• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Business

ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

June 4, 2025
in Business, Dubai, NEWS, UAE
A A
ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍
42
VIEWS

ദുബായ്: യു.എ.ഇ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണ പാക്കേജിങ് രംഗത്തെ പ്രമുഖ ബ്രാന്‍ഡ് ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍ ലഭിച്ചു . സര്‍ടിഫികേഷന്‍ രംഗത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ടി.യു.വി. റെയിന്‍ലാന്‍ഡിന്റെ ഈ സാക്ഷ്യപത്രം ഹോട്ട്പാക്കിന്റെ മുഴുവന്‍ യൂണിറ്റുകള്‍ക്കുമായാണ് ലഭിച്ചത്. ഇതോടെ, ആഗോളതലത്തിലുള്ള 20 യൂണിറ്റുകളും ഐ.എസ്.ഒ. 9001 (ക്വാളിറ്റി മാനേജ്‌മെന്റ്), ഐ.എസ്.ഒ. 14001 (പരിസ്ഥിതി), ഐ.എസ്.ഒ. 45001 (തൊഴില്‍ സംബന്ധമായ ആരോഗ്യവും സുരക്ഷവും) അംഗീകാരങ്ങള്‍ ഔദ്യോഗികമായി നേടി. ഗള്‍ഫ് മേഖലയില്‍ പാക്കേജിങ് വ്യവസായ രംഗത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാപനമാണ് ഹോട്ട്പാക്ക് ഗ്ലോബല്‍. മുഴുവന്‍ യൂണിറ്റുകളും ഒരേ പോലെ ഗ്രൂപ് ഐ.എസ്.ഒ. സര്‍ടിഫികേറ്റ് കൈവരിക്കുന്ന വളരെ കുറച്ച് വ്യവസായ സ്ഥാപനങ്ങളേ ലോകത്തുള്ളൂ. ഉല്‍പാദനരംഗത്ത് ഗുണനിലവാരവും സുസ്ഥിരതയും ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണ് ഈ അംഗീകാരം.
ആഗോളതലത്തില്‍ ഓരോ യൂണിറ്റിന്റെയും പ്രവര്‍ത്തനമികവും തൊഴിലാളി ക്ഷേമവും പരിസ്ഥിതിസംരക്ഷണവും ഉറപ്പുവരുത്തുന്ന സമഗ്രമായ ഏകീകൃത ചട്ടക്കൂട് ‘ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് സിസ്റ്റം’ (ഐ.എം.എസ്.) ഫലപ്രദമായി നടപ്പാക്കിയതിലൂടെയാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് കമ്പനി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ അംഗീകാരം അഭിമാനകരവും മൊത്തം അംഗങ്ങളുടെ സമര്‍പ്പണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും സാക്ഷ്യപത്രമാണെന്നും ഹോട്ട്പാക്ക് ഗ്രൂപ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
തങ്ങളുടെ 20 യൂണിറ്റുകളിലുമായി ഒരു ‘ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ’് സംവിധാനം സജ്ജമാക്കിയത് പ്രവര്‍ത്തനരംഗത്തെ സുപ്രധാനനേട്ടമായിരുന്നുവെന്ന് ഗ്രൂപ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു. ‘ഗുണനിലവാര, പാരിസ്ഥിതിക, സുരക്ഷാ ചട്ടങ്ങളെ ഞങ്ങള്‍ എങ്ങനെ വിജയകരമായി മികവിന്റെ ഒരു ഏകീകൃത നിലവാരത്തിലേക്ക് കൊണ്ടുവന്നു എന്ന് വ്യക്തമാക്കുന്നതാണത്. ഇത് ഞങ്ങളുടെ ആഗോള പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നുവെന്ന് മാത്രമല്ല, ഹോട്ട്പാക്ക് എന്ന പേര് പതിക്കുന്ന ഓരോ ഉല്‍പന്നവും കര്‍ശനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ് എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്നതാണ്’-അദ്ദേഹം പറഞ്ഞു.
ഗ്രൂപ് ഐ.എസ്.ഒ. സര്‍ടിഫികേറ്റ് നേടാനായി എന്നത് സാങ്കേതികതയുടെ കൃത്യതയിലും സ്ഥിരതയാര്‍ന്ന ഒരു സംവിധാനത്തിലും ഞങ്ങള്‍ എത്രത്തോളം ശ്രദ്ധയൂന്നുവെന്നതിന് തെളിവാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് ടെക്‌നികല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി. പറഞ്ഞു. ഓരോ ഘട്ടത്തിലും നിര്‍മ്മാണ രീതികള്‍ മെച്ചപ്പെടുത്താനും നൂതനമായവയെ സ്വീകരിക്കാനും ഞങ്ങളുടെ വിവിധ സംഘങ്ങള്‍ അക്ഷീണം പ്രവര്‍ത്തിച്ചു. പാക്കേജിങ് രംഗത്തെ നിലവാരവും സുരക്ഷിതത്വവും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ വീണ്ടും ഉയര്‍ത്തുന്നതിന് പ്രേരിപ്പിക്കുന്നതാണ് പുതിയ നേട്ടം’-അദ്ദേഹം പറഞ്ഞു.
ഹോട്ട്പാക്ക് ആഗോളാടിസ്ഥാനത്തില്‍ നടത്തുന്ന വികസന പദ്ധതികള്‍ക്ക് സഹായകമാകുന്നതാണ് ഗ്രൂപ് ഐ.എസ്.ഒ. അംഗീകാരം. ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണവും വിശ്വാസ്യതയും മികവും ഉറപ്പുനല്‍കുന്നതാണിത്. ഗള്‍ഫ് മേഖലയിലും, ഇന്ത്യ, യു.കെ., യു.എസ്.എ., മൊറോക്കോ, ഐവറി കോസ്റ്റ്, നൈജീരിയ, സ്‌പെയിന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിങ്ങനെ 17 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ട്പാക്കിന് കീഴില്‍ 4200 ജീവനക്കാര്‍് പ്രവര്‍ത്തിക്കുന്നുണ്ട്.

Share7SendShareTweet5

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025

Recommended

മെട്രോ ശുചീകരണം ഇനി ഡ്രോൺ വഴിയും : ദുബായ് മെട്രോ, ട്രാം സ്റ്റേഷനുകളുടെ ഭിത്തികൾ ഇനി കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാകും

മെട്രോ ശുചീകരണം ഇനി ഡ്രോൺ വഴിയും : ദുബായ് മെട്രോ, ട്രാം സ്റ്റേഷനുകളുടെ ഭിത്തികൾ ഇനി കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാകും

2 months ago
അൽ ഐനിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ പുതിയ എക്സിറ്റ്

അൽ ഐനിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ പുതിയ എക്സിറ്റ്

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025