• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home NEWS

ഷാർജ കുട്ടികളുടെ വായനോത്സവം തുടരുന്നു :പങ്കെടുക്കുന്നത് 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ , 50 ലധികം സാംസ്കാരിക സെഷനുകളും 85 നാടക, സഞ്ചാര പ്രകടനങ്ങളും .

April 25, 2025
in NEWS, Sharjah, UAE
A A
ഷാർജ കുട്ടികളുടെ വായനോത്സവം തുടരുന്നു :പങ്കെടുക്കുന്നത് 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ , 50 ലധികം സാംസ്കാരിക സെഷനുകളും 85 നാടക, സഞ്ചാര പ്രകടനങ്ങളും .
26
VIEWS

ഷാർജ: ‘ഡൈവ് ഇൻറ്റു ബുക്‌സ്’ എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ മെയ് 4 വരെ ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) ആഭിമുഖ്യത്തിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തി(എസ്.സി.ആർ.എഫ് 2025)ന്റെ പതിനാറാമത് പതിപ്പ് തുടരുകയാണ് .ഈ വർഷം 22 രാജ്യങ്ങളിൽ നിന്നുള്ള 122 അറബ്, അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് വായനോത്സവത്തിൽ പങ്കെടുക്കുന്നത്. 12 ദിവസങ്ങളിലായി 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ 1,024ലധികം പരിപാടികളുടെ ഊർജസ്വലവും സംവേദനാത്മകവുമായ സാംസ്കാരിക അജണ്ടയ്ക്ക് നേതൃത്വം നൽകും. അതിൽ ശില്പശാലകൾ, നാടക പ്രകടനങ്ങൾ, സംവേദനാത്മക സെഷനുകൾ, കലാ-സാംസ്കാരിക-വിദ്യാഭ്യാസ വിഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രത്യേക വായനാ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തത് .ഫെസ്റ്റിവലിൽ, ഷാർജ ഭരണാധികാരിയുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ചുള്ള നിരവധി പവലിയനുകൾ അദ്ദേഹം സന്ദർശിച്ചു. യുവതലമുറയിൽ വായനാ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവരുടെ പരിപാടികളെയും സംരംഭങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പര്യടനത്തിനിടെ, റൂബു ഖറൻ ഫൗണ്ടേഷൻ ഫോർ ക്രിയേറ്റിംഗ് ലീഡേഴ്‌സ് ആൻഡ് ഇന്നൊവേറ്റേഴ്‌സിന്റെ അംഗീകാരമുള്ള ഷാർജ ചിൽഡ്രൻസ് പവലിയൻ ശൈഖ് സുൽത്താൻ സന്ദർശിച്ചു. 6 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയും യുവാക്കളെയും സാഹിത്യത്തിലൂടെയും അറിവിലൂടെയും ശാക്തീകരിക്കുന്നതിനും സമൂഹത്തിൽ അവരുടെ സജീവ പങ്ക് വർധിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന ‘നൂറ്റാണ്ടിന്റെ വായനക്കാരൻ’ പ്ലാറ്റ്‌ഫോം അദ്ദേഹം സമാരംഭിച്ചു. പുസ്തകങ്ങൾ വായിക്കുന്നത് ആസ്വദിക്കാനും അവയുടെ ഉള്ളടക്കത്തിൽ നിന്ന് പ്രയോജനം നേടാനും ഇത് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ആസ്വാദ്യകരവും സമ്പന്നവുമായ ഒരു സാംസ്കാരിക അനുഭവം ഉറപ്പാക്കുന്നു.

ഷാർജ ഭരണാധികാരി യുഎഇ ബോർഡ് ഓൺ ബുക്സ് ഫോർ യംഗ് പീപ്പിൾ (യു.എ.ഇ.ബി.ബി.വൈ) പവലിയനും സന്ദർശിച്ചു. യു.എ.ഇയും ഈജിപ്തും തമ്മിലുള്ള സാംസ്കാരിക സഹകരണം വർധിപ്പിക്കുന്നതിനും കുട്ടികളുടെ സാഹിത്യ വികസനത്തിലും അനുബന്ധ സംരംഭങ്ങളിലും വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കൂടാതെ, അറബി ബാല സാഹിത്യത്തിനുള്ള അന്താരാഷ്ട്ര അവാർഡിന്റെ പുതുതായി രൂപകൽപന ചെയ്ത വെബ്‌സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഷാർജ ഭരണാധികാരി അവാർഡിന്റെ പതിനേഴാം പതിപ്പിന്റെ സമാരംഭവും പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള അറബി ബാലസാഹിത്യങ്ങളുടെ സൃഷ്ടിയിലും നിർമാണത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികളിൽ നിന്നുള്ള അപേക്ഷകൾക്കായി ഇത് തുറന്നിരിക്കുന്നു.

