• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
in Dubai, NEWS, UAE
A A
ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും
29
VIEWS

ദുബായ്: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ദുബായിയുടെ വികസന മുന്നേറ്റത്തിന് വിലപ്പെട്ട സംഭാവനകൾ അർപ്പിച്ച തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. ഒന്നാം പെരുന്നാൾ ദിനമായ ജൂൺ 6 നും, ജൂൺ 7 ശനിയാഴ്ചയും ദുബായ് അൽ ഖൂസിലാണ് “സെലിബ്രേറ്റ് ഈദ് അൽ അദ്ഹ 2025 വിത്ത് അസ്!” എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ബോളിവുഡ് താരങ്ങൾ അതിഥികളായി എത്തുന്ന ഈ പരിപാടി ദുബായിലെ തൊഴിലാളികൾക്കായി സർക്കാർ നടത്തുന്ന ഏറ്റവും വലിയ വിനോദ കലാ പരിപാടിയാണ്. തൊഴിലാളികളോടുള്ള ആദരസൂചകമായാണ് ഈ ആഘോഷമെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.ഇത്തവണ ഓൺലൈനിലും ഓഫ്‌ലൈനിലും പരിപാടികൾ നടക്കും. ഉച്ച മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഓൺലൈൻ പരിപാടിയിൽ ആളുകൾക്ക് കലാപ്രകടനങ്ങൾ തത്സമയം കാണാം. ലൈവ് കാണുന്ന കാഴ്ചക്കാർക്ക് റാഫിൾ ഡ്രോയിൽ പങ്കെടുക്കാൻ സുവർണ്ണാവസരമുണ്ട്. വിമാന ടിക്കറ്റുകൾ, സ്വർണ്ണ നാണയങ്ങൾ, മൊബൈൽ ഫോണുകൾ, 500 ദിർഹത്തിന്റെ വൗച്ചറുകൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങൾ ഇതിലൂടെ നേടാൻ സാധിക്കും. റാഫിൾ ഡ്രോയിൽ പങ്കെടുക്കുന്നതിന് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ബ്രോഷറിലെ ക്യു.ആർ കോഡിൽ വെള്ളിയാഴ്ച മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യാൻ കഴിയും.തുടർന്ന് വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ അൽ ഖൂസിലെ പ്രത്യേക സജ്ജമാക്കിയ ഗ്രൗണ്ടിൽ തത്സമയ കലാപരിപാടികൾ അരങ്ങേറും. ഭാംഗ്രാ നൃത്തം, ബോളിവുഡ് താരങ്ങളുടെ കലാ പ്രകടനങ്ങൾ, വിവിധ ഷോകൾ, സ്റ്റിൽറ്റ് വാക്കർമാർ, സൈക്കിൾ ഷോകൾ, ഫയർ ഷോകൾ തുടങ്ങി നിരവധി വിനോദപരിപാടികൾ ഇവിടെയുണ്ടാകും. കൂടാതെ, ഒരു കാർ ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങളും തത്സമയ പരിപാടിയിലുണ്ടാകും. ഈ ബൃഹത്തായ ആഘോഷം തൊഴിലാളികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു

പിസിഎൽഎ, തഖ്ദീർ അവാർഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക ഈദ് ഇവന്റ് സംഘടിപ്പിക്കുന്നത്. ഡു, മലബാർ ഗോൾഡ് & ഡയമണ്ട്സ്, അൽ ഫാറ്റൻ, ഫ്ലൈ ദുബായ് എന്നിവരാണ് പരിപാടിക്ക് പിന്തുണ നൽകുന്നത്. ഈ അവിസ്മരണീയമായ ഈദ് ആഘോഷത്തിൽ തൊഴിലാളികൾക്ക് പങ്കെടുത്ത് ആസ്വദിക്കാനുള്ള മികച്ച അവസരമാണിതെന്നും, ആഘോഷം തൊഴിലാളികളെ പിന്തുണക്കുന്നതിനും അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിനുള്ള നടപടികളിൽ ഒന്നാണെന്ന് കേണൽ ഒമർ മത്താർ അൽ മുസൈന പറഞ്ഞു. സേവന വിതരണത്തിനപ്പുറം ക്ഷേമം മെച്ചപ്പെടുത്തുന്നതിനും കൃതജ്ഞതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവിയിലേക്കുള്ള ചിന്താഗതിയും അനുകമ്പയും ഉള്ള ഒരു ആഗോള നഗരം എന്ന നിലയിൽ ദുബായുടെ പ്രശസ്തി ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ജിഡിആർഎഫ്എ ദുബായുടെ വിശാലമായ സാമൂഹിക ഉത്തരവാദിത്ത ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

Share5SendShareTweet3

Related Posts

MENAയിൽ ആദ്യ YouTube അക്കാദമിക്ക് തുടക്കം; ക്രിയേറ്റേഴ്സ് HQ-യും YouTube-ും ചേർന്ന് പദ്ധതി

ഡിജിറ്റൽ കണ്ടന്റ് ലോകത്ത് മാറ്റം വരുത്താൻ യൂട്യൂബ്-യും ക്രിയേറ്റേഴ്സ് HQ-യും ചേർന്ന് പദ്ധതികൾ

September 13, 2025
സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

September 12, 2025
അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

September 12, 2025
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025

Recommended

എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

1 month ago
ട്രംപിനെ കാണാന്‍ മോദി; പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം 12,13 തീയതികളില്‍

ട്രംപിനെ കാണാന്‍ മോദി; പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം 12,13 തീയതികളില്‍

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025