• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Lifestyle Health

ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറി അംഗങ്ങളായി ആഗോള ആരോഗ്യ വിദഗ്ധരെ പ്രഖ്യാപിച്ചു

April 21, 2025
in Health, NEWS
A A
ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറി അംഗങ്ങളായി ആഗോള ആരോഗ്യ വിദഗ്ധരെ പ്രഖ്യാപിച്ചു
35
VIEWS

ദുബായ്: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. ആരോഗ്യ പരിചരണ രംഗത്തെ ആഗോള വിദഗ്ധരായ അഞ്ച് പേരെയാണ്് ഗ്രാന്‍ഡ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോട്‌സ്‌വാനയിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും, പാര്‍ലമെന്റംഗവും, ആഫ്രിക്കന്‍ ലീഡേര്‍സ് മലേറിയ അലയന്‍സ് സ്‌പെഷ്യല്‍ അംബാസഡറും, ഗ്‌ളോബല്‍ എച്ച്‌ഐവി പ്രിവെന്‍ഷന്‍ കോ അലീഷന്‍ കോ-ചെയര്‍ പേഴ്‌സണുമായ ഷൈയ്‌ല ട്‌ലോ, സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡബ്ല്യൂഎച്ച്്ഒ കൊളാബറേറ്റിങ്ങ് സെന്റര്‍ ഫോര്‍ നഴ്‌സിങ്ങിന്റെ അഡ്ജങ്ക്റ്റ് പ്രൊഫസറും, ഹ്യൂമണ്‍ റിസോര്‍സസ് ഫോര്‍ ഹെല്‍ത്ത് ജേര്‍ണലിന്റെ എഡിറ്റര്‍ ഓഫ് എമരിറ്റസുമായ ജെയിംസ് ബുക്കാന്‍, OBE അവാര്‍ഡ് ജേതാവ് ((ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍), സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റ്, NHS സെന്‍ട്രല്‍-നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മൂന്‍ സിഇഒ, റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ മുന്‍ സിഇഒയുമായ ഡോക്ടര്‍ പീറ്റര്‍ കാര്‍ട്ടര്‍, ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രസിഡന്റ് ഇലക്റ്റ്, ഫ്രാന്‍സിലെ AXA EssentiAll സീനിയര്‍ കണ്‍സള്‍ട്ടന്റ്, Harbr-ന്റെ ബോര്‍ഡ് ചെയര്‍, യുക്കെയിലെ Health4all Advisory-യുടെ മാനേജിങ്ങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നിതി പാല്‍, ഏഷ്യാ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിങ്ങ്‌സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, TPG Growth സീനിയര്‍ അഡൈ്വസര്‍, നീയോനേറ്റ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ കൗണ്‍സില്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വിശാല്‍ ബാലി എന്നിവരാണ് ഗ്രാന്‍ഡ് ജൂറി അംഗങ്ങള്‍.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് നാലാം എഡിഷനിലേക്ക് കടക്കുമ്പോള്‍ ഈ പുരസ്‌ക്കാരവേദിയുടെ വളര്‍ച്ചയും ആഗോള ആരോഗ്യ പരിചരണ രംഗത്ത് ഈ അംഗീകാരം സൃഷ്ടിച്ച സ്വാധീനവും കാണാനാകുന്നത് ഏറെ സന്തോഷം നല്‍കുന്നതായി ഈ അവസരത്തില്‍ പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 199 രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്നും 100,000ലധികം രജിസ്‌ട്രേഷനുകള്‍ ലഭിച്ചതിലൂടെ മികച്ച പ്രതികരണമാണ് ഇത്തവണയും പുരസ്്ക്കാരത്തിന് ലഭിച്ചത്. ആഗോള രംഗത്തെ നഴ്‌സിങ്ങ് മികവിനെ തിരിച്ചറിയാനുള്ള സാധ്യതകള്‍ക്കൊപ്പം ഏറ്റവും മികവുറ്റ 10 മത്സരാര്‍ത്ഥികളെത്തുമ്പോള്‍, സമൂഹത്തിനും, ആരോഗ്യ പരിരണ രംഗത്തിനും മികച്ച സംഭാവനകളേകിയ ഒരു നഴ്‌സിനെ ജേതാവായി തിരഞ്ഞെടുക്കുക എന്ന വെല്ലുവിളിയും നിയോഗിക്കപ്പെട്ടെ ഗാന്‍ഡ് ജൂറിയെ കാത്തിരിക്കുന്നു. ഏറ്റവും മികവ് പുലര്‍ത്തുന്ന ഒരു നഴ്‌സിനെ കാത്തിരിക്കുന്നത് ഈ അഭിമാനകരമായ അവാര്‍ഡ് നേട്ടമായിരിക്കും. 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡാണ് ജേതാവിന് ലഭിക്കുകയെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ഞങ്ങളുടെ ഈ ഉദ്യമത്തിന്റെ പ്രധാന്യം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്ത ഗ്രാന്‍ഡ് ജൂറി അംഗങ്ങളോട് നന്ദി അറിയിക്കുന്നു. ഏഷ്യ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിങ്ങ്‌സിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ വിശാല്‍ ബാലിയെ ഈ എഡിഷനിലെ ഗ്രാന്‍ഡ് ജൂറിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളെ പുതിയ തലത്തിലേക്ക് നവീകരിക്കുന്നതിലുള്ള അവരുടെ അനുഭവ പരിചയവും, ആഗോള ആരോഗ്യ പരിചരണരംഗത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള അവരുടെ സമര്‍പ്പണവും ഈ ജൂറി പാനലിന്റെ ഭാഗമാകുന്നതിലുടെ ഈ ഉദ്യമത്തിനും മുതല്‍ക്കൂട്ടാകുമെന്ന് ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.ഈ വര്‍ഷത്തെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറിയിലെത്തിയിരിക്കുന്ന വിശാല്‍ ബാലി, ആഗോള ആരോഗ്യ പരിചരണ രംഗത്ത് 30 വര്‍ഷത്തെ പരിചരയസമ്പത്തുള്ള വ്യക്തിയാണ്. രോഗീപരിചരണത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനായി നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ജൂറിയിലേക്കുള്ള കടന്നവരവ് പുരസ്‌ക്കാര ഉദ്യമത്തിന് വലിയ നേട്ടം സമ്മാനിക്കും.

