• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Abu Dhabi

ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

June 9, 2025
in Abu Dhabi, NEWS, UAE
A A
ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം
26
VIEWS

അബൂദബി: ഈദ് അൽ അദ്ഹയിൽ അബൂദബിയിലെ പൊതു ബീച്ചുകളിലേക്കും പാർക്കുകളിലേക്കും പ്രധാന ഷോപ്പിംഗ് മാളുകളിലേക്കും മൂന്നാം ഈദ് ദിനത്തിലും ജനം ഒഴുകിയെത്തി. അന്താരാഷ്ട്ര റസ്റ്ററന്റുകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, പാനീയങ്ങളും മധുര പലഹാരങ്ങളും വിളമ്പുന്ന കഫേകൾ എന്നിവിടങ്ങളിൽ കുടുംബങ്ങളുടെ വലിയ തിരക്കായിരുന്നു. റീടെയിൽ സ്റ്റോറുകളും ഈദ് ആഘോഷിക്കുന്നവരെ ആകർഷിക്കാൻ 30 മുതൽ 70% വരെ കിഴിവുകൾ വാഗ്ദാനം ചെയ്തിരുന്നു.
തലസ്ഥാന നഗരിയിലെ പ്രധാന മാളുകൾ താങ്ങാനാവുന്ന വിലയിൽ കുട്ടികൾക്ക് വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 12നും 35 ദിർഹനുമിടയിൽ നിരക്കുള്ള വെർച്വൽ, ഫിസിക്കൽ ഗെയിമുകൾ, ആഗോള ഫാഷൻ, ആക്സസറി ബ്രാൻഡുകൾ, മുതിർന്നവർക്ക് ഉത്സവ അന്തരീക്ഷത്തിൽ വിശ്രമിക്കാനും വായിക്കാനും ഇടപഴകാനും കഴിയുന്ന കഫേകൾ എന്നിവയും ഇവിടെയുണ്ട്.അനേകം വിനോദ അനുഭവങ്ങളും ആസ്വദിക്കാനാകും. സ്നോ അബൂദബി, 2° സെൽഷ്യസിൽ താഴെ താപനിലയിൽ 12 റൈഡുകളും 17 പുതിയ ആകർഷണങ്ങളുമുള്ള ഒരു ഇൻഡോർ സ്നോ സ്പോർട്സ് വാഗ്ദാനം ചെയ്യുന്നു.
സമുദ്ര സാഹസികത ഇഷ്ടപ്പെടുന്നവർക്ക്, അബൂദബിയിലെ നാഷണൽ അക്വേറിയം 10 സോണുകളിലായി 300 സവിശേഷ ഇനങ്ങളിൽ നിന്നുള്ള 46,000ത്തിലധികം സമുദ്ര ജീവികളുമായി ഡൈവിംഗ് അനുഭവങ്ങൾ നൽകുന്നു. യാസ് കാർട്ട്സോൺ മറ്റൊരു കുടുംബ സൗഹൃദ ലക്ഷ്യ സ്ഥാനമാണ്. 8-12 പ്രായമുള്ള കുട്ടികൾക്കും 13 വയസുകാർക്കും കാർട്ടിംഗ് റേസുകൾ, അഡ്വഞ്ചർ പാർക്കിൽ ആവേശകരമായ ആക്ടിവിറ്റികൾ എന്നിവ ഉൾപ്പെടുന്നു.ഈദിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ദിവസവും രാത്രി 9 മണിക്ക് യാസ് ബേ വാട്ടർഫ്രണ്ടിൽ വെടിക്കെട്ട് പ്രദർശനങ്ങൾ നടന്നു. സാംസ്കാരിക, വിനോദ പരിപാടികളും നടത്തി. യാസ് ഐലൻഡിലെ തീം ആൻഡ് വാട്ടർ പാർക്കുകൾ ഈ മാസം 10 വരെ പാരമ്പര്യത്തിന്റെയും പുതുമയുടെയും മിശ്രിതത്തോടെ ഈദ് ആഘോഷിക്കുകയാണ്.തലസ്ഥാനത്തെ പൊതു-സ്വകാര്യ ബീച്ചുകളിൽ വൈകുന്നേരങ്ങളിൽ വൻ ജനത്തിരക്കാണനുഭവപ്പെടുന്നത്. വസ്ത്രം മാറാനുള്ള മുറികൾ, ഷവറുകൾ, സൗജന്യ വാട്ടർ ഡിസ്പെൻസറുകൾ, സന്ദർശകരെ സഹായിക്കാൻ മോട്ടോർ സൈക്കിൾ ടീമുകൾ എന്നിവ പബ്ലിക് ബീച്ചുകളിലുണ്ട്. വോളിബോൾ-ഫുട്ബോൾ ഏരിയകൾ, ജെറ്റ് സ്കീയിംഗ്, പാരാസെയിലിംഗ് പോലുള്ള പ്രവർത്തനങ്ങൾ എന്നിവയും ബീച്ചുകളിൽ ഉണ്ടായിരുന്നു.

പാർക്കുകളിൽ പ്രത്യേകിച്ചുമുള്ള ബാർബിക്യൂ ഏരിയകളും കുട്ടികളുടെ കളിസ്ഥലങ്ങളും ഈദിന്റെ മൂന്നാം ദിവസവും ജനനിബിഢമായിരുന്നു.

Share4SendShareTweet3

Related Posts

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025

Recommended

UAE യിൽ ആദ്യമായി അത്തച്ചമയ ഘോഷയാത്ര

UAE യിൽ ആദ്യമായി അത്തച്ചമയ ഘോഷയാത്ര

4 weeks ago
ദുബായ് നോൽ കാർഡ് ടോപ്-അപ്പ്: കുറഞ്ഞ തുക ഇനി മുതൽ 20 ദിർഹം

ദുബായ് നോൽ കാർഡ് ടോപ്-അപ്പ്: കുറഞ്ഞ തുക ഇനി മുതൽ 20 ദിർഹം

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025