അബുദാബി: ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിനെ തുടർന്ന് അബുദാബിയിൽ റെസ്റ്റോറന്റ് കൂടി അടച്ചുപൂട്ടാൻ അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉത്തരവിട്ടു.അൽ ദാനയിൽ സ്ഥിതി ചെയ്യുന്ന സൈഖ ഗ്രിൽ എൻ റെസ്റ്റോറന്റ് അടച്ചുപൂട്ടാനാണ് അതോറിറ്റി ഉത്തരവിട്ടത്.
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഈ ആഴ്ച ആദ്യം അബുദാബിയിലെ അഞ്ച് റെസ്റ്റോറന്റുകളും ഒരു സൂപ്പർമാർക്കറ്റും അടച്ചുപൂട്ടിയിരുന്നു. പാക് രാവി റെസ്റ്റോറന്റ്, ലാഹോർ ഗാർഡൻ ഗ്രിൽ റെസ്റ്റോറന്റ് ആൻഡ് കഫറ്റീരിയ, കരക് ഫ്യൂച്ചർ കഫറ്റീരിയ, റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റ്, സാൾട്ടി ദേശി ദർബാർ റെസ്റ്റോറന്റ്, അൽ മഖാം കോർണർ റെസ്റ്റോറന്റ് എന്നിവയാണ് നേരത്തെ അടച്ചുപൂട്ടിയത്.