• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

May 21, 2025
in Business, GCC, India, NEWS, UAE
A A
വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ
46
VIEWS

ദുബായ്: നികുതി ഇളവിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് യു എ ഇ യിൽ നിന്നുള്ള സ്വർണ്ണം- വെള്ളി ഇറക്കുമതിക്ക് ഇന്ത്യ കർശന നിയമങ്ങൾ ഏർപ്പെടുത്തി.
2025 ലെ ഇന്ത്യയുടെ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ നീക്കത്തിലൂടെ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴിലുള്ള താരിഫ് ഇളവുകളുടെ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യമാക്കുന്നത്. പുതിയ നിയമത്തിന്റെ ഭാഗമായി സ്വർണ്ണ ഡോർ, സിൽവർ ഡോർ, ഉയർന്ന ശുദ്ധിയുള്ള പ്ലാറ്റിനം എന്നിവയ്ക്കായി പുതിയ ഹാർമോണൈസ്ഡ് സിസ്റ്റം (H S ) കോഡുകൾ നൽകും..’സെപ’ പ്രകാരമുള്ള കുറഞ്ഞ ഇറക്കുമതി തീരുവ പ്രയോജനപ്പെടുത്തുന്നതിന് ഇറക്കുമതിക്കാർ 99 ശതമാനം സ്വർണ്ണം അടങ്ങിയ ഏതാണ്ട് ശുദ്ധമായ സ്വർണ്ണത്തെ പ്ലാറ്റിനം സംയുക്തമായി ലേബൽ ചെയ്താണ് ഇറക്കുമതി ചെയ്യുന്നത്.
എന്നാൽ 99 ശതമാനമോ അതിൽ കൂടുതലോ പരിശുദ്ധിയുള്ള പ്ലാറ്റിനത്തിന് ഒരു പ്രത്യേക HS കോഡ് നൽകുന്നതിലൂടെ യഥാർത്ഥ പ്ലാറ്റിനം ഇറക്കുമതികൾക്ക് മാത്രമേ തീരുവ ഇളവുകൾ ലഭിക്കൂ എന്നുറപ്പാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി ഇപ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ട ഏജൻസികൾ, യോഗ്യതയുള്ള ജ്വല്ലറികൾ, ‘സെപ’ പ്രകാരം സാധുവായ ‘താരിഫ് നിരക്ക് ക്വാട്ട’ (TRQ) ഉടമകൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിയിട്ടുണ്ട്.
ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, യുഎഇയിൽ നിന്നുള്ള ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി സമീപ വർഷങ്ങളിൽ വൻ തോതിൽ വർദ്ധിച്ചു. 2023 സാമ്പത്തിക വർഷത്തിലെ 3.5 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 10.7 ബില്യൺ ഡോളറിന്റെ വളർച്ചയാണ് കൈവരിച്ചത്. യുഎഇയിൽ നിന്നുള്ള ആകെ ഇറക്കുമതിയിൽ 9.8 ശതമാനം കുറവുണ്ടായിരിക്കെയാണ് സ്വർണ ഇറക്കുമതിയിൽ ഗണ്യമായ വർദ്ധന ഉണ്ടായത്.

Share8SendShareTweet5

Related Posts

Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025
സംഗീത മേഖലയിലെ  എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

September 5, 2025

Recommended

ആദ്യ സാമ്പത്തിക പാദത്തിൽ ലാഭം കുതിച്ചുയർന്ന് ലുലു ; 16 ശതമാനം വർധനവോ‌ടെ  ഡോളറിന്റെ നേട്ടം69.7 മില്യൺ: 2.1 ബില്യൺ ഡോളർ വരുമാനം

ആദ്യ സാമ്പത്തിക പാദത്തിൽ ലാഭം കുതിച്ചുയർന്ന് ലുലു ; 16 ശതമാനം വർധനവോ‌ടെ ഡോളറിന്റെ നേട്ടം69.7 മില്യൺ: 2.1 ബില്യൺ ഡോളർ വരുമാനം

4 months ago
കാഫ് കഥാനഗരം പുസ്തക ചർച്ചയും ആദരവും നടത്തി.

കാഫ് കഥാനഗരം പുസ്തക ചർച്ചയും ആദരവും നടത്തി.

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025