• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE

എകെഎംജി- മരായ (MARAAYA)2025 കണ്‍വെന്‍ഷനില്‍ ഡോ. ആസാദ് മൂപ്പനെ ലൈഫ് ടൈംഅച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു

April 28, 2025
in UAE
A A
എകെഎംജി- മരായ (MARAAYA)2025 കണ്‍വെന്‍ഷനില്‍ ഡോ. ആസാദ് മൂപ്പനെ ലൈഫ് ടൈംഅച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു
54
SHARES
128
VIEWS

റാസല്‍ഖൈമ: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി എമിറേറ്റ്‌സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പനെ എകെഎംജിയുടെ MARAAYA 2025 ബൈന്വല്‍ കണ്‍വെന്‍ഷനില്‍ അഭിമാനകരമായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. റാസല്‍ഖൈമയിലെ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ലോകമെമ്പാടുമുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളും, പ്രതിനിധികളും പങ്കെടുത്തു.ആരോഗ്യ പരിചരണ മേഖലയിലെ, ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും, മികച്ച സംഭാവനകളും, ഒപ്പം എകെഎംജി എമിറേറ്റ്‌സ് സ്ഥാപിക്കുന്നതിലും സംഘടനയെ വളര്‍ത്തുന്നതിലും വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചാണ് ഡോ.ആസാദ് മൂപ്പന് അവാര്‍ഡ് നല്‍കി ആദരിച്ചത്. എകെഎംജി എമിറേറ്റ്‌സ് സ്ഥാപിക്കുന്നതില്‍ ഡോ. ആസാദ് മൂപ്പന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളും, നിരന്തരമായ സമര്‍പ്പണവും ഏറെ നിര്‍ണായകമായിരുന്നു, കൂടാതെ അദ്ദേഹത്തിന്റെ നേതൃപാഠവം അസോസിയേഷന്റെ തുടര്‍ച്ചയായ വിജയത്തിന്റെ അടിത്തറയായി നിലകൊള്ളുകയും ചെയ്തു. പല ദശാബ്ദങ്ങളിലൂടെ, എകെഎംജി കൈവരിച്ച വളര്‍ച്ചയും, ആഗോളരംഗത്തെ കൂട്ടായ്മകളുടെ വിപുലീകരണവും, യുഎഇയില്‍ എകെഎംജി എമിറേറ്റ്‌സിന്റെ വളര്‍ച്ചയും മലയാളി ഡോക്ടര്‍മാര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന അംഗീകാരവും, നേട്ടങ്ങളും വ്യക്തമാക്കുന്നതാണെന്ന് അവാര്‍ഡ് നേട്ടത്തെക്കുറിച്ച് സംസാരിച്ച, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി എമിറേറ്റ്‌സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ക്ലിനിക്കല്‍ രംഗത്തെ മികവ് മാത്രമല്ല, നേതൃത്വം, സാമൂഹിക വളര്‍ച്ച, വിവിധ ഭൂഖണ്ഡങ്ങളിലെ മാനൂഷികമായ സംഭാവനകള്‍ എന്നിവയിലും ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ സജീവമാണ്. നമ്മുടെ യുവ ഹെല്‍ത്ത് കെയര്‍ പ്രോഫഷണലുകളുടെ തുടര്‍ച്ചയായ സമര്‍പ്പണം കാരണം, വരും വര്‍ഷങ്ങളില്‍ മലയാളി ഡോക്ടര്‍മാര്‍ ആഗോള ആരോഗ്യ പരിചരണ രംഗത്ത് അവരുടെ സ്വാധീനം കൂടുതല്‍ ഉയര്‍ത്തുമെന്നും, വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നുറപ്പുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ യാത്രയില്‍ സുപ്രധാന പിന്തുണ നല്‍കിയ എകെഎംജി എമിറേറ്റ്‌സില്‍ നിന്ന് ലഭിച്ച ഈ അംഗീകാരം ഏറെ വിനയത്തോടെ സ്വീകരിക്കുന്നു. എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ പുരോഗതിയില്‍ എപ്പോഴും വിശ്വസിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍, ലോകമെമ്പാടും ആരോഗ്യ പരിചരണ രംഗത്തിന്റെ നിലവാരവും, പ്രൊഫഷണല്‍ മികവും ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എകെഎംജി കുടുംബത്തിന്റെ എല്ലാ അംഗങ്ങളുമായി ഈ അവാര്‍ഡ് പങ്കുവയ്ക്കുന്നതായും ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Share22SendShareTweet14

Related Posts

ഉമ്മ അൽ ഷൈഫ് എക്സിറ്റിൽ ശൈഖ് സായിദ് റോഡിൽ 700 മീറ്റർ വികസനം പൂർത്തിയായി; ഗതാഗത ശേഷി 16% വർധിച്ചു

ദുബൈയിൽ ആർടിഎയുടെ പുതിയ പദ്ധതി; ശൈഖ് സായിദ് റോഡിന്റെ ശേഷി 16% വർധിച്ചു

September 10, 2025
ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025

Recommended

യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

2 months ago
ദുബായിൽ പുതിയ നിയമം :പകർച്ച വ്യാധി സംശയിക്കുന്നുവെങ്കിൽ യാത്രപാടില്ല

ദുബായിൽ പുതിയ നിയമം :പകർച്ച വ്യാധി സംശയിക്കുന്നുവെങ്കിൽ യാത്രപാടില്ല

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025