ദുബായ്, : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഏപ്രിൽ 28 മുതൽ മേയ് 1 വരെ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM) 2025-ൽഇന്ത്യയിലെ പ്രധാന എയർലൈൻ കമ്പനികളിൽ ഒന്നായ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും പങ്കെടുക്കാൻ എത്തും .മേഖലയിലെ പുതിയ അനുഭവങ്ങൾ അവതരിപ്പിക്കുന്നതോടപ്പം ചില പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം . ഹാൾ നമ്പർ 8-ലെ ഏഷ്യ പവിലിയനിൽ AS7290, AS7295 നമ്പർ ബൂത്തിൽ ആണ് , നവീനതയും പൈതൃകവും സംയോജിപ്പിച്ച ആധുനിക സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.
പവിലിയനിലെ പ്രധാന ആകർഷണങ്ങളിൽ എയർ ഇന്ത്യയുടെ എ350 വിമാനത്തിന്റെ വർച്ച്വൽ റിയാലിറ്റി അനുഭവം, നവീകരിച്ച 787-9 ഡ്രീംലൈൻറും എ321 ക്യാബിനുകളും, എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ “ടേൽസ് ഓഫ് ഇന്ത്യ”, “ഇംഗ്ലിഷ് ഡിക്ഷണറി” തുടങ്ങിയ പ്രദർശനങ്ങൾ ഉൾപ്പെടുന്നു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും സംയുക്തമായി 100 ത്തോളം ആഭ്യന്തര, അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട് .ഇവരുടെ പുതിയ വേർച്ച്വൽ ഇന്റർലൈൻ പങ്കാളിത്തങ്ങളും, മേഖലയിലെ വിപണന ശൃംഖലയുടെ വികസനവുമായി ബന്ധപ്പെട്ട അറിയിപ്പുകളും ഇവരുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കുവെക്കുമെന്ന് അറിയിച്ചു .