അബുദാബി: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി യുഎഇ യിലെ സ്റ്റോറുകളിൽ ലുലുവിന്റെ ബിഗ് ഈദ് സേവേഴ്സ് ക്യാംപയിന് തുടക്കമായി. 20 മുതൽ 60% വരെ ആദായ വിൽപനയാണ് ക്യാംപയിനിൽ ലുലു ഒരുക്കിയിട്ടുള്ളത്. ഇത് പ്രകാരം അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയവയുടെ വിപുലമായ ശേഖരവും, ഇന്ത്യൻ ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയും ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ട്.

ബിരിയാണി പായ്ക്കുകൾക്കും റെഡി ടു ഈറ്റ് വിഭവങ്ങൾക്കും ആകർഷകമായ ഓഫറുകളുണ്ട്.വസ്ത്രങ്ങൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് 20 മുതൽ 60% വരെ കിഴിവുണ്ട്. കൂടാതെ, നൂറ് ദിർഹത്തിൽ കൂടുതൽ തുകയ്ക്ക് ഷോപ്പിങ്ങ് ചെയ്യുന്ന ലുലു ഹാപ്പിനെസ് അംഗങ്ങൾക്ക് ഡയ്മണ്ട് പ്രമോഷൻ ക്യാംപയിനിന്റെ ഭാഗമായി വിജയികളാകാനും അവസരമുണ്ട്.