ഷാർജ : ഇന്ത്യൻ ബേബി കെയർ ബ്രാൻഡുകളിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായ പോപ്പീസ് ബേബി കെയർ തങ്ങളുടെ രണ്ടാമത്ത് അന്താരാഷ്ട്ര സ്റ്റോർ ഷാർജ സഹാറ മാളിൽ ആരംഭിച്ചു. 92മത്തെ പോപ്പീസ് ബേബി കയർ സ്റ്റോർ, കമ്പനിയുടെ ആഗോള വിപണിയിലേക്കുള്ള ശ്രദ്ധേയമായ കാൽവെപ്പാണ്.
ഷാർജയിലെ പ്രധാന റീട്ടെയിൽ കേന്ദ്രങ്ങളിൽ ഒന്നായ സഹാറാ മാളിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ഔട്ട്ലെറ്റ് ഏറ്റവും ഗുണമേന്മയുള്ള ബേബി കെയർ ഉൽപ്പന്നങ്ങൾ നൽകുന്നതിനുള്ള പോപ്പീസിന്റെ ഉറച്ച പ്രതിബദ്ധതയുടെ തെളിവാണ്. ദുബയ് പോലീസ് മേജറും, അംബാസിഡർ എക്സ്ട്രാർഡിനറി, അന്താരാഷ്ട്ര ഹാൻഡ്ബോൾ റഫറി, ഒമർ അൽ മർസൂഖി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയുമായ ഡോ. അൽ. ഒമർ മർസൂഖിസ്റ്റോർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . പോപ്പീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷാജു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു . പ്ലാസ്റ്റോ ഏജൻസീസ് തിരുവനന്തപുരം,കോസ്റ്റൽ ഇന്ത്യ ഏജൻസീസ് എറണാകുളം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ നിഷാദ് സൈനുദ്ദീൻ മുഖ്യാതിഥികളിൽ ഒരാളായിരുന്നു.പോപ്പീസ് ഗ്രൂപ്പ് ബിസിനസ്സ് ഹെഡ് സുനിൽ ജോർജ് , അസിസ്റ്റന്റ് ജനറൽ മാനേജർ ഷഫീക്ക് തുടങ്ങി ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
അതിവേഗം വളരുന്ന പോപ്പീസ് ബേബി കെയറിന്റെ യുഎയിലെ ആദ്യത്തെ ഷോറൂം അബുദാബിയിലെ ദാൽമ മാളിൽ ഈ മാസം ആദ്യം പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്ത്യയിൽ തന്നെ പോപ്പീസന് ഇതുവരെ 80- ന് മുകളിൽ ഷോറൂമുകൾ ഉണ്ട് . 2003-ലാണ് പോപ്പീസ് ആദ്യമായി പ്രവർത്തനം ആരംഭിക്കുന്നത് . കുട്ടികൾക്ക് ഉള്ള എല്ലാ പ്രൊഡക്റ്റുകളും കമ്പനി നിലവിൽ നിർമിച്ച് നൽകുന്നുണ്ട്. ഈ വർഷം ദുബായിൽ മാത്രം പത്തോളം ഷോറൂമുകളും, സൗദി അറേബ്യ, ബഹറിൻ , കത്തർ തുടങ്ങി ജിസിസി രാജ്യങ്ങളിൽ എല്ലാം തന്നെ ഈ വർഷം ഷോറൂം തുറക്കാനും കമ്പനി മുന്നൊരുക്കങ്ങൾ നടത്തി കഴിഞ്ഞു . നിലവിൽ യുകെയിൽ പോപ്പീസിന് സ്വന്തമായി ഓഫീസും ഷോറൂം ഉണ്ട്. ഓസ്ട്രേലിയയിലും ഈ വർഷം സ്റ്റോറുകൾ തുറക്കാൻ ആണ് പോപ്പീസ് നിലവിൽ ഉദേശിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ്
മറ്റു പല രാജ്യങ്ങളിലേക്കും ഈ വർഷം തന്നെ ചുവട് വെക്കാൻ ഒരുങ്ങുകയാണ് പോപ്പീസ്.
സനവജാത ശിശുക്കൾ മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വസ്ത്രങ്ങൾ , ബേബി ഓയിൽ, ബേബി ആക്സസറീസ് , സോപ്പുകൾ, വൈപ്സ് , ഫാബ്രിക് വാഷ്, ബോഡി വാഷ്, ഷാംപൂ, ലോഷനുകൾ, ടവലുകൾ തുടങ്ങി നിരവധി ബേബി കെയർ ഉൽപ്പന്നങ്ങളും ഇന്ന് പോപ്പീസ് നിർമിച്ച് നല്കുന്നു. രണ്ടായിരത്തിലത്തികം ജീവനക്കാരാണ് പോപ്പീസിൽ ഉള്ളത്. യുഎഈയിൽ ഒരു ഫാക്ടറീ നിർമ്മിക്കാനും നിലവിൽ കമ്പനി ലക്ഷ്യം ഇടുന്നുണ്ട്. ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങൾ കുട്ടികൾക്ക് വേണ്ടി നിർമ്മിച്ചുകൊണ്ടാണ് പോപ്പീസ് ഈ രംഗത്ത് തുടക്കം ഇട്ടത് . നിലവിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ തുടങ്ങി മുലയൂട്ടുന്ന അമ്മമാർക്ക് വരെ ഉള്ള പ്രൊഡക്ടുകൾ പോപ്പീസ് നിർമിച്ചു നൽകുന്നു. ഒരു വിതരണ ശ്രങ്കല കൂടി യുഎയിലും ലോകം മുഴവും വ്യാപിപ്പിക്കാനും ആണ് ഈ വർഷം പോപ്പീസ് പദ്ധതിയിടുന്നത്.

പോമീസ് എന്ന് പേരിൽ പോപ്പീസ് ഗ്രൂപ്പ്ന് മറ്റൊരു ബ്രാൻഡ് കൂടി ഉണ്ട്. നിലവിൽ പോമീസിന് കേരളത്തിൽ അഞ്ച് ഷോറൂമുകൾ ഉണ്ട്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഉൽപനങ്ങൾ ആണ് പോമീസ് വിപണിയിൽ എത്തിക്കുന്നത്. പോമീസ്ന് ഈ വർഷം 20 സ്റ്റോറുകളോടെ ജിസിസി രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിൽ ആണ് പോപ്പീസ്.