ദുബായ് : ദുബായ് ഭരണാധികാരി എന്ന നിലയിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ദുബൈയിലെ ദുർഗുണ പരിഹാര, ശിക്ഷാ സ്ഥാപനങ്ങളിൽ നിന്നുള്ള 985 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.തടവുകാർക്ക് മാപ്പ് നൽകാനുള്ള ശൈഖ് മുഹമ്മദിന്റെ ഉത്തരവ് അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും അവർക്ക് പുതിയ ജീവിതം ആരംഭിക്കാനുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബൈ അറ്റോർണി ജനറൽ ചാൻസലർ ഇസാം ഈസ അൽ ഹുമൈദാൻ പറഞ്ഞു.ദുബൈ പൊലിസുമായി സഹകരിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ഉത്തരവ് നടപ്പാക്കാനുള്ള നിയമ നടപടിക്രമങ്ങൾ ആരംഭിച്ചതായി അൽ ഹുമൈദാൻ പറഞ്ഞു.