• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

അഹമ്മദാബാദ് വിമാന ദുരന്തം: മരണം 265; 241 പേര്‍ വിമാനത്തിലെ യാത്രക്കാര്‍,ഒരാൾ രക്ഷപ്പെട്ടു

June 12, 2025
in India, National, NEWS
A A
അഹമ്മദാബാദ് വിമാന ദുരന്തം: മരണം 265; 241 പേര്‍ വിമാനത്തിലെ യാത്രക്കാര്‍,ഒരാൾ രക്ഷപ്പെട്ടു
35
VIEWS

അഹമ്മദാബാദ് :രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണം 265. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 265 മൃതദേഹങ്ങളാണ് എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. 241 യാത്രക്കാരാണ് മരിച്ചത്. ആരെ ഒരേയൊരാള്‍ മാത്രമേ വിമാന ദുരന്തത്തെ അതിജീവിച്ചുളളൂ. 290 പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിലെ യാത്രക്കാര്‍ക്ക് പുറമേ 24 പേര് മരിച്ചെന്നാണ് വിവരം. എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറി അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജിലെ നിരവധി വിദ്യാര്‍ഥികള്‍ മരിച്ചെന്നാണ് വിവരം. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഹോസ്റ്റല്‍ അധികൃതര്‍ ട്വന്റിഫോറിനോട് പറഞ്ഞു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരുപോലെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വീണ്ടെടുത്ത് പരിശോധനകള്‍ നടത്തിവരികയാണ്. അപകടത്തില്‍ പ്രദേശവാസികളും മരിച്ചതായി സൂചനയുണ്ട്.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ മാത്രമാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. സഹോദരന്‍ അജയ് കുമാര്‍ രമേശും വിശ്വാസിനൊപ്പം ഈ വിമാനത്തിലുണ്ടായിരുന്നു. വിശ്വാസ് ബ്രിട്ടീഷ് പൗരനാണ്.

മഹാദുരന്തത്തെ അതിജീവിച്ച് എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തിറങ്ങി നടന്നുവരുന്ന വിശ്വാസിന്റെ വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. ‘ടേക്ക് ഓഫിന് 30 സെക്കന്റുകള്‍ക്ക് ശേഷം തന്നെ അപകടമുണ്ടായി. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. എന്റെ സഹോദരനും വിമാനത്തിലുണ്ടായിരുന്നു’. രക്ഷപ്പെടലിന് ശേഷം വിശ്വാസിന്റെ വാക്കുകള്‍ ഇങ്ങനെ. വിശ്വാസിന്റെ പരുക്കുകള്‍ സാരമല്ലെന്നാണ് വിവരം. 11 അ സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്..വിമാനാപകടത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. ഇന്നത്തെ അപകടം അടക്കം 25 വര്‍ഷത്തിനിടെ രാജ്യത്തെ ഞെട്ടിച്ച് നാല് ആകാശ ദുരന്തങ്ങളാണുണ്ടായത്.

Share6SendShareTweet4

Related Posts

ദുബായിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദുബായിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16, 2025
വിരമിക്കാൻ ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീ‍ർ

വിരമിക്കാൻ ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീ‍ർ

August 16, 2025
ദുബായിലെ ബുർജ് ഖലീഫ ത്രിവർണ ശോഭയിൽ തിളങ്ങി

ദുബായിലെ ബുർജ് ഖലീഫ ത്രിവർണ ശോഭയിൽ തിളങ്ങി

August 16, 2025
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

August 14, 2025
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറും; വരും ദിനങ്ങളിൽ പ്രതീക്ഷിക്കുന്നത് 36 ലക്ഷം യാത്രക്കാരെ

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറും; വരും ദിനങ്ങളിൽ പ്രതീക്ഷിക്കുന്നത് 36 ലക്ഷം യാത്രക്കാരെ

August 14, 2025
പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് :പദ്ധതിയുമായി നോർക്ക

പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് :പദ്ധതിയുമായി നോർക്ക

August 14, 2025

Recommended

തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടയും :നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും കൈകോർക്കുന്നു

തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടയും :നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും കൈകോർക്കുന്നു

5 months ago
ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ ശേഷി 10 മടങ്ങ് വർദ്ധിപ്പിച്ചു

ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ ശേഷി 10 മടങ്ങ് വർദ്ധിപ്പിച്ചു

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025