Share6SendShareTweet4

Related Posts

വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

July 26, 2025
അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

July 26, 2025
ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

July 26, 2025
റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

July 26, 2025
വാഹനത്തിന്റെ ക്രൂസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ ദുബായ് പൊലിസ് രക്ഷപ്പെടുത്തി

വാഹനത്തിന്റെ ക്രൂസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ ദുബായ് പൊലിസ് രക്ഷപ്പെടുത്തി

July 26, 2025
പുതിയ സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ വിവിധ ബിസിനസ് ലൈസൻസുകളുമായി യു.എ.ക്യൂ ഫ്രീ ട്രേഡ് സോൺ

പുതിയ സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ വിവിധ ബിസിനസ് ലൈസൻസുകളുമായി യു.എ.ക്യൂ ഫ്രീ ട്രേഡ് സോൺ

July 26, 2025

Recommended

ശശി തരൂരിനായി വലവിരിച്ച് സി പി എം സെമിനാറിലേക്ക് ക്ഷണിച്ച് ഡി വൈ എഫ് ഐ

ശശി തരൂരിനായി വലവിരിച്ച് സി പി എം സെമിനാറിലേക്ക് ക്ഷണിച്ച് ഡി വൈ എഫ് ഐ

5 months ago
ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദി​ന്‍റെ പേ​രി​ൽ ജീ​വ​കാ​രു​ണ്യ സം​രം​ഭം

ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദി​ന്‍റെ പേ​രി​ൽ ജീ​വ​കാ​രു​ണ്യ സം​രം​ഭം

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025