• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home GCC

ജനസാഗരം തീർത്ത്​​ ‘കമോൺ കേരള’ക്ക്​ സമാപനം:-നടൻ മോഹൻലാലിന്​ ഷാർജയുടെ പ്രൗഢ വേദിയിൽ ആദരം

May 12, 2025
in GCC, NEWS, Sharjah, UAE
A A
ജനസാഗരം തീർത്ത്​​ ‘കമോൺ കേരള’ക്ക്​ സമാപനം:-നടൻ മോഹൻലാലിന്​ ഷാർജയുടെ പ്രൗഢ വേദിയിൽ ആദരം
28
VIEWS

ഷാർജ: യു.എ.ഇയുടെ ഏഴ്​ എമിറേറ്റുകളിൽ നിന്നും ഒഴുകിയെത്തിയ ജനസാഗരം ചരിത്രം കുറിച്ച സായാഹ്നത്തിൽ ‘കമോൺ കേരള’ ഏഴാം എഡിഷന്​ പ്രൗഢ സമാപനം. മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാലിന്‍റെ ആഗോള സ്വീകാര്യതയെ അടയാളപ്പെടുത്തിയ ‘ബിയോണ്ട്​ ദ ബൗണ്ടറീസ്​’ എന്ന ചടങ്ങോടെയാണ്​ മേള അവസാനിച്ചത്​. ജീവിതത്തിലെ അവിസ്മരണീയ ആദരമാണ്​ ‘കമോൺ കേരള’യിൽ ലഭിച്ചതെന്ന്​ മോഹൻലാൽ പറഞ്ഞു. ഇന്ത്യ ലോകത്തിന്റെ ഹൃദയവും ബഹുസ്വരത ഇന്ത്യയുടെ ആത്മാവുമാണ്. ഇന്ത്യയെ എന്നും നെഞ്ചേറ്റിയവരാണ് അറേബ്യൻ നാടുകൾ. തീർച്ചയായും അഭിനയജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യമായി ഈ അവസരത്തെ കരുതുന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന ഈ മേളയിൽ മലയാളത്തേയും ഇന്ത്യയേയും പ്രതിനിധീകരിച്ച് പങ്കെടുക്കാനായതിൽ ഏറെ അഭിമാനമുണ്ട് -മോഹൻലാൽ കൂട്ടിച്ചേർത്തു. ചടങ്ങിൽ മോഹൻലാലിന്​ ‘ഗൾഫ്​ മാധ്യമ’ത്തിന്‍റെ ഉപഹാരം ചീഫ്​ എഡിറ്റർ വി.കെ ഹംസ അബ്ബാസ് കൈമാറി.
ഷാർജ എക്സ്​പോ സെൻററിൽ വെള്ളിയാഴ്ച ആരംഭിച്ച മേളയിൽ കഴിഞ്ഞ വർഷങ്ങളിലെ റെക്കോർഡുകൾ തകർത്ത ജനക്കൂട്ടമാണ്​ ഇത്തവണ എത്തിച്ചേർന്നത്​. രാവും പകലും വിനോദവും വിജ്ഞാവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും പരിപാടികളും ആസ്വദിക്കാൻ ജീവിതത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ എത്തിച്ചേർന്നു. വിവിധ മൽസരങ്ങളിൽ പ​ങ്കെടുത്ത്​ പകൽ സമയം ചിലവഴിച്ചവർ, പ്രഗൽഭ ഗായകർ പ​ങ്കെടുക്കുന്ന സംഗീത വിരുന്ന്​ ആസ്വദിച്ചാണ്​ മടങ്ങിയത്​​. ‘ലിറ്റിൽ ആർടിസ്റ്റ്​’, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ, സിങ്​ ആൻഡ്​ വിൻ തുടങ്ങിയ മൽസരത്തിന്​ മികച്ച പ്രതികരണമാണ്​ ഇത്തവണ ലഭിച്ചത്​. ഗൾഫിൽ നിന്നും ഇന്ത്യയിൽ നിന്നും 200ഓളം സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളാണ്​ മേളയിൽ ഒരുക്കിയത്​. ഞായറാഴ്ച വേദിയിൽ ബിസിനസ്​ പ്രമുഖരെ ആദരിച്ച ഇന്ത്യൻ ബിസിനസ്​ ഐക്കൺ അവാർഡ്​, ബിസിനസ്​ അച്ചീവ്​മെന്‍റ്​ അവാർഡ്​, ​അറേബ്യൻ ലഗസി അവാർഡ്​ എന്നിവയും സമ്മാനിച്ചു.

Share5SendShareTweet3

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025

Recommended

ഹോട്ട്പാക്ക് ഗ്ലോബലിന്റെ ദുബായ് ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ യൂനിറ്റില്‍ സൗരോര്‍ജ പ്ലാന്റ്

ഹോട്ട്പാക്ക് ഗ്ലോബലിന്റെ ദുബായ് ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ യൂനിറ്റില്‍ സൗരോര്‍ജ പ്ലാന്റ്

4 months ago
യുഎഇയിൽ മൂടൽമഞ്ഞും ഉയർന്ന താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്:ചൂടിൽ നിന്നും ആശ്വാസമേകാൻ പള്ളികളിലും പൊതു സ്ക്വയറുകളിലും പ്രത്യേക തണൽ സ്ഥലങ്ങൾ

യുഎഇയിൽ മൂടൽമഞ്ഞും ഉയർന്ന താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്:ചൂടിൽ നിന്നും ആശ്വാസമേകാൻ പള്ളികളിലും പൊതു സ്ക്വയറുകളിലും പ്രത്യേക തണൽ സ്ഥലങ്ങൾ

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025