• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Abu Dhabi

മലയാളത്തിൽ താരപദവിയുള്ള എഴുത്തുകാരുടെ ഗണം എം .ടി യുടെ മരണത്തോടെ അസ്തമിച്ചു: പ്രൊഫ. എം എം നാരായണൻ

February 25, 2025
in Abu Dhabi, NEWS, UAE
A A
മലയാളത്തിൽ താരപദവിയുള്ള എഴുത്തുകാരുടെ ഗണം എം .ടി യുടെ മരണത്തോടെ അസ്തമിച്ചു: പ്രൊഫ. എം എം നാരായണൻ
27
VIEWS

അബുദാബി: എം.ടി മലയാളത്തിലെ വെറുമൊരു ചെറുകഥാ കൃത്തോ നോവലിസ്റ്റോ അല്ലെന്നും മലയാളത്തിൽ താരപദവിയുള്ള എഴുത്തുകാരുടെ ഗണം എം .ടി യുടെ മരണത്തോടെ അസ്തമിച്ചുവെന്നും
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എം എം നാരായണൻ പറഞ്ഞു.
കേരള ചരിത്രത്തിലും സാഹിത്യത്തിൻറെ ചരിത്രത്തിലും ഒരു സംക്രമണ കാലത്തെയാണ് എം .ടി പ്രതിനിധീകരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.അബുദാബിയിൽ കേരള സോഷ്യൽ സെന്ററും ശക്തി തീയറ്റേഴ്‌സും മലയാളം മിഷനും സംയുക്തമായി നടത്തിയ എം.ടി അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രം എന്ന ഘോഷ യാത്രയുടെ തെരുവോരത്തു ഒതുങ്ങി നിൽക്കുന്നവരെ എം .ടി സാഹിത്യത്തിലേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സെന്റര് പ്രസിഡന്റ് എ കെ ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു .എം .ടി യുടെ ജീവിതത്തെയും സാഹിത്യ ലോകത്തെയും സിനിമാലോകത്തെയും ആധാരമാക്കി കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ തയാറാക്കിയ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.പ്രൊഫ. എം എം നാരായണന് സെന്റര് ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് ഉപഹാരം നൽകി. മലയാളം മിഷൻ ഭാഷാ മയൂരം അവാർഡ് ജേതാവ് കെ എൽ ഗോപി,.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് മീരാബായ്, ബാല സാഹിത്യകാരൻ ജിനൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജിനൻ എഴുതിയ മൂന്ന് പുസ്തകങ്ങൾ സെന്റര് ലൈബ്രേറിയൻ ധനേഷ് കുമാർ ലൈബ്രറിക്ക് വേണ്ടി ഏറ്റുവാങ്ങി .മലയാളം മിഷൻ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നാരായണൻ നിർവഹിച്ചു .ഷാ പുതിയിരുത്തി എഴുതിയ കവിതാ സമാഹാരം “ആശാ മരത്തിലെ ചില്ലകൾ “എന്ന പുസ്തകം കെ.ൽ ഗോപിക്ക് നൽകി എം. എം നാരായണൻ പ്രകാശനം ചെയ്തു.ശക്തി തിയറ്റേഴ്‌സ് അബുദാബി ജനറൽ സെക്രട്ടറി എ എൽ സിയാദ് സ്വാഗതവും അബുദാബി മലയാളം മിഷൻ സെക്രട്ടറി ബിജിത് കുമാർ നന്ദിയും പറഞ്ഞു.

Share4SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

വായനോത്സവം; മേളയെ വേറിട്ട അനുഭവമാക്കി കുട്ടികൾ

വായനോത്സവം; മേളയെ വേറിട്ട അനുഭവമാക്കി കുട്ടികൾ

1 month ago
എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം

എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025