ഷാർജ :എമിറേറ്റിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ ഷാർജ സിറ്റി മുനിസിപ്പാലിറ്റി വർഷത്തിന്റെ ആദ്യ പാദത്തിൽആയിരക്കണക്കിന് പരിശോധനകൾ നടത്തിയതിനെത്തുടർന്ന് നിരോധിത വസ്തുക്കൾ സൂക്ഷിച്ചതിന് രണ്ട് ഭക്ഷ്യ ഗോഡൗണുകൾ അടച്ചുപൂട്ടിച്ചു.ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഭക്ഷ്യ സ്ഥാപനങ്ങളിൽ 12,256 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റിഇന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ഈ പരിശോധനകളിൽ അംഗീകൃത ആരോഗ്യ ആവശ്യകതകൾ പാലിക്കാത്തതിനാണ് രണ്ട് ഭക്ഷ്യ വെയർഹൗസുകൾ അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചത്. ഷാർജയിൽ വിതരണം ചെയ്യാൻ നിരോധിച്ചിരിക്കുന്ന നിരോധിത ഭക്ഷ്യ ഉൽപ്പന്നങ്ങൾ അവർ സൂക്ഷിച്ചിരുന്നു.നിയമലംഘകർക്കെതിരെ ഭരണപരവും നിയമപരവുമായ നടപടികൾ അതോറിറ്റി ഉടനടി നടപ്പാക്കിയിരുന്നു.