• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

ജബൽ അലി റേസ്‌ കോഴ്‌സ് പരിഷ്കരിച്ച് 5 ചതുരശ്ര കിലോമീറ്ററിൽ ‘നഗര ദ്വീപ് സമൂഹ’ പദ്ധതി വരുന്നു

May 12, 2025
in Dubai, NEWS, UAE
A A
ജബൽ അലി റേസ്‌ കോഴ്‌സ് പരിഷ്കരിച്ച് 5 ചതുരശ്ര കിലോമീറ്ററിൽ ‘നഗര ദ്വീപ് സമൂഹ’ പദ്ധതി വരുന്നു
25
VIEWS

ദുബൈ: ദുബൈയിലെ ചരിത്രപ്രസിദ്ധമായ ജബൽ അലി റേസ്‌ കോഴ്‌സിന് ചുറ്റുമുള്ള പ്രദേശത്തെ റെസിഡൻഷ്യൽ ബ്ലോക്കുകളുടെ ശൃംഖലയും അതിന്റെ ഹൃദയ ഭാഗത്ത് പൊതു പാർക്കും ഉൾക്കൊള്ളുന്ന വിശാലമായ ദ്വീപുകളുടെ നഗര ജില്ലയാക്കി മാറ്റാനുള്ള മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വികസനം ‘പച്ചക്കടലിലെ നഗര ദ്വീപ് സമൂഹം’ എന്ന് അറിയപ്പെടുന്ന ശ്രദ്ധേയമായ ഇടമാണൊരുക്കുക. കുതിര സവാരി ഇടങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സമ്മിശ്ര ഉപയോഗ വികസനങ്ങൾ എന്നിവ ഒരുമിച്ച് കൊണ്ടുവരും.ദുബൈയിലെ ദി ഗ്രീൻസ്, എമിറേറ്റ്സ് ഹിൽസ് പ്രദേശങ്ങൾക്ക് സമീപം എമിറേറ്റ്സ് ഗോൾഫ് ക്ലബ്ബിന് അടുത്തായാണ് ജബൽ അലി റേസ്‌ കോഴ്‌സ് സ്ഥിതി ചെയ്യുന്നത്.
യു.എ.ഇ ആസ്ഥാനമായ സ്വകാര്യ നിക്ഷേപ സ്ഥാപനമായ എ.ആർ.എം ഹോൾഡിംഗുമായി സഹകരിച്ച് പ്രമുഖ ആഗോള വാസ്തുവിദ്യ, ഡിസൈൻ കമ്പനിയായ ബിജർക് ഇംഗൽസ് ഗ്രൂപ് (ബിഗ്) ആണ് പ്രധാന പദ്ധതിക്ക് നേതൃത്വം നൽകുന്നത്.ഭവന നിർമ്മാണം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളം ഘട്ടം ഘട്ടമായുള്ള വികസനത്തോടെ അടുത്ത വർഷം ആദ്യം നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.“ദുബൈയിലെ ചരിത്ര പ്രസിദ്ധമായ ജബൽ അലി റേസ്‌ കോഴ്‌സിന്റെ പരിസരം ഉൾക്കൊള്ളുന്ന ഈ പദ്ധതി, പച്ചപ്പിന്റെ കടലിലെ നഗര ദ്വീപുകളുടെ ഒരു ദ്വീപ് സമൂഹമാണ്. ഒറ്റപ്പെട്ട വസ്തുക്കളുടെ ഒരു ശേഖരമായിട്ടല്ല, മറിച്ച് പരസ്പര ബന്ധിതമായ സമൂഹങ്ങളുടെ ജീവസ്സുറ്റ ഭൂപ്രകൃതിയായി ഈ സ്ഥലത്തെ പുനർവിചിന്തനം ചെയ്യുന്നു” -ബിഗ് സ്ഥാപകനും ക്രിയേറ്റിവ് ഡയരക്ടറുമായ ബിജർക് ഇംഗൽസ് പറഞ്ഞു.സുസ്ഥിരതയിലും പരിസ്ഥിതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമൂഹത്തിന് ഇവിടത്തെ വിപുലമായ സെൻട്രൽ പാർക്ക് ഒരു ‘ഹരിത നട്ടെല്ല് ആയി വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നടത്തത്തെയും സൈക്ലിംഗിനെയും പ്രോത്സാഹിപ്പിക്കുന്ന തണലുള്ള കമ്മ്യൂണിറ്റി പ്ലാസകളും തെരുവുകളും അർബൻ ഡിസ്ട്രിക്റ്റിൽ ഉണ്ടായിരിക്കും.പൊതുഗതാഗതത്തിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നതിനായി പ്രദേശത്ത് സ്വയം-ഡ്രൈവിംഗ് ഷട്ടിലുകൾ പ്രവർത്തിക്കും.ദ്രുത ഗതിയിലുള്ള ജനസംഖ്യാ വളർച്ചയ്‌ക്കൊപ്പം നഗര വികാസം നിരീക്ഷിക്കാൻ എമിറേറ്റിനെ സഹായിക്കുന്നതിന് ലക്ഷ്യമിടുന്ന ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിനെ പിന്തുണച്ച് രൂപപ്പെടുന്ന ഏറ്റവും പുതിയ വലിയ വികസന പദ്ധതിയാണിത്.
’20 മിനിറ്റ് നഗരം’ എന്ന പദ്ധതിയുമായി ഇതിന്റെ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നു. താമസക്കാർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും 80 ശതമാനവും കാൽനടയായോ സൈക്കിളിലോ 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ അനുവദിക്കുന്ന സാഹചര്യമാണുണ്ടാവുക.
താമസിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും ആകർഷകമായ ഒരു സ്ഥലമായി ദുബൈയുടെ പദവി ഉറപ്പിക്കുന്നതിനായി ഇതിനകം തന്നെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നിരവധി പ്രധാന വികസന പദ്ധതികളിൽ ഒന്നാണ് ജബൽ അലി റേസ്‌ കോഴ്‌സ് നവീകരണം.

Share4SendShareTweet3

Recommended

ആലപ്പുഴ ജിംഖാന’ യുടെ വിജയാഘോഷം ഷാർജയിൽ

ആലപ്പുഴ ജിംഖാന’ യുടെ വിജയാഘോഷം ഷാർജയിൽ

4 weeks ago
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സൗജന്യ എക്സ്‌പോ പാസ്പോർട്ട് സുവനീറുകൾ കൈമാറി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സൗജന്യ എക്സ്‌പോ പാസ്പോർട്ട് സുവനീറുകൾ കൈമാറി.

4 years ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025