ദുബൈ: ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) പ്രവചനമനുസരിച്ച് ഇന്ന് യു.എ.ഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയും, കിഴക്ക് ഭാഗികമായി മേഘാവൃതവ്മായിരിക്കും. താപനിലയിൽ വർധനയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.ചില തീരദേശ-ഉൾ പ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും, ചൊവ്വാഴ്ച രാവിലെയും ഈർപ്പം കൂടുതലായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും എൻ.സി.എം വ്യക്തമാക്കി.തെക്കു-പടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായ തോതിൽ കാറ്റുണ്ടാകും. പകൽ പൊടിക്കാറ്റടിക്കും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിലും, പരമാവധി 40 കിലോമീറ്റർ വേഗത്തിലുമാകുമിത്.അബൂദബിയിൽ ഉയർന്ന താപനില 41° സെൽഷ്യസും, കുറഞ്ഞത് 27° സെൽഷ്യസും ആയിരിക്കും. ദുബൈയിൽ 40°-28° സെൽഷ്യസ്.ഷാർജ 42°-28° സെൽഷ്യസ്.