• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
13 August Wednesday
5:19:08 PM
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ആറാമത് മ്മടെ തൃശൂർ പൂരം ഡിസംബർ 2ന് എത്തിസലാത്ത് അക്കാഡമിയിൽ ആറിന്റെ ആറാട്ട്..

May 26, 2025
in Dubai, UAE
A A
ആറാമത് മ്മടെ തൃശൂർ പൂരം ഡിസംബർ 2ന് എത്തിസലാത്ത് അക്കാഡമിയിൽ ആറിന്റെ ആറാട്ട്..
26
VIEWS

ദുബായ് :ദുബായിൽ പൂരം നടത്തുന്ന മ്മടെ തൃശൂർ എന്ന കൂട്ടായ്മ ഈ വർഷത്തെ പൂരം (ആറാമത്തെ പൂരം ) പ്രഖ്യാപിച്ചു .മ്മടെ തൃശൂരിന്റെ വാർഷിക പൊതുയോഗവും, പുതിയ സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. Dubai മാർക്കോപ്പോളോ ഹോട്ടലിൽ വെച്ചുനടന്ന പൊതുയോഗത്തിൽ അനൂപ് അധ്യക്ഷത വഹിച്ചു . രശ്മി, സാജിത് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മ്മടെ തൃശൂർ പൂരത്തിന്റെ പ്രധാന സ്പോൺസർ ഇക്യുറ്റി പ്ലസിന്റെ CEO സുനിൽ കാഞ്ചൻ ചടങ്ങിൽ അഥിതിയായിരുന്നു. 2025-2026 പ്രവർത്തന കാലയളവിലേക്കുള്ള 45 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, ഭാരവാഹികളെയും പൊതുയോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
അനൂപ് അനിൽ ദേവനെ പ്രസിഡന്റായും, സുനിൽ ആലുങ്ങൽ ജനറൽ സെക്രട്ടറിയായും രശ്മി രാജേഷ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. സഹ ഭാരവാഹികളായി സജിത് ശ്രീധരൻ (സീനിയർ വൈസ് പ്രസിഡന്റ്), ഷെഹീർ അബ്‌ദുറഹ്‌മാൻ, ഷാജു പഴയാറ്റിൽ എന്നിവരെ വൈസ് പ്രസിഡന്റ് മാരായും,
അസി ചന്ദ്രൻ, സുധീഷ്, അനിൽ അരങ്ങത്ത് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും,
സന്ദീപ് മണപറമ്പിൽ, ദിൽജിത് സുരേഷ്, ബിനൽ ബാലൻ എന്നിവരെ ജോയിന്റ് ട്രഷറർ മാരായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെമനീഷ്, വിഷ്ണു (ആർട്സ് സെക്രട്ടറി), ബിജു ഭാസ്കർ (സ്പോർട്സ് സെക്രട്ടറി), അഡ്വ. ബക്കർ അലി (ലീഗൽ അഡ്വൈസർ) എന്നിവരേയും തിരഞ്ഞെടുക്കപ്പെട്ടു.സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന *ഈണം 2025, *മ്മടെതൃശൂർ പൂരം* എന്നീ മെഗാ ആഘോഷങ്ങളുടെ പ്രഖ്യാപനങ്ങളും നടന്നു. ആറിന്റെ ആറാട്ട് എന്ന ശീർഷകത്തിൽ പുതുമയും ഭംഗിയും ഒന്നിക്കുന്ന 6-ാമത് മ്മടെ തൃശൂർ പൂരം ഡിസംബർ 2-നു എത്തിസലാത്ത് അക്കാഡമിയിലാണ് അരങ്ങേറുക. ഒരിക്കൽകൂടി കേരളത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക ചിഹ്നമായ മഹോത്സവം, തൃശൂർ പൂരം ഇക്വിറ്റി പ്ലസ് സംരംഭക പങ്കാളിയായി ചേർന്ന്, അതിഗംഭീരമായി സംഘടിപ്പിക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.പുതുമയും,മനോഹാര്യതയും കോർത്തിണക്കിയുള്ള അപൂർവ്വ ദൃശ്യ ശ്രവ്യ വിരുന്നായിരിക്കും ഇത്തവണത്തെ പൂരമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.ആറിന്റെ ആറാട്ട് പൂരം 2025 ന്റെ ആദ്യ പോസ്റ്റർ പ്രകാശനം ഭാരവാഹികളായ അനൂപ് അനിൽ ദേവൻ, സുനിൽ ആലുങ്ങൽ, രശ്മി രാജേഷ്, സാജിദ്, ഷഹീർ, അസി ചന്ദ്രൻ Equity plus CEO സുനിൽ കാഞ്ചൻ എന്നിവർക്കൊപ്പം മ്മടെ തൃശൂർ മറ്റു ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.തികച്ചും ജനാധിപത്യ കാഴ്ചപാടോടെ എല്ലാ തൃശ്ശൂർക്കാരെയും ഒന്നായി ചേർത്ത് നിർത്തി സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് പ്രസിഡണ്ട് അനൂപ് അനിൽദേവൻ അറിയിച്ചു.

Share4SendShareTweet3

Related Posts

ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

August 13, 2025
വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

August 13, 2025
ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

August 13, 2025
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സൈക്ലിംഗ് റാലി

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സൈക്ലിംഗ് റാലി

August 13, 2025
ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

August 13, 2025
ഗതാഗതക്കുരുക്കും കാലതാമസവും കുറയ്ക്കാൻ പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ആർ.ടി.എ

ഗതാഗതക്കുരുക്കും കാലതാമസവും കുറയ്ക്കാൻ പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ആർ.ടി.എ

August 12, 2025

Recommended

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

2 months ago
യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവർഷ പൊതു അവധി പ്രഖ്യാപിച്ചു

യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവർഷ പൊതു അവധി പ്രഖ്യാപിച്ചു

8 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025