• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

യുഎഇയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിംഗ്

by UAE വാർത്ത ലേഖകൻ
7 months ago
in Abu Dhabi, UAE
Reading Time: 1 min read
27 0
150
VIEWS
Share on WhatsappShare on Facebook

അബുദാബി: വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ ഇറ്റാലിയൻ പൗരന്മാരടക്കമുള്ള യൂറോപ്യൻ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് (ആർപിഎം). ആർപിഎമ്മിന്റെ ഉപകമ്പനികളായ ഐകാറ്റ് റെസ്പോൺസ് പ്ലസ്, പ്രൊമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ ജീവകാരുണ്യ ദൗത്യം.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും ആർപിഎം സ്ഥാപകനും ബോർഡ് അംഗവുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഷാർജയിൽ നിന്ന് ഇറ്റലിയിലെ ബെർഗാമോയിലേക്കായിരുന്നു പ്രത്യേക വിമാനം. മുതിർന്ന പൗരന്മാർ, കൊച്ചു കുട്ടികളുള്ള കുടുംബങ്ങൾ, പ്രത്യേക വൈദ്യസഹായം ആവശ്യമുള്ളവർ എന്നിവരടങ്ങുന്ന സംഘത്തെയാണ് മുൻഗണനാടിസ്ഥാനത്തിൽ നാട്ടിലെത്തിച്ചത്. യാത്രയിലുടനീളം വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടവും ഉറപ്പാക്കിയിരുന്നു.

യുഎഇയിലെ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ ഫനാര ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ആർപിഎം ഗ്രൂപ്പിനും ഡോ. ഷംഷീർ വയലിലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി. വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ വിനോദസഞ്ചാരികളടക്കമുള്ള ഇറ്റാലിയൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ ആർപിഎം നൽകിയ മികച്ച സഹായം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിട്ടിക്കൽ കെയർ സേവനങ്ങൾ നൽകാൻ ആർപിഎം സജ്ജമാണെന്ന് സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു. വിമാന സർവീസുകൾ തടസപ്പെട്ടതിനെ തുടർന്ന് കുടുങ്ങിയവരെ സ്വദേശത്തെത്തിക്കാനും മറ്റു രാജ്യങ്ങളിലുള്ള യുഎഇ സ്വദേശികളെ നാട്ടിലെത്തിക്കാനും അധികൃതരുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുകായാണ് ആർപിഎം. യുഎഇയിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ സേവന ദാതാക്കളായ ആർപിഎം, നിലവിൽ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ സാന്നിധ്യം ശക്തമാക്കി വരികയാണ്.

English Summary: Response Plus Holding (RPM), led by Dr. Shamsheer Vayalil, successfully evacuated stranded Italian citizens from the UAE amid regional air travel disruptions. A special flight from Sharjah to Bergamo, Italy, was arranged with medical support onboard. The mission prioritised elderly passengers, families with children, and those requiring medical assistance. Italian Ambassador Lorenzo Fanara praised RPM for the humanitarian effort.

Tags: Burjeel Holdings chairmanDr Shamsheer Vayalil newsItalian citizens evacuation UAEResponse Plus Holding UAEUAE humanitarian evacuation

RelatedPosts

No Content Available
Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.