ഷാർജ :യുവജനങ്ങളും വിദ്യാർത്ഥികളും ലഹരിയുടെ പിടിയിലാകുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് . ഗുരുവിചാരധാര അഭിപ്രയപ്പെട്ടു .രാഷ്ട്രീയ പാർട്ടികളിലും യുവജന-വിദ്യാർത്ഥി സംഘടനകളിലും നേതൃസ്ഥാനങ്ങളിൽ ഉള്ളവർ ലഹരിമരുന്നുമായി പിടിയിലാകുമ്പോൾ, അവരെ സംരക്ഷിക്കുന്ന സമീപനം അതീവ അപകടകരമാണ്. ഈ ഭീഷണി നേരിടാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും അംഗീകരിക്കണം. ഇത് പ്രകൃതിദുരന്തവുമായി താരതമ്യം ചെയ്യാവുന്നതാണ്, അതിനാൽ ഇതിനെ നേരിടാൻ മുമ്പ് ചെയ്തതുപോലെ പൊതുസമിതിയിലൂടെ ഏകോപിതമായ നടപടികൾ കൈക്കൊള്ളേണ്ടതും അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട വിദ്യാർത്ഥി നേതാക്കളേ, കോളേജ് ക്യാമ്പസുകളിൽ ലഹരി വസ്തുക്കളുമായി ആരെങ്കിലും പിടിയിലായാൽ അതിനെ ന്യായീകരിക്കരുത്. എസ്എഫ്‌ഐ, കെ.എസ്.യു., എം.എസ്.എഫ്., എ.ബി.വി.പി. തുടങ്ങിയ എല്ലാ വിദ്യാർത്ഥി സംഘടനകളും ലഹരി മാഫിയയുടെ വേരുകൾ കണ്ടെത്തി, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിനോട് സഹകരിക്കണം. മനുഷ്യത്വ പോരാട്ടത്തിന്റെ ഭാഗമായി, ഓരോ സംഘടനയും സ്വതന്ത്രമായ അന്വേഷണങ്ങൾ നടത്തി, പിടിയിലാകുന്നവരെ സംരക്ഷിക്കുന്നതിന് പകരം അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ തയ്യാറാകണം. കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കേണ്ടത് അനിവാര്യമാനിന്നും അഭിപ്രയപ്പെട്ടു .കോളേജ് ക്യാമ്പസുകളിൽ മയക്കുമരുന്ന് വ്യാപനം തടയാൻ അധ്യാപകരും വിദ്യാർത്ഥി സംഘടനകളും ശക്തമായി ഇടപെടണം. കൂടാതെ, പ്രധാന നഗരങ്ങളിൽ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിനായി വിദ്യാർത്ഥി സംഘടനകൾ കൂടുതൽ സജീവമായി ഇടപെടണമെന്ന് ഗുരുവിചാരധാര യു.എ.ഇ. കമ്മിറ്റിയുടെ പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംബരൻ, പ്രഭാകരൻ പയ്യന്നൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു