• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം

April 28, 2025
in Dubai, NEWS, UAE
A A
അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം
33
VIEWS

ദുബായ് :അബുദാബി ∙ ആഗോള വിനോദസഞ്ചാര മേഖലയിലെ പുതിയ കാഴ്ചകളിലേക്കും സാധ്യതകളിലേക്കും വാതിൽ തുറന്ന് മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ 32ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എടിഎം 2025) ദുബായിൽ തുടക്കമായി . 166 രാജ്യങ്ങളിൽനിന്നുള്ള 2,800ലേറെ പ്രദർശകരും 55,000 ട്രാവൽ പ്രഫഷനലുകളും പങ്കെടുക്കുന്ന എടിഎം ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്.ആഗോള ടൂറിസം ഭൂപടത്തിൽ എടിഎമ്മിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിനു അടിവരയിടുന്ന പ്രദർശനത്തിൽ 67% രാജ്യാന്തര കമ്പനികളും 33% മധ്യപൂർവദേശത്തുനിന്നുള്ള കമ്പനികളുമാണ് പങ്കെടുക്കുന്നത്. ‘ആഗോള യാത്ര: മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ നാളത്തെ ടൂറിസം വികസിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് പ്രദർശനം. 4 ദിവസമാണ് മേള. പ്രദർശകരുടെയും പ്രഫഷനലുകളുടെയും എണ്ണത്തിൽ റെക്കോർഡ് ഇടാനാണ് ശ്രമമെന്ന് എടിഎം മിഡിൽ ഈസ്റ്റ് ഡയറക്ടർ ഡാനിയേൽ കർട്ടിസ് പറഞ്ഞു. ഒഴിവുസമയ വിനോദ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ, ആഡംബര – കോർപറേറ്റ് യാത്രകൾ തുടങ്ങി എല്ലാ മേഖലകളിൽനിന്നുള്ള ട്രാവൽ പ്രഫഷനലുകളെയും എടിഎമ്മിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. വർധിച്ച പ്രതികരണത്തെ തുടർന്ന് 2 ഹാളുകൾ കൂടി അധികമായി ചേർത്തതിനു പുറമേ ഗ്ലോബൽ സ്റ്റേജ്, ഫ്യൂച്ചർ സ്റ്റേജ്, ബിസിനസ് ഇവന്റ്സ് സ്റ്റേജ് എന്നിങ്ങനെ 3 വിഭാഗമാക്കിയാണ് സമ്മേളനം നടത്തുന്നത്.

∙ സ്റ്റാർട്ട്-അപ്പ്, ഇന്നവേഷൻ സോൺ
നവീന സാങ്കേതികവിദ്യയും നൂതന ആശയങ്ങളും സമന്വയിക്കുന്ന എടിഎം ട്രാവൽ ടെക് ഹാൾ 1, സാബീൽ ഹാൾ 3 എന്നിവയിലായിരിക്കും. പുതിയ സ്റ്റാർട്ട്-അപ്പ്, ഇന്നവേഷൻ സോണും ഇതിലുണ്ട്. പ്രദർശകരുടെ പങ്കാളിത്തം വർഷത്തിൽ 20% വർധിക്കുന്നുണ്ട്. മെച്ചപ്പെട്ട പ്രാദേശിക കണക‌്റ്റിവിറ്റി, രാജ്യാന്തര വിപണികളുമായുള്ള ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളാണ് ഈ വളർച്ചയ്ക്ക് ആധാരം.

∙ ശ്രദ്ധേയ സാന്നിധ്യം ഏഷ്യൻ രാജ്യങ്ങൾ
ഇന്ത്യ, ജപ്പാൻ, മക്കാവോ, മാലദ്വീപ്, മൊറീഷ്യസ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങി ഏഷ്യൻ രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യവുമുണ്ട്. ഇന്ത്യയുടെ ടൂറിസം വ്യവസായം ശ്രദ്ധേയമായ വളർച്ച കൈവരിക്കുമ്പോൾ ഗോവ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാന ടൂറിസം വകുപ്പുകൾ നേരിട്ട് സാന്നിധ്യം അറിയിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങി സ്വകാര്യ എയർലൈനുകൾ ഉൾപ്പെടെ എടിഎമ്മിൽ ഇന്ത്യയുടെ സാന്നിധ്യം 30% വർധിച്ചു.

∙ സഞ്ചാരലോകത്തും എഐ സാധ്യതകൾ
കോസിർ സിഇഒയും എഐ പ്രഭാഷകനും ഗൂഗിളിന്റെ ആദ്യത്തെ ചീഫ് ഡിസിഷൻ സയന്റിസ്റ്റുമായ കാസി കോസിർകോവ് ഉദ്ഘാടന ദിനത്തിലെ ട്രാവൽ രംഗത്തെ എഐ സാധ്യതകളും വെല്ലുവിളികളും പോരായ്മകളും സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകും.

വേദികൾ, ഹോട്ടലുകൾ, കൺവൻഷൻ ബ്യൂറോകൾ, ടൂറിസം ബോർഡുകൾ, എയർലൈനുകൾ എന്നിവയുൾപ്പെടെ എക്സിബിറ്റർമാരുമായി ഇടപാടുകാരെ ബന്ധിപ്പിക്കുന്ന ഐബിടിഎം@എടിഎം ആരംഭിച്ചതാണ് മറ്റൊരു സവിശേഷത.

Share6SendShareTweet4

Related Posts

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025

Recommended

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു.

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു.

3 years ago
തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടയും :നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും

തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടയും :നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025