ദുബായ് :യുഎഇയിലുടനീളം ഈ ആഴ്ച പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.ഉയർന്ന താപനില 36 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 19 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. രാജ്യത്തുടനീളം മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റും പ്രതീക്ഷിക്കാം.ചിലപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മഴലഭിച്ചിരുന്നു .താപനില ക്രമാതീതമായി കൂടുകയാണ് .