• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായിൽ ബസിനും ടാക്സിക്കുമായി 13 കി.മീറ്റർ നീളത്തിൽ ആറ് പുതിയ പാതകൾ കൂടി നിർമിക്കുമെന്ന് ആർടിഎ.യാത്രാ സമയം 41% കുറയും, ‘കടന്നുകയറ്റം’ നടത്തിയാൽ പിഴ.

May 19, 2025
in Dubai, NEWS, UAE
A A
ദുബായിൽ ബസിനും ടാക്സിക്കുമായി 13 കി.മീറ്റർ നീളത്തിൽ ആറ് പുതിയ പാതകൾ കൂടി നിർമിക്കുമെന്ന് ആർടിഎ.യാത്രാ സമയം 41% കുറയും, ‘കടന്നുകയറ്റം’ നടത്തിയാൽ പിഴ.
28
VIEWS

ദുബായ്: പൊതു ബസുകൾക്കും ടാക്സികൾക്കും മാത്രമായുള്ള പ്രത്യേക പാത വികസിപ്പിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 13 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് പുതിയ പാതകൾ കൂടി ചേർത്താണ് വികസനം നടപ്പാക്കുക. ഇത് പൂർത്തിയായാൽ യാത്രാ സമയം 41 ശതമാനം കുറയുകയും, ബസുകളുടെ സമയ കൃത്യത 42 ശതമാനം മെച്ചപ്പെടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഇത് പൊതുഗതാഗത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ഗതാഗത കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ആർ‌ടിഎ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഡിസംബർ 2, അൽ സത്‍വ, അൽ നഹ്ദ, ഉമർ ബിൻ അൽ ഖത്താബ്, നായിഫ് എന്നീ ആറ് പ്രധാന തെരുവുകളിൽ ഈ ബസ്-ടാക്സി പ്രത്യേക പാതകൾ നിർമിക്കും. ഇതോടെ പ്രത്യേക പാതകളുടെ ആകെ നീളം 20 കിലോമീറ്ററാകും.
ഈ പാതകൾ സ്വകാര്യ വാഹന ഡ്രൈവർമാർ തെറ്റായി ഉപയോഗിക്കുന്നത് തടയാൻ പ്രത്യേക ചുവപ്പ് നിറം നൽകിയിട്ടുണ്ട്. ഈ പാതകളിൽ നിയമ വിരുദ്ധമായി വാഹനമോടിക്കുന്നവരിൽ നിന്ന് 600 ദിർഹം പിഴ ഈടാക്കും.ദുബായിൽ പ്രതിദിനം 1,390 ബസുകളിലായി ഏകദേശം 333,000 കിലോമീറ്റർ ദൂരത്തിൽ 11,000 യാത്രകൾ ആർടിഎ നടത്തുന്നുണ്ട്. 500,000ത്തിലധികം യാത്രക്കാരാണ് ഓരോ ദിവസവും ബസുകളിൽ യാത്ര ചെയ്യുന്നത്.2024ൽ പൊതു ബസ് ഉപയോക്താക്കളുടെ എണ്ണം 188 ദശലക്ഷം ആയി. 2023നെ അപേക്ഷിച്ച് 8 ശതമാനം വർധനയാണ് ഇക്കാര്യത്തിലുള്ളത്

Share5SendShareTweet3

Related Posts

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025
റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025

Recommended

സൗദി അറേബ്യയിൽ 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകിത്തുടങ്ങി

സൗദി അറേബ്യയിൽ 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകിത്തുടങ്ങി

4 years ago
ദുബായ് ആർ‌ടിഎ സെൽഫ് സർവിസ് മോഡലുകളിലേക്ക്; ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച സ്വീകാര്യത

ദുബായ് ആർ‌ടിഎ സെൽഫ് സർവിസ് മോഡലുകളിലേക്ക്; ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച സ്വീകാര്യത

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025