• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Abu Dhabi

അബൂദബി ജുഡീഷ്യൽ വകുപ്പ് പുതിയ സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തി

May 12, 2025
in Abu Dhabi, GCC, NEWS, UAE
A A
അബൂദബി ജുഡീഷ്യൽ വകുപ്പ് പുതിയ സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തി
26
VIEWS

അബൂദബി: സെന്റർ ഫോർ ഫോറൻസിക് ആൻഡ് ഇലക്ട്രോണിക് സയൻസസിലെ കെമിസ്ട്രി ലബോറട്ടറി അന്താരാഷ്ട്ര തലത്തിൽ മുൻപ് രേഖപ്പെടുത്താത്ത പുതിയ മയക്കുമരുന്ന് പദാർത്ഥം കണ്ടെത്തി ആഗോള ഡാറ്റാബേസിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഇതോടെ, അബൂദബി ജുഡീഷ്യൽ ഡിപാർട്മെന്റ് (എ.ഡി.ജെ.ഡി) സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്.ഫോറൻസിക് സയൻസിൽ യു.എ.ഇയുടെ മുൻനിര സ്ഥാനത്തെയും സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തുന്നതിലുള്ള അതിന്റെ പങ്കിനെയും ഈ ഘട്ടം പ്രതിഫലിപ്പിക്കുന്നു.ഏറ്റവും പുതിയ ശാസ്ത്രീയ ലബോറട്ടറി, സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സിന്തറ്റിക് കന്നാബിനോയിഡ് വിഭാഗത്തിൽ പെടുന്ന മയക്കുമരുന്ന് പദാർത്ഥത്തെയാണ് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ലബോറട്ടറി വിജയകരമായി തിരിച്ചറിഞ്ഞത്. അതിന് ‘എ.ഡി.ബി-4സി-എം.ഡി.എം.ബി-ബിനാക’ എന്ന് പേരിട്ടു. നെതർലാൻഡ്സിലെ അന്താരാഷ്ട്ര ഡാറ്റാബേസിൽ ഈ പദാർത്ഥം രജിസ്റ്റർ ചെയ്തു. അങ്ങനെ, ഈ പദാർത്ഥം രേഖപ്പെടുത്തുന്ന ലോകത്തെ ആദ്യ സ്ഥാപനമായി ഇത് മാറിയിരിക്കുകയാണ്.
സിന്തറ്റിക് കഞ്ചാവിന്റെ അതേ വിഭാഗത്തിൽ പെടുന്ന മറ്റൊരു മയക്കുമരുന്ന് പദാർത്ഥത്തെ മുൻപ് തിരിച്ചറിഞ്ഞിരുന്ന കെമിസ്ട്രി ലബോറട്ടറിയുടെ മുൻകാല നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തലെന്ന് എ.ഡി.ജെ.ഡി അണ്ടർ സെക്രട്ടറി കൗൺസിലർ യൂസഫ് സഈദ് അൽ അബ്രി പ്രസ്താവിച്ചു. ലബോറട്ടറി സംഘത്തിന്റെ വിപുലമായ തയാറെടുപ്പ്, ഉയർന്ന കാര്യക്ഷമത, സാങ്കേതിക വൈദഗ്ധ്യം എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. പൊതു സുരക്ഷയ്ക്കും ശാസ്ത്രീയ പുരോഗതിക്കും അവർ നൽകിയ സംഭാവനകളെ അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.മയക്കു മരുന്ന് ദുരുപയോഗത്തിനെതിരെ പോരാടാനും, സമൂഹ സുരക്ഷ വർധിപ്പിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ സഹായകമാകുമെന്ന് എ.ഡി.ജെ.ഡി അണ്ടർ സെക്രട്ടറി വിശദീകരിച്ചു.സിന്തറ്റിക് മരുന്നുകൾ തിരിച്ചറിയുന്നതിൽ വൈദഗ്ധ്യമുള്ള ലോകത്തിലെ കേന്ദ്രങ്ങളിലൊന്നായ യു.എസിലെ ഫോറൻസിക് സയൻസ് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി (സി.എഫ്.എസ്.ആർ.ഇ) ഫലപ്രദമായ സഹകരണം നടത്തി, പ്രസക്തമായ ശാസ്ത്രീയ പ്രബന്ധം പുറത്തിറക്കുകയും കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. അതിനു മുൻപായി വസ്തുവിന്റെ ഗുണവിശേഷങ്ങൾ പരിശോധിക്കുമെന്ന് അൽ അബ്രി വെളിപ്പെടുത്തി.
കെമിസ്ട്രി ലാബിലെ വിശകലനങ്ങളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും കൃത്യതയ്ക്കും ഗുണനിലവാരത്തിനും ഈ ശാസ്ത്രീയ ഡോക്യുമെന്റേഷൻ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Share4SendShareTweet3

Related Posts

The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025

Recommended

ആഫ്രിക്കൻ വിപണിയിൽ ബിസിനസ് സാധ്യതകൾ തേടി മലയാളി സംരംഭകർ

ആഫ്രിക്കൻ വിപണിയിൽ ബിസിനസ് സാധ്യതകൾ തേടി മലയാളി സംരംഭകർ

1 month ago
ദുബായിലെ ആർ.ടി.എ.യുടെ നാലാം തലമുറ പരമ്പരാഗത അബ്രകൾ :സമുദ്ര ഗതാഗത ശൃംഖല കൂടുതൽ ശക്തമാകും .പുതിയതിൽ 24 യാത്രക്കാരെ ഉൾക്കൊള്ളും

ദുബായിലെ ആർ.ടി.എ.യുടെ നാലാം തലമുറ പരമ്പരാഗത അബ്രകൾ :സമുദ്ര ഗതാഗത ശൃംഖല കൂടുതൽ ശക്തമാകും .പുതിയതിൽ 24 യാത്രക്കാരെ ഉൾക്കൊള്ളും

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025