• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
in Dubai, NEWS, UAE
A A
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.
25
VIEWS

ദുബൈ: രാജ്യമെങ്ങും ഈദ് അൽ അദ്ഹയ്‌ക്കുള്ള തയാറെടുപ്പുകൾ പൂർണം. ദുബൈ മുനിസിപ്പാലിറ്റി ഔദ്യോഗിക കശാപ്പു ശാലകളിലുടനീളം സുരക്ഷിതവും ശുചിത്വവുമുള്ള, തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സമഗ്ര കാംപയിൻ ആരംഭിച്ചു. നാളെയോടെ വിപണികളിൽ 80,000 വരെ കന്നുകാലികൾ എത്തുമെന്ന് മുനിസിപ്പാലിറ്റി പ്രതീക്ഷിക്കുന്നുവെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടിൽ പറഞ്ഞു.പൊതുജനാരോഗ്യത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾക്ക് ബലിയർപ്പണം നടത്താൻ സുരക്ഷിതവും കാര്യക്ഷമവുമായ സൗകര്യങ്ങളാണ് ഈ സംരംഭം വാഗ്ദാനം ചെയ്യുന്നത്. ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ നാല് ഔദ്യോഗിക അറവു ശാലകൾ പൂർണമായും പ്രവർത്തനക്ഷമവും ബലിയർപ്പണ അഭ്യർത്ഥനകൾ വേഗത്തിലും വിശ്വസനീയമായും കൈകാര്യം ചെയ്യാൻ സജ്ജവുമാണ്.കാംപയിനിന്റെ പ്രധാന ഘടകങ്ങളിൽ സ്പെഷ്യലിസ്റ്റ് മൃഗ ഡോക്ടർമാർ, യോഗ്യരായ അറവുകാർ എന്നിവരുടെ കർശനമായ പരിശോധനകൾ, മാംസ സുരക്ഷ ഉറപ്പാക്കാനും മലിനീകരണം തടയാനുമായി വിപുലമായ അണുനശീകരണ സംവിധാനങ്ങളുടെ വിന്യസിക്കൽ എന്നിവയടക്കം നടപ്പാക്കുന്നു.ഈദ് കാലയളവിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടികൾ രൂപകൽപന ചെയ്തിരിക്കുന്നത്.

പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിന് കന്നുകാലി വിപണികളിലോ കശാപ്പു ശാലകളിലോ സന്ദർശിക്കാതെ താമസക്കാർക്ക് ബലി മാംസം ബുക്ക് ചെയ്യാനും പണം നൽകാനും സ്വീകരിക്കാനും അനുവദിക്കുന്ന സ്മാർട്ട് ആപ്ലിക്കേഷനുകളുടെ ഉപയോഗം മുനിസിപ്പാലിറ്റി പ്രോത്സാഹിപ്പിക്കുന്നു. കർശന ശുചിത്വ പ്രോട്ടോക്കോളുകൾ പാലിക്കുന്ന സമർപ്പിത വാഹനങ്ങൾ ഉപയോഗിച്ച് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് മാംസം വിതരണം ചെയ്യുന്നത്.

ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധത ദുബൈ മുനിസിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ സേവന വകുപ്പ് ഡയരക്ടർ ആദിൽ അൽ കറാനി ഊന്നിപ്പറഞ്ഞു.സേവന നിലവാരം ഉയർത്തുന്നതിനായി അവധിക്ക് മുമ്പ് ഖിസൈസ് അറവു ശാലയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അൽ കറാനി പറഞ്ഞു. ഈദ് സമയത്ത് എല്ലാ കശാപ്പുശാലകളും രാവിലെ 7.30 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കുന്നതാണ്.80,000 വരെ കന്നുകാലികൾ മാർക്കറ്റുകളിലൂടെ കടന്നു പോകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും മുനിസിപ്പാലിറ്റി ശക്തമായ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.കന്നുകാലികളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും പ്രത്യേകിച്ചും അറഫ ദിനത്തിലും ഈദിന്റെ പ്രധാന ദിവസങ്ങളിലും പരിശോധനാ സംഘങ്ങളെ വിന്യസിക്കും.

അതേസമയം, ഔദ്യോഗിക സൗകര്യങ്ങൾക്ക് പുറത്ത് അനധികൃതമായി മൃഗങ്ങളെ അറുക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപരവും പാരിസ്ഥിതികവുമായ അപകടങ്ങളെക്കുറിച്ച് മുനിസിപ്പാലിറ്റി പൊതുജനങ്ങളെ ഉണർത്തി. ബലിയർപ്പണങ്ങൾ സുരക്ഷിതമായും ശുചിത്വപരമായും നിയമപരവും മതപരവുമായ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റിയുടെ അംഗീകൃത സ്മാർട്ട് സേവനങ്ങളെയും സാക്ഷ്യപ്പെടുത്തിയ കശാപ്പുശാലകളെയും ആശ്രയിക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു

Share4SendShareTweet3

Related Posts

The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025

Recommended

ഇറാനിയൻ സന്ദർശകർക്കും താമസക്കാർക്കും യു.എ.ഇ ഓവർ സ്റ്റേ പിഴകൾ ഒഴിവാക്കുന്നു

ഇറാനിയൻ സന്ദർശകർക്കും താമസക്കാർക്കും യു.എ.ഇ ഓവർ സ്റ്റേ പിഴകൾ ഒഴിവാക്കുന്നു

3 months ago

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

8 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025