• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഘാനയിലെ നഴ്‌സ്‌ നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക് , 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ലഭിച്ചു

May 26, 2025
in Dubai, Health, NEWS, UAE, World
A A
ഘാനയിലെ നഴ്‌സ്‌ നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക് , 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ലഭിച്ചു
28
VIEWS

ദുബായ് : ഘാനയില്‍ നിന്നുള്ള നഴ്‌സായ നയോമി ഓയോ ഒഹിന്‍ ഓറ്റി, 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് -2025, യുഎഇയിലെ ദുബായില്‍ നടന്ന പുരസ്‌ക്കാര ദാന ചടങ്ങില്‍ ഏറ്റുവാങ്ങി. ഓങ്കോളജി നഴ്‌സ് സ്‌പെഷ്യലിസ്റ്റും, നാഷണല്‍ റേഡിയോ തെറാപ്പി ഓങ്കോളജി, കോര്‍ലെ -ബു ടീച്ചിങ്ങ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ നഴ്‌സിങ്ങ് വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചുവരികയാണ് നയോമി ഓയോ ഒഹിന്‍ ഓറ്റി. യുഎഇയിലെ ടോളറന്‍സ് ആന്റ് കോ എകിസിസ്റ്റന്‍സ് വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, പുരസ്‌ക്കാര ജേതാവിന് ട്രോഫി സമ്മാനിച്ചു. ചടങ്ങില്‍ അസ്റ്റര്‍ ഡിഎം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. അസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലിഷാ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗവര്‍ണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫേയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണ്‍ എന്നിവരും, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.2021ല്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ തുടക്കമിട്ട ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്, ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ നേതൃത്വം, ഗവേഷണം, നവീകരണം, സാമൂഹ്യ സേവനം പോലുള്ള വിവിധ മേഖലകളിലെ അസാധാരണ സംഭാവനകളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യമിടുന്നത്. ഈ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ നാലാം പതിപ്പില്‍ 199 രാജ്യങ്ങളില്‍ നിന്നുള്ള 1,00,000 നഴ്‌സുമാരുടെ അപേക്ഷകളുണ്ടായിരുന്നു . 2024ലെ അപേക്ഷകളില്‍ നിന്ന് ഇത്തവണ അവാര്‍ഡിന് ലഭിച്ച അപേക്ഷകളില്‍ 28% വര്‍ധനയുണ്ടായി.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനോം ഘെബ്രേയസസിന്റെ സന്ദേശം പുരസ്‌ക്കാര ദാന ചടങ്ങില്‍ വായിച്ചു . ഫൈനലിസ്റ്റുകളെ അഭിനന്ദിച്ച അദ്ദേഹം, ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ അതുല്ല്യമായ സേവനങ്ങളെ അംഗീകരിക്കുന്നതിന് വേദിയൊരുക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഈ ഉദ്യമത്തെ പ്രശംസിക്കുകയും ചെയ്തു.മനുഷ്യ ചരിത്രത്തിലെ ഏറ്റവും പവിത്രവും, സ്വാധീനം ചെലുത്തുന്നതുമായ നഴ്‌സിങ്ങ് തൊഴില്‍ രംഗത്തെ, മികച്ച സേവനങ്ങളെ ആദരിക്കുന്ന സമാനതകളില്ലാത്ത ഒരു വേദിയാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡെന്ന്, യുഎഇയിലെ ടോളറന്‍സ് ആന്റ് കോ എകിസിസ്റ്റന്‍സ് വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. ഏത് ആരോഗ്യസംരക്ഷണ സംവിധാനത്തിലെയും പ്രതിരോധ നിരയില്‍ ആദ്യം സേവന സന്നദ്ധരാകുന്ന വിഭാഗമാണ് നഴ്‌സുമാര്‍. അവര്‍ രോഗികള്‍ക്ക് അവരുടെ ഏറ്റവും നിര്‍ണായകമായ നിമിഷങ്ങളില്‍ പരിചരണവും ആശ്വാസവും പ്രത്യാശയും പകര്‍ന്നു നല്‍കുന്നു, അവര്‍ പ്രസരിപ്പിക്കുന്ന അനുകമ്പയും നിസ്വാര്‍ത്ഥ സേവനവും വഴി മനുഷ്യരാശിയുടെ ആരോഗ്യ രംഗത്തെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share5SendShareTweet3

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025

Recommended

ഷാർജയിൽ പഴയ ടാക്സി പ്ലേറ്റ് ഉടമകൾക്ക് 9.37 മില്യൺ ദിർഹം ബോണസ്

ഷാർജയിൽ പഴയ ടാക്സി പ്ലേറ്റ് ഉടമകൾക്ക് 9.37 മില്യൺ ദിർഹം ബോണസ്

3 months ago
ദുബായിലെ  വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി.

ദുബായിലെ വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025