പര്യടനത്തിനിടെ, സാംസ്കാരിക വകുപ്പിന്റെയും എമിറേറ്റ്സ് പബ്ലിഷേഴ്‌സ് അസോസിയേഷന്റെയും പവലിയനുകളും, മൻസ ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെയും ഹൗസ് ഓഫ് വിസ്ഡത്തിന്റെയും ‘റീഡ്, യു.ആർ ഇൻ ഷാർജ’ പ്ലാറ്റ്‌ഫോമും സന്ദർശിച്ചു. പ്രസിദ്ധീകരണ മേഖലയുടെ പുരോഗതിയിലും സാംസ്കാരിക ഇടപെടൽ വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവരുടെ സംരംഭങ്ങളെക്കുറിച്ചും വായനയിലും എഴുത്തിലും ശക്തമായ താൽപ്പര്യം വളർത്തിയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ നിരന്തര ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

സാമൂഹിക സേവന വകുപ്പ്, അറബ് ചിൽഡ്രൻസ് ബുക്ക് പബ്ലിഷേഴ്‌സ് ഫോറം, കലിമത്ത് ഫൗണ്ടേഷൻ, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി, കലിമത്ത് ഗ്രൂപ്പ് എന്നിവയുടെ പവലിയനുകളും ശൈഖ് സുൽത്താൻ സന്ദർശിച്ചു.

ഷാർജ എക്സിബിഷൻ ഫോർ ചിൽഡ്രൻസ് ബുക് ഇല്ലസ്ട്രേഷൻസ് 2025ൽ അദ്ദേഹം ടൂർ അവസാനിപ്പിച്ചു. ഈ വർഷം അവാർഡ് ജേതാക്കളായ കലാകാരന്മാരുടെ ഉൾപ്പെടെ വൈവിധ്യമാർന്ന കലാസൃഷ്ടികൾ ഇവിടെ ഒരുക്കിയിരിക്കുന്നു.

കുട്ടികളുടെ വായനോത്സവം ആഗോള തലത്തിൽ ബാലസാഹിത്യത്തെ പരിവർത്തനം ചെയ്യുന്ന വ്യക്തികളെയും പ്രസാധകരെയും ആദരിക്കുന്നു.

സർഗ്ഗാത്മക മികവ് ആഘോഷിക്കുന്ന ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ് ജേതാക്കളെ അദ്ദേഹം ആദരിച്ചു. അവാർഡിന്റെ മൂന്ന് വിഭാഗങ്ങൾക്കും ഓരോന്നിനും 20,000 ദിർഹം വീതം സമ്മാനമായി നൽകുന്നതാണ്.

കലിമത്ത് ഗ്രൂപ് പ്രസിദ്ധീകരിച്ച ശൈഖാ ബുദൂർ അൽ ഖാസിമിയുടെ ഏറ്റവും പുതിയ കൃതിയായ ‘ഹൗസ് ഓഫ് വിസ്ഡം’ ഇംഗ്ലീഷ് ഭാഷയിലുള്ള കുട്ടികളുടെ പുസ്തക വിഭാഗത്തിൽ (7 മുതൽ 13 വയസ്സ് വരെ) ശ്രദ്ധ നേടിയിട്ടുണ്ട്. ഒർജൗഹ പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച ‘ഷ്… ഇറ്റ്സ് എ സീക്രട്ട്’ എന്ന പുസ്തകത്തിന് ഈജിപ്തിൽ നിന്നുള്ള മുഹമ്മദ് കസ്ബർ കുട്ടികളുടെ അറബിക് പുസ്തക വിഭാഗത്തിൽ (4 മുതൽ 12 വയസ്സ് വരെ) വിജയിച്ചു. പ്രസാധക സ്ഥാപനത്തിന്റെ പ്രതിനിധി മുഹമ്മദ് ഗരീബ് അവാർഡ് സ്വീകരിച്ചു. ഹസായ ലൈബ്രറി പ്രസിദ്ധീകരിച്ച ‘ഓൺ ദി ഇക്വേറ്ററി’ന് അറബിക് യംഗ് അഡൽറ്റ്സ് ബുക്ക് വിഭാഗം അവാർഡ് (13 മുതൽ 17 വയസ്സ് വരെ) ബഹ്‌റൈനിലെ അസ്മാ അൽ സക്കാഫിന് ലഭിച്ചു. ഷാർജ ഓഡിയോ ബുക്ക് അവാർഡ് ജോർദാനിലെ നഹെദ് അൽ ഷാവ ഡിയർ കൗസിനാണ് ലഭിച്ചത്. നൂൺ ബുക്സ് പ്രസിദ്ധീകരിച്ചത്.

ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ എക്സിബിഷൻ അവാർഡ്സ് 2025ലെ വിജയികളെയും ഷാർജ ഭരണാധികാരി ആദരിച്ചു. ഒന്നാം സമ്മാനം മെക്സിക്കോയിൽ നിന്നുള്ള ലൂയിസ് മിഗുവൽ സാൻ വിസെന്റെ ഒലിവേറോസിനും, രണ്ടാം സ്ഥാനം ഇറ്റലിയിൽ നിന്നുള്ള ക്രിസ്റ്റീന പിയറോപാനും, മൂന്നാം സ്ഥാനം ദക്ഷിണ കൊറിയയിൽ നിന്നുള്ള ഷിൻ ആമിക്കും ലഭിച്ചു. ഈജിപ്തിൽ നിന്നുള്ള ഹാനി സാലിഹ്, ഫിൻലൻഡിൽ നിന്നുള്ള ലോറ മെർസ്, ഇറാനിൽ നിന്നുള്ള അലി അസ്ഗർ ബാഗർസാദെ മതക് എന്നിവരെയും അവരുടെ സൃഷ്ടിപരമായ സംഭാവനകൾക്കുള്ള പ്രോത്സാഹനമായി ആദരിച്ചു.

‘ഫ്യൂച്ചർ മേക്കേഴ്‌സ് മ്യൂസിയം’, ‘ഷെർലക് ഹോംസ് എക്സിബിഷൻ’ തുടങ്ങിയ നൂതന സവിശേഷതകളുടെ പുതിയ പട്ടിക എസ്.സി.ആർ.എഫ് 2025 അവതരിപ്പിക്കുന്നു. മാംഗ ഇല്ലസ്ട്രേഷൻ, മേക്ക് യുവർ ഓൺ ബ്രിസ്റ്റൽബോട്ട്, ഡിജിറ്റൽ ക്യൂബുകൾ, സ്പിന്നിംഗ് റോബോട്ടുകൾ, പഠനത്തോടൊപ്പം രസകരമായ പ്രായോഗിക ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള വിവിധതരം സർഗാത്മക ശില്പശാലകളും ഉണ്ടായിരിക്കും.

70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ പങ്കെടുക്കുന്ന ഈ മേളയിൽ അന്താരാഷ്ട്ര എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും വിശിഷ്ട സംഘം പങ്കെടുക്കുന്ന 50 ലധികം സാംസ്കാരിക സെഷനുകളും 85 നാടക, സഞ്ചാര പ്രകടനങ്ങളും അരങ്ങേറും.

ഷാർജയുടെ മുൻനിര സാംസ്കാരിക സംരംഭമായ ഷാർജ റീഡിങ് ഫെസ്റ്റ് സർഗ്ഗാത്മകതയും ബൗദ്ധിക ശേഷിയും ഉള്ള വായനക്കാരുടെ തുടർച്ചയായ തലമുറകളെ പരിപോഷിപ്പിക്കുന്നതിനും അവരെ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്.

Share4SendShareTweet3

Related Posts

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

September 2, 2025

Recommended

റമദാൻ 2025 : സകാത്ത് തുക നിശ്ചയിച്ചതായി ഫത്‌വ കൗൺസിൽ

റമദാൻ 2025 : സകാത്ത് തുക നിശ്ചയിച്ചതായി ഫത്‌വ കൗൺസിൽ

6 months ago
ഇന്ത്യയിൽ ഇനി ആർക്കും ജയിലിൽ കിടന്ന് ഭരിക്കാൻ കഴിയില്ല ,അറസ്റ്റിലായാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി

ഇന്ത്യയിൽ ഇനി ആർക്കും ജയിലിൽ കിടന്ന് ഭരിക്കാൻ കഴിയില്ല ,അറസ്റ്റിലായാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025