ദുബായ് :എമിറേറ്റിലെ മിർദിഫിൽ രണ്ട് പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ നിലവിൽ വന്നതോടെ ദുബായ് നിവാസികൾക്കും സന്ദർശകർക്കും കൂടുതൽ പാർക്കിംഗ് ഓപ്ഷനുകൾ ലഭിക്കും.ഇന്ന് മെയ് 26 മുതൽ ഓൺ-സ്ട്രീറ്റ് സോൺ 251C ഉം ഓഫ്-സ്ട്രീറ്റ് സോൺ 251D ഉം പ്രവർത്തിക്കുമെന്ന് പാർക്കിൻ പ്രഖ്യാപിച്ചു.
251C പാർക്കിങ്ങിന് മണിക്കൂറിന് 2 ദിർഹവും തിരക്കില്ലാത്ത സമയങ്ങളിൽ 4 ദിർഹവും ഈടാക്കും. നാല് മണിക്കൂറിന് പീക്ക് സമയങ്ങളിൽ 16 ദിർഹവും അല്ലാത്ത സമയങ്ങളിൽ നാലിന് 11 ദിർഹവുമാണ് നിരക്ക്.
251D-ന്, തിരക്കില്ലാത്ത സമയങ്ങളിൽ മണിക്കൂറിന് 2 ദിർഹവും, തിരക്കേറിയ സമയങ്ങളിൽ 4 ദിർഹവും, 24 മണിക്കൂറിന് 20 ദിർഹവുമാണ്.ദുബായിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെ പണമടച്ചുള്ള പൊതു പാർക്കിംഗ് സാധ്യമാണ്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യമായിരിക്കും.