ദുബായ്: കോതമംഗലം മുവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു എ ഇ യുടെ നേതൃത്വത്തിൽ
കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 10,12ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അക്കാദമിക്ക് എക്‌സലൻസ് അവാർഡ് നൽകി ആദരിച്ചു. ചടങ്ങിൽ ആശ്രയം യു.എ.ഇ പ്രസിഡണ്ട് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. ജെറോം വർക്കി, ലിയ ജോണി, ഉത്തര പ്രദീഷ്, എൽദോ സജിമോൻ, സെറ എൽദോസ്, ദേവാദത് രഞ്ചു, ചെറിൽ മറിയം അനിൽ, ഹെലൈന തനിഷ്, അർജുൻ അനീഷ്, മുഹ്സിൻ ഷെരിഫ് എന്നി വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
ആശ്രയം യുഎഇ ഭാരവാഹികളായ ഷംസുദ്ദീൻ നെടുമണ്ണിൽ, ഷാജഹാൻ അസൈനാർ, ലതീഷ് കൊമ്പനാൽ,കോയാൻ മുഹമ്മദ് ,ശാലിനി സജി, അമ്പിളി സുരേഷ്, തുഷാര തനിഷ് എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഭാരവാഹികളായ സജിമോൻ ജോസഫ്, ജാഫർ എ.കെ, ഇല്യാസ് അബ്ദുൽ റഹ്മാൻ. അനിൽ മാത്യു, സുരേഷ് പി നായർ, ഷിജ ഷാനവാസ് എന്നിവർ പ്രസംഗിച്ചു.ജോൺസൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി.ജിതിൻ റോയ് അവതാരകനായിരുന്നു. അഭിലാഷ് ജോർജ് സ്വാഗതവും
ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.