• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Abu Dhabi

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു

May 20, 2025
in Abu Dhabi, Business, UAE
A A
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു
34
VIEWS

അബുദാബി : യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവും വിളംബരം ചെയ്യുന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിേററ്റ്സ് ഫോറ’ത്തിന് അബുദാബിയിൽ തുടക്കമായി. ഈ മാസം 22 വരെ നീണ്ട് നിൽക്കുന്ന പ്രദർശനം പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണമേന്മ എടുത്തുകാട്ടുന്നതാണ്. ഭക്ഷ്യോത്പന്നങ്ങൾ, സ്റ്റീൽ, ആരോഗ്യം, ഐടി, ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള
720 ലേറെ കമ്പനികൾ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. യുഎഇയിൽ നിന്നുള്ള 3800 ഉത്പന്നങ്ങളുടെ പ്രദർശനവുമുണ്ട്. കെസാദ് ഗ്രൂപ്പ്, എമിറേറ്റ്സ് സ്റ്റീൽ, സിലാൽ, എഡ്ജ് തുടങ്ങിയ വിവിധ കമ്പനികൾ ഏറ്റവും പുതിയ ഉത്പന്നങ്ങളും ഫോറത്തിൽ അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ റീട്ടെയ്ൽ ബ്രാൻഡായ ലുലു ഗ്രൂപ്പ് മികച്ച പ്രദർശന സ്റ്റാൾ മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് ലുലു നൽകുന്ന പിന്തുണയും പ്രോത്സാഹനവും വ്യക്തമാക്കുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മേക്ക് ഇറ്റ് ഇൻ ഡി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായി ലുലു സ്റ്റോറുകളിൽ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി പുതിയ ഉത്പന്നങ്ങൾ മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറത്തിൽ അവതരിപ്പിച്ചു.
5000ത്തിലേറെ യുഎഇ ഉത്പന്നങ്ങൾ ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. യുഎഇയുടെ വിഷൻ 2031ന് കരുത്തേകുന്ന മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാമ്പെയ്‌ന് പൂർണ പിന്തുണയാണ് ലുലു നൽകുന്നതെന്നും അദേഹം വ്യക്തമാക്കി.
ലുലു റീട്ടെയ്ൽ ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു റീട്ടെയൽ പ്രൈവറ്റ് ലേബൽസ് ഡയറക്ടർ ഷമീം സൈനുൽ അബ്ദീൻ, ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറ്കടർ വി നന്ദകുമാർ, അബുദാബി റീജിയൻ ഡയറക്ടർ അബൂബക്കർ ടി, അൽ തയിബ് ഡയറക്ടർ റിയാദ് ജബ്ബാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Share6SendShareTweet4

Recommended

എക്സ്പോ 2020: കുടിവെള്ള ജലധാരകളുടെ മോഡലുകൾ

എക്സ്പോ 2020: കുടിവെള്ള ജലധാരകളുടെ മോഡലുകൾ

4 years ago
കാരുണ്യ ഹസ്തവുമായി ഡോ. കെ. പി. ഹുസൈൻ :മൂന്ന് കോടി രൂപ ദാനം ചെയ്തു.

കാരുണ്യ ഹസ്തവുമായി ഡോ. കെ. പി. ഹുസൈൻ :മൂന്ന് കോടി രൂപ ദാനം ചെയ്തു.

2 months ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025