 ത്തിലേറെ പേർ; മുഖ്യാതിഥിയായി ആസിഫ് അലി
29
VIEWS

ദുബായ് ∙ ജനസാഗരമായി മാറി ലുലു വാക്കത്തോൺ 2025. യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ആശയത്തിന് പിന്തുണയുമായി ദുബായ് മംസാർ പാർക്കിൽ സംഘടിപ്പിച്ച ലുലു വാക്കത്തോണിൽ 23000 ത്തിലധികം പേരാണ് പങ്കെടുത്തത്. കമ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ പങ്കുവച്ച് ഇയർ ഓഫ് കമ്യൂണിറ്റി ക്യാംപെയ്ന്റെ പ്രാധാന്യം പങ്കുവച്ച് മൂന്ന് കിലോമീറ്റർ നീണ്ടതായിരുന്നു വാക്കത്തോൺ.
വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ സുസ്ഥിരത, ആരോഗ്യകരമായ ജീവിതശൈലി എന്നീ സന്ദേശങ്ങൾ കൂടി പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ. മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ആസിഫ് അലി ലുലു വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. അറബ് നടൻ അഹ്മദ് സെയ്ഫ്, ഫിലിപ്പിനോ സെലിബ്രിറ്റി OMG-മാർക്ക്, ഫുട്ബോൾ താരം അബ്ദുൽഫെത്ത ബർസാമ എന്നിവരും വാക്കത്തോണിൽ ഭാഗമായി.
നിരവധി സമൂഹമാധ്യമ താരങ്ങളും കായിക താരങ്ങളും ഉൾപ്പെടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ഒത്തൊരുമായുടെ സന്ദേശവുമായി യുഎഇയുടെ ഇയർ ഓഫ് കമ്യൂണിറ്റി ആശയത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് ലുലു വാക്കത്തോൺ എന്നും ഭാവിതലമുറയ്ക്കായി സുസ്ഥിരതയുടെ പ്രധാന്യം വ്യക്തമാക്കിയുള്ള ലുലുവിന്റെ ചുവടുവയ്പ്പ് മാതൃകാപരമെന്നും ആസിഫ് അലി പറഞ്ഞു.
അംഗവൈകല്യത്തെ അതിജീവിക്കുന്ന വ്യക്തികളും ലുലു വാക്കത്തോണിൽ ഭാഗമായി. ലുലു വാക്കത്തോണിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള ചിത്രങ്ങൾ ഇവർ തത്സമയം വേദിയിൽ വരച്ചത് ഏവരുടെ ഹൃദയം കവരുന്നതായി. ഇവരെ പ്രത്യേകം പരിപാടിയിൽ ആദരിച്ചു.യുഎഇയുടെ ഇയർ ഓഫ് കമ്യൂണിറ്റിക്ക് പിന്തുണ നൽകിയുള്ള ലുലു വാക്കത്തോണിന് ലഭിച്ച മികച്ച ജനപങ്കാളിത്വം അഭിമാനകരമാണെന്നും സുസ്ഥിതരതയുടെയും മികച്ച ആരോഗ്യത്തിന്റെയും സന്ദേശം കൂടി എടുത്തുകാട്ടുന്നതാണെന്നും ലുലു ഗ്ലോബൽ ഓപ്പറേഷൻ ഡയറക്ടർ സലിം എം.എ വ്യക്തമാക്കി. സുംബ ഡാൻസ്, എയറോബിക്സ്, യോഗ, ചിൽഡ്രൻസ് ഗെംയിംസ് അടക്കം ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വാക്കത്തോണിൽ പങ്കെടുത്തവർക്ക് പ്രത്യേകം സമ്മാനങ്ങളും വിതരണം ചെയ്തു.

Share5SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

റമദാനിന്റെ ആദ്യ പകുതി: ഷാർജയിൽ അറസ്റ്റിലായത് 107 യാചകർ : പിടിച്ചെടുത്തത് 50,000 ദിർഹത്തിലധികം

റമദാനിന്റെ ആദ്യ പകുതി: ഷാർജയിൽ അറസ്റ്റിലായത് 107 യാചകർ : പിടിച്ചെടുത്തത് 50,000 ദിർഹത്തിലധികം

3 months ago
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

4 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025