ദുബായ് :കരാമ സ്പോർട്ട്സ് ബേയിൽ രണ്ടു ദിവസമായി നടന്നു വന്നിരുന്ന അഭിനയക്കളരി (Acting workshop) ‘അരങ്ങ്’സമാപിച്ചു. നിർമ്മാതാവു കൂടിയായ ശ്രീറാം മണമ്പ്റക്കാട്ട് ആയിരുന്നു ക്യാംപ് കോ ഓർഡിനേറ്റർ.ചലച്ചിത്രസംവിധായകനായ എം.പത്മകുമാർ ,തിരക്കഥാകൃത്ത് അഭിലാഷ് പിള്ള,സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ നേതൃത്വം നൽകിയ വർക്ക് ഷോപ്പിൽ പ്രശസ്ത acting trainerമാരായ വിജേഷും മഞ്ജുളനും ക്ലാസ്സുകൾ നയിച്ചു.ക്ലാസ്സുകളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും പ്രശസ്ത നിർമ്മാതാവ് അജിത് വിനായക സമ്മാനിച്ചു.ക്യാംപിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തങ്ങളുടെ അടുത്ത സിനിമകളിൽ അവസരമുണ്ടാകുമെന്ന് പത്മകുമാറും അജിത് വിനായകയും അഭിലാഷ് പിള്ളയും ഉറപ്പു നൽകിയതിനോടൊപ്പം M മോഹനൻ സംവിധാനം ചെയ്യുന്ന തൻ്റെ അടുത്ത ചിത്രത്തിലേക്ക് ആദ്യം തിരഞ്ഞെടുക്കുന്ന രണ്ടു പേരെ അഭിലാഷ് പിള്ള അവിടെ വെച്ചു തന്നെ പ്രഖ്യാപിച്ചത് ക്യാംപംഗങ്ങളെ ആവേശത്തിലാഴ്ത്തി.’അരങ്ങ് സീസൺ 2 കൂടെ വൈകാതെ ഉണ്ടാവുമെന്ന അറിയിപ്പോടെയാണ് ക്യാംപ് സമാപിച്ചത്.