• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

യു എ ഇ യുമായി 200 ബില്യൺ ഡോളറിന്റെ കരാറുകൾ: ചരിത്ര സന്ദർശനം പൂർത്തിയാക്കി ട്രംപിന്റെ മടക്കം

May 17, 2025
in Abu Dhabi, GCC, NEWS, UAE, World
A A
യു എ ഇ യുമായി 200 ബില്യൺ ഡോളറിന്റെ കരാറുകൾ: ചരിത്ര സന്ദർശനം പൂർത്തിയാക്കി ട്രംപിന്റെ മടക്കം
33
VIEWS

അബുദാബി: വിവിധ മേഖലകളിൽ യു എ ഇ – യു എസ് പങ്കാളിത്തം മെച്ചപ്പെടുത്താനുതകുന്ന 200 ബില്യൺ ദിർഹത്തിന്റെ കരാറുകൾ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബോയിംഗ് ബിഎഎൻ, ജിഇ എയ്‌റോസ്‌പേസ് ജിഇഎൻ, എത്തിഹാദ് എയർവേയ്‌സ് എന്നിവ തമ്മിലുള്ള 14.5 ബില്യൺ ഡോളറിന്റെ കരാറുകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.എത്തിഹാദ് എയർവേയ്‌സിന് വേണ്ടി 28 വിമാനങ്ങൾ വാങ്ങാനുള്ളതാണ് ഈ കരാർ.ത്രിരാഷ്ട്ര ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് പ്രസിഡന്റ് ട്രംപ് യു എ ഇ യിലെത്തിയത്. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കളുമായി അദ്ദേഹം നടത്തി. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, മത സമന്വയത്തിന്റെ പ്രതീകമായ അബ്രഹാമിക് ഫാമിലി ഹൗസ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഇടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. അമേരിക്കയിലെ ഓക്‌ലാഹോമയിൽ അലുമിനിയം സ്മെൽറ്റർ പദ്ധതി വികസിപ്പിക്കുന്നതിന് യു എ ഇ യിലെ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം കമ്പനി 4 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും. എക്സോൺ മൊബീൽ കോർപ്പ്, ഓക്സിഡന്റൽ പെട്രോളിയം, ഇ ഒ ജി റിസോഴ്‌സസ് എന്നിവയുമായി സഹകരിച്ച് എണ്ണ, പ്രകൃതിവാതക ഉൽപ്പാദനത്തിൽ പുതിയ പങ്കാളിത്തം സ്ഥാപിക്കുന്നതിന് അബുദാബി നാഷണൽ ഓയിൽ കമ്പനിയായ അഡ്‌നോക് 60 ബില്യൺ ഡോളർ മുതൽ മുടക്കും.
എ ഐ അധിഷ്ഠിത നിക്ഷേപങ്ങളിൽ കൂടുതൽ സഹകരിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. യു എസിന് പുറത്തുള്ള ഏറ്റവും വലിയ എ ഐ ഡേറ്റ സെന്റർ അബുദാബിയിൽ സ്ഥാപിക്കാൻ ഇമറാത്തി കമ്പനിയായ ജി 42 വുമായി ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
അടുത്ത പത്തു വർഷത്തിനിടെ യുഎസിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു.2035 ആകുമ്പോഴേക്കും യുഎഇയും യുഎസും സംയുക്തമായി ഊർജ്ജ മേഖലയിൽ 440 ബില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണെന്ന് വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ വ്യക്തമാക്കി.യു എ ഇ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ യാത്രയാക്കാൻ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്തി. ട്രംപിന്റെ ഔദ്യോഗിക യാത്രാ വിമാനമായ എയർ ഫോഴ്‌സ് വണ്ണിന് അകമ്പടി സേവിക്കാൻ യു എ ഇ യുടെ എഫ് 16 പോർ വിമാനങ്ങളും എത്തിയിരുന്നു.

Share6SendShareTweet4

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025

Recommended

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

5 months ago
യാസ് വാട്ടർ വേൾഡ് വാട്ടർ പാർക് ജൂലൈ 1ന് തുറക്കും

യാസ് വാട്ടർ വേൾഡ് വാട്ടർ പാർക് ജൂലൈ 1ന് തുറക്കും

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025