ദുബായ്:ജിസിസിയിലെ മുന്‍നിര സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴിലുള്ള 5 ആശുപത്രികള്‍, ന്യൂസ് വീക്ക് മാഗസിന്റെ 2025ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഈ അംഗീകാരം ആസ്റ്ററിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധത, പ്രദേശത്ത് ശക്തമായ സാന്നിധ്യം സ്ഥാപിക്കല്‍, മികച്ച രോഗി പരിചരണം എന്നിവതെളിയിക്കുന്നതാണ് .യുഎഇയില്‍, ആസ്റ്റര്‍ ശൃംഖലയിലെ 4 ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍ (റാങ്ക് 4), ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ് (റാങ്ക് 16), മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫ (റാങ്ക് 31), മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ (റാങ്ക് 35) എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. സൗദി അറേബ്യയില്‍, ആസ്റ്റര്‍ സനദ് ആശുപത്രി രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നായി 38ാമത്തെ സ്ഥാനത്ത് നില്‍ക്കുന്നു. രോഗി പരിചരണം, ക്ലിനിക്കല്‍ ഫലങ്ങള്‍, മൊത്തത്തിലുള്ള ആരോഗ്യ പരിചരണ അനുഭവം എന്നിവയില്‍ കാണിച്ച മികവിനെ വിലയിരുത്തിയാണ് ന്യൂസ്വീക്ക് സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് ആശുപത്രികളെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആശുപത്രികളുടെ പ്രകടനം ആഗോള തലത്തില്‍ വിലയിരുത്തുന്നതിനായി മെഡിക്കല്‍ പ്രൊഫഷണലുകളുടെ ്ര്രപതികരണങ്ങള്‍, പൊതു സര്‍വേകള്‍, പ്രധാന ഡാറ്റാ പോയിന്റുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്ങ് തയ്യാറാക്കിയിട്ടുളളത്.’വര്‍ഷങ്ങളായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ക്ലിനിക്കല്‍ മികവിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സ്ഥാപനമായി സ്വയം നവീകരിക്കുകയും, സ്‌പെഷ്യാലിറ്റികളിലുടനീളം പരിചരണത്തിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രശസ്തവുമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. ന്യൂസ് വീക്ക് പോലുള്ള ആഗോള പ്ലാറ്റ്‌ഫോമുകളുടെ അംഗീകാരം ഓരോ രോഗിക്കും മികച്ച ഫലവും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഞങ്ങളുടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മെഡിക്കല്‍ ജീവനക്കാരുടെയും കഠിനാധ്വാനത്തിനും, പ്രതിബദ്ധതക്കും അര്‍പ്പണബോധത്തിനുമുള്ള അംഗീകാരമാണ്. ആരോഗ്യ സംരക്ഷണ മേഖലയില്‍ മികവിനായി തുടര്‍ന്നും പരിശ്രമിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ഈ അംഗീകാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.