• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

എം.എ യൂസഫലി ഉൾപ്പടെയുള്ളവർക്ക് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി സമ്മാനിച്ചു

March 20, 2025
in Dubai, NEWS, UAE
A A
എം.എ യൂസഫലി ഉൾപ്പടെയുള്ളവർക്ക് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി  സമ്മാനിച്ചു
31
VIEWS

ദുബായ് : പ്രതിസന്ധികളെ നേരിടുന്ന ജനങ്ങൾക്ക് കൈത്താങ്ങേകുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷേറ്റീവിസ് 2024ലെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് MBRGI ഗ്ലോബൽ ഇനീഷേറ്റീവിസിന്റെ റിവ്യൂ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇക്കഴിഞ്ഞ വർഷത്തിനിടെ 118 രാജ്യങ്ങളിലെ 15 കോടിയിലേറെ ആളുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന 220 കോടി ദിർഹത്തിന്റെ പദ്ധതികളാണ് MBRGI യാഥാർത്ഥ്യമാക്കിയത്.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങൾ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും MBRGI വൈസ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മന്ത്രിമാർ , ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കിയത്. മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനീഷേറ്റീവിസിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ജീവകാരുണ്യപ്രവർത്തകരെ ചടങ്ങിൽ ദുബായ് ഭരണാധികാരി പ്രത്യേകം പ്രശംസിച്ചു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ നയങ്ങൾ ഉയർത്തിപിടിക്കുന്നതിന് ജീവകാരുണ്യപ്രവർത്തകർ നൽകുന്ന പിന്തുണ പ്രശംസനീയമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നടപ്പാക്കിയ മദേഴ്സ് എൻഡോവ്മെന്റ് ക്യാംപെയ്ൻ, 1 ബില്യൺ മീൽസ് എൻഡോവ്മെന്റ് ക്യാംപെയ്ൻ എന്നിവ പ്രത്യേകം എടുത്തുകാണേണ്ടത് ആണെന്നും അദേഹം കൂട്ടിചേർത്തു. ഇക്കാലയളവിൽ തറക്കല്ലിട്ട ഹമദാൻ ബിൻ റാഷിദ് കാൻസർ ഹോസ്പിറ്റൽ യുഎഇയുടെ മെഡിക്കൽ രംഗത്ത് നേട്ടമാകും, അർഹരായവർക്ക് പിന്തുണയേകുന്ന 30 ലേറെ പദ്ധതികൾ 2024ൽ നടപ്പാക്കാനായത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദേഹം പറഞ്ഞു. 2023നേക്കാൾ 400 മില്യൺ ദിർഹത്തിന്റെ അധിക സഹായം MBRGIക്ക് നടപ്പാക്കാനായി.
മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനീഷേറ്റീവിസിന്റെ പദ്ധതികൾക്ക് പിന്തുണ നൽകുന്ന ജീവകാരുണ്യപ്രവർത്തകർ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാഴ്ചപ്പാടാണ് ഉയർത്തിപിടിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൂണ്ടികാട്ടി. ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിക്ക് പിന്തുണ നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉൾപ്പടെയുള്ളവർക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി ശൈഖ് മുഹമ്മദ് സമ്മാനിച്ചു.

Share5SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ജാഗ്രതയിൽ :നിരോധിത ഉള്ളടക്കം പങ്കുവെച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവും

യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ജാഗ്രതയിൽ :നിരോധിത ഉള്ളടക്കം പങ്കുവെച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവും

3 months ago
അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

2 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025