• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

പാക് വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിടും , വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

April 26, 2025
in Dubai, GCC, India, NEWS, UAE
A A
പാക് വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിടും , വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത
32
VIEWS

ദുബൈ: ഇന്ത്യന്‍ വിമാനങ്ങള്‍ വ്യോമമേഖലയിലേക്ക് കടക്കുന്നതിനുള്ള അനുസതി നിഷേധിച്ച് പാകിസ്താന്‍. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനകമ്പനികള്‍ക്കും വ്യോമാതിര്‍ത്തി അടച്ചിടുമെന്ന് വ്യാഴാഴ്ചയാണ് പാക് സര്‍ക്കാര്‍ അറിയിച്ചത്.ഡല്‍ഹി പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നും വടക്കേ ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നും യുഎഇയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളുടെ യാത്രാ സമയം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടുകളിലെ ടിക്കറ്റു നിരക്കുകളില്‍ ഹ്രസ്വകാല വര്‍ധനവ് ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 8 ശതമാനം മുതല്‍ 12 ശതമാനം വരെ ടിക്കറ്റു നിരക്ക് വര്‍ധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ആകാശ എയര്‍ ചൂണ്ടിക്കാട്ടി. വിമാനങ്ങള്‍ റൂട്ട് മാറ്റാനുള്ള തീരുമാനം ആകാശ എയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.’മുന്‍കരുതല്‍ നടപടിയായി പാകിസ്താന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു. ഈ ക്രമീകരണം അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുകയോ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അകാശ എയര്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.’ ദിവസേന സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുകയും എല്ലായ്പ്പോഴും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ നിലനിര്‍ത്തുന്നതിന് ഞങ്ങളുടെ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും,’ എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.വടക്കേ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങള്‍ ബദല്‍ പാതകളിലൂടെ വഴിതിരിച്ചുവിടുമെന്ന് സ്‌പൈസ് ജെറ്റ് എയര്‍ലൈനിന്റെ വക്താവ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓണ്‍ലൈനിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരക്ഷ നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്നും രണ്ട് എയര്‍ലൈനുകളും അടിവരയിടുന്നു.

Share5SendShareTweet3

Related Posts

The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025

Recommended

ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

1 week ago
ഷാർജയിലെ ജലവിതരണം വർധിപ്പിക്കാനായി 400 കോടി ദിർഹത്തിന്റെ പദ്ധതി

ഷാർജയിലെ ജലവിതരണം വർധിപ്പിക്കാനായി 400 കോടി ദിർഹത്തിന്റെ പദ്ധതി

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025