ദുബായ്: യു എ ഇ യിൽ ഡ്രോണുകൾക്കായുള്ള പ്രഥമ ദേശീയ സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സൈബർ സുരക്ഷാ കൗൺസിൽ പ്രഖ്യാപിച്ചു.കൃഷി, പരിസ്ഥിതി നിരീക്ഷണം, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വ്യോമാതിർത്തി, അടിസ്ഥാന സൗകര്യങ്ങൾ, ഡേറ്റ സ്വകാര്യത എന്നിവ സംരക്ഷിക്കുന്നതിനും സൈബർ ഭീഷണികൾ ചെറുക്കുന്നതിനുമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.സൈബർ സുരക്ഷാ കൗൺസിലും റീച്ച് ഗ്രൂപ്പിന്റെ ഭാഗമായ ഡിജിറ്റൽ റീച്ചും സഹകരിച്ചാണ് മാർഗ നിർദേശങ്ങൾ തയ്യാറാക്കിയത്.പ്രവർത്തന സംവിധാനങ്ങൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് , ഡ്രോണുകൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൈബർ സുരക്ഷാ കമ്പനിയായ ഷീൽഡ് വർക്‌സും ഈ സംരംഭവുമായി സഹകരിക്കുന്നുണ്ട്.
ഡിജിറ്റൽ സൈബർ ഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇതെന്ന്
യുഎഇ ഗവൺമെന്റ് സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈറ്റി പറഞ്ഞു,