• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

സ്വർണാഭരണ-ലൈഫ്‌സ്‌റ്റൈൽ ഷോപ്പിങ്ങിനായി ബർദുബായ് മൻഖൂലിൽ യു.ഡബ്ലിയു മാൾ തുറന്നു ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

April 8, 2025
in Business, Dubai, NEWS, UAE
A A
സ്വർണാഭരണ-ലൈഫ്‌സ്‌റ്റൈൽ ഷോപ്പിങ്ങിനായി ബർദുബായ് മൻഖൂലിൽ യു.ഡബ്ലിയു മാൾ തുറന്നു ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
42
VIEWS

ദുബായ്: ദുബായ് ആസ്ഥാനമായ ബിസിനസ് ഗ്രൂപ് യുണീക് വേൾഡിന്റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് ‘യു.ഡബ്ലിയു മാൾ’ പ്രവർത്തനമാരംഭിച്ചു. യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം, മാനേജിങ് ഡയറക്ടർ മുഹമ്മദ് സുഹൈബ്, ഗ്രൂപ് ഡയറക്ടർമാരായ മുഹമ്മദ് ഷകീബ്, മുഹമ്മദ് ശിഹാബ്, മുഹമ്മദ് അലി ടി.എം, സി.ഇ.ഒ അബ്ദുൽ റസാഖ്തുടങ്ങിയവരുടെയും വിശിഷ്ടാതിഥികളുടേയും സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യു.ഡബ്ലിയു മാൾ ഉദ്ഘാടനം ചെയ്തു.വിവാഹങ്ങൾ, ഉത്സവങ്ങൾ പോലുള്ള ആഘോഷ വേളകളിൽ ലോക്കൽ-ഇന്റർനാഷണൽ ടൂറിസ്റ്റുകളടക്കമുള്ള ഉപയോക്താക്കൾക്കായി സ്വർണാഭരണങ്ങളുടെ വിഖ്യാത ബ്രാൻഡുകളുടെ വിപുലമായ ഷോറൂമുകളാണ് ഇവിടെയുള്ളത്. ‘സിറ്റി ഓഫ് ഗോൾഡ്’ എന്ന ദുബായിയുടെ സ്റ്റാറ്റസിനെ ഉയർത്തുന്നതും ആഭരണ വിപണിയിലെ വ്യാപാരം വർധിപ്പിക്കുന്നതുമായിരിക്കും ബർദുബായ് അൽ മൻഖൂൽ ഖലീഫ ബിൻ സായിദ് റോഡിൽ 100,000 ചതുരശ്ര അടിയിൽ നിർമിച്ച യു.ഡബ്ലിയു മാൾ. യഥേഷ്ടം സൗജന്യ പാർക്കിങ്ങുകളോടെ ഉപയോക്താക്കൾക്ക് ഏറ്റവും വിശാലവും സൗകര്യപ്രദവുമായ ഷോപ്പിംഗ് ആണ് ഇവിടെ നിന്നും ലഭിക്കുക.മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, തനിഷ്ഖ്, കല്യാൺ ജ്യൂവലേഴ്‌സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ വിശാലമായ ഷോറൂമുകൾ യു.ഡബ്ലിയു മാളിൽ പ്രവർത്തിക്കുന്നു. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം കമനീയ ഡിസൈനുകളിലുള്ള മികച്ച ആഭരണങ്ങൾ ഇവിടെ നിന്നും തെരഞ്ഞെടുക്കാം.ലോക്കൽ-ഇന്റർനാഷണൽ ഷോപ്പർമാർക്കായി ഇത്തരമൊരു പുത്തൻ ഗോൾഡ് ജ്വല്ലറി ഹബ് തുറക്കാനായതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം പറഞ്ഞു. ദുബായിയുടെ ജ്വല്ലറി വിപണിക്ക് ശ്രദ്ധേയ വളർച്ച നേടിക്കൊടുക്കുന്ന പുതിയ ഗോൾഡ് ഹബ് ‘സിറ്റി ഓഫ് ഗോൾഡ്’ എന്ന ദുബായിയുടെ സ്റ്റാറ്റസിനു സുപ്രധാന മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ദുബായിയുടെ ആഭരണ വ്യാപാരത്തെ ഊർജസ്വലമാക്കുന്നതാകും യു.ഡബ്ലിയു മാളെന്ന് യുണീക് വേൾഡ് ഗ്രൂപ് എം.ഡി മുഹമ്മദ് സുഹൈബ് അഭിപ്രായപ്പെട്ടു. ലോകമുടനീളമുള്ള ഷോപ്പർമാരെ ആകർഷിക്കാൻ മാർക്കറ്റിംഗ്-പ്രമോഷണൽ കാംപയിനുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യമാർന്ന ലോക്കൽ-ഇന്റർനാഷണൽ ജ്വല്ലറി-ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളുടെ വിശാലമായ ഷോറൂമുകളിൽ നിന്നുള്ള മികച്ച ഷോപ്പിംഗ്, മതിയായ സൗജന്യ പാർക്കിംഗ്, തന്ത്രപ്രധാന ലൊക്കേഷൻ തുടങ്ങിയവയെല്ലാം യു.ഡബ്ലിയു മാളിനെ വേറിട്ട് നിർത്തുന്നുവെന്നും, രാജ്യാന്തര ടൂറിസ്റ്റുകളടക്കമുള്ള ഉപയോക്താക്കളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ഥിരോത്സാഹിയായ സംരംഭകൻ സുലൈമാൻ ടി.എം 1998ൽ സ്ഥാപിച്ച യുണീക് വേൾഡ് ഗ്രൂപ് ബിസിനസ് സെന്ററുകൾ, എഡ്യൂക്കേഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ഇന്ന് വ്യാപരിച്ചിരിക്കുന്നു. കഴിഞ്ഞ 27 വർഷമായി ഈ ഗ്രൂപ് നിർണായകമായ വളർച്ച നേടുകയും നവ സാമ്പത്തിക മേഖലകളിലേയ്ക്ക് അതിന്റെ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റിലെ ബിസിനസ് രംഗത്ത് അനിഷേധ്യമായ സ്ഥാനമാണ് ഇന്ന് യുണീക് വേൾഡ് ഗ്രൂപ്പിനുള്ളത്.

Share7SendShareTweet5

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025

Recommended

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

1 month ago
45.7 കിലോ ഗ്രാം ഭാരം കുറച്ച് റാക് ബിഗസ്റ്റ് വെയിറ്റ് ലോസ് ചലഞ്ച് 2025-ൽ ഓവർ ഓൾ ചാമ്പ്യൻ പട്ടം ദുബായിലെ 31 കാരനായ ഇന്ത്യൻ സ്വദേശിക്ക്

45.7 കിലോ ഗ്രാം ഭാരം കുറച്ച് റാക് ബിഗസ്റ്റ് വെയിറ്റ് ലോസ് ചലഞ്ച് 2025-ൽ ഓവർ ഓൾ ചാമ്പ്യൻ പട്ടം ദുബായിലെ 31 കാരനായ ഇന്ത്യൻ സ്വദേശിക്ക്

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025