• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home GCC

സ്റ്റാർ സിംഗർ സീസൺ 10 ഒരു ഗ്രാൻഡ് മെഗാ ലോഞ്ചിനായി ഒരുങ്ങുന്നു:മഞ്ജു വാര്യർ, ഭാവന, കൂടാതെ മലയാളം സംഗീതലോകത്തിലെ അതികായരും ഉദ്‌ഘാടനവേദിയിലെത്തുന്നു

March 28, 2025
in GCC, Kerala, NEWS, UAE
A A
സ്റ്റാർ സിംഗർ സീസൺ 10 ഒരു ഗ്രാൻഡ് മെഗാ ലോഞ്ചിനായി ഒരുങ്ങുന്നു:മഞ്ജു വാര്യർ, ഭാവന, കൂടാതെ മലയാളം സംഗീതലോകത്തിലെ അതികായരും ഉദ്‌ഘാടനവേദിയിലെത്തുന്നു
30
VIEWS

ദുബായ് : മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ നിറഞ്ഞു നില്ക്കുന്ന അനവധി സംഗീത പ്രതിഭകളെ പരിചയപ്പെടുത്തിയ സ്റ്റാർ സിംഗർ 10-ാമത് സീസണിന്റെ മെഗാ ലോഞ്ച് ഇവന്റ് മാർച്ച് 29, മാർച്ച് 30 (ശനിയാഴ്ചയും ഞായറാഴ്ചയും) വൈകിട്ട് 7 മണിക്ക് (യുഎഇ സമയം) ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റിൽ സംപ്രേഷണം ചെയ്യും.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6,000-ത്തിലധികം മത്സരാർത്ഥികളിൽ നിന്ന് 35 പേർ ഈ മാസ്മരികമായ മെഗാ ലോഞ്ച് ഇവന്റിൽ മത്സരിക്കാനായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർ സിംഗർ സീസൺ 10 എന്ന ഈ മഹത്തായ സംഗീതയാത്രയുടെ ഭാഗമാകാനുള്ള അവരുടെ അവസാന അവസരമായിരിക്കും ഇത്.പ്രശസ്ത സംഗീതജ്ഞരായ ജെറി അമൽദേവ്, ഔസേപ്പച്ചൻ, പ്രശസ്ത ഗാനരചയിതാവായ ഷിബു ചക്രവർത്തി എന്നിവർ ഭദ്രദീപം തെളിയിച്ചു മെഗാ ലോഞ്ച് ചടങ്ങ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യും. പുതിയ സീസണിലെ ബഹുമാനപ്പെട്ട ജഡ്ജിമാരുടെ പാനൽ – മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, പ്രതിഭാശാലികളായ പിന്നണി ഗായകർ – വിധു പ്രതാപ്, സീതാര കൃഷ്ണകുമാർ എന്നിവരും അവരോടൊപ്പം ചടങ്ങിൽ അണിനിരക്കും.മഞ്ജു വാര്യരും ഭാവനയും പ്രത്യേക അതിഥികളായി പങ്കെടുത്തു താരനിബിഢമായ ഈ സംഗീതവിരുന്നിന് മാറ്റ് കൂട്ടും. RJ മിഥുൻ, വർഷ രമേഷ് എന്നിവർ അവതാരകരായി വേദിയിൽ എത്തും.ഈ മെഗാ ലോഞ്ചിന് ശേഷം ഏപ്രിൽ 5 മുതൽ സ്റ്റാർ സിംഗർ സീസൺ 10ന്റെ ആവേശകരമായ എപ്പിസോഡുകൾ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് (യുഎഇ സമയം) സംപ്രേക്ഷണം ചെയ്യും.”സ്റ്റാർ സിംഗർ സീസൺ 10 – കേരളം പാടുന്നു” എന്ന ആശയമുള്ള ഈ സീസൺ കേരളത്തെ സ്വരമാധുരിയുടെയും താളബോധത്തിന്റെയും ആഘോഷമാക്കി മാറ്റുമെന്ന് ഉറപ്പ് നൽകുന്നു. ആവേശകരമായ ഒരു പുതുമ കൂടി നിങ്ങളെ കാത്തിരിക്കുന്നു, കേരളത്തിലുടനീളമുള്ള കോഫി ഷോപ്പുകൾ തത്സമയ സംഗീത സെഷനുകളുടെ ഊർജ്ജസ്വലമായ ഹബ്ബുകളായി മാറും, ഇത് ഷോയ്ക്ക് സവിശേഷമായ ഒരു മാനം നൽകുകയും സംഗീതത്തിലൂടെ ഒരുമയുടെ ഭാവം വളർത്തിയെടുക്കുകയും ചെയ്യും.ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ്, eLife TV – ചാനൽ നമ്പർ 801, Yupp TV എന്നിവയിൽ ലഭ്യമാണ്.

Share5SendShareTweet3

Related Posts

The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
ഇന്ന് മാത്രം പവന് 640 രൂപ ഉയര്‍ന്ന് 79,560 രൂപയിലെത്തി

ഓണപ്പിറ്റേന്ന് സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്; പവൻ ₹79,560

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
Onam liquor sales

ഉത്രാടംദിനത്തിൽ മാത്രം 137 കോടി! ഓണാഘോഷത്തിൽ ബെവ്‌കോയ്ക്ക് ചരിത്ര നേട്ടം

September 5, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025

Recommended

റാസൽഖൈയിൽ ഇരുചക്ര വാഹന ഉപഭോക്താക്കൾ നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കലും, 2000 ദിർഹം പിഴയും

റാസൽഖൈയിൽ ഇരുചക്ര വാഹന ഉപഭോക്താക്കൾ നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കലും, 2000 ദിർഹം പിഴയും

3 weeks ago
യു.എ.ഇയിലെ ഇന്ധന വില കുറഞ്ഞു

യു.എ.ഇയിലെ ഇന്ധന വില കുറഞ്ഞു

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025