• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെന്ററിൽ; രജിസ്ട്രേഷൻ വെബ്‌സൈറ്റ് ആരംഭിച്ചു

June 13, 2025
in Dubai, NEWS, UAE
A A
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെന്ററിൽ; രജിസ്ട്രേഷൻ വെബ്‌സൈറ്റ് ആരംഭിച്ചു
27
VIEWS

ദുബായ് : 11-ാമത് അന്താരാഷ്ട്ര യോഗാ ദിന ആഘോഷവുമായി (ഐ.ഡി.വൈ 2025) ബന്ധപ്പെട്ട് ഷാർജ എക്സ്പോ സെന്ററിൽ ഈ മാസം 21ന് മെഗാ പരിപാടി സംഘടിപ്പിക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിൽ ഇന്നലെ നടന്ന കർട്ടൻ റൈസർ പരിപാടിയിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ലോകത്തിന് സമ്മാനിച്ച പരമ്പരാഗത ആരോഗ്യ സമ്പ്രദായമായ യോഗായുടെ സമഗ്ര നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നുന്ന ഈ മെഗാ ഇവന്റ് ‘യോഗാ ഫോർ വൺ എർത്, വൺ ഹെൽത്’ എന്ന വിഷയത്തിൽ വിവിധ യോഗാ ഗ്രൂപ്പുകളുമായും സാമൂഹിക സംഘടനകളുമായും സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
യോഗാ ദിന മെഗാ ആഘോഷത്തിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷന് വേണ്ടി ഒരു സമർപ്പിത വെബ്‌സൈറ്റും കോൺസുൽ ജനറൽ പുറത്തിറക്കി.

https://cgidubai.zohobackstage.in/InternationalDayofYoga2025-11thEdition#

ആണ് രജിസ്ട്രേഷൻ ലിങ്ക്. പങ്കെടുക്കുന്നവർ എമിറേറ്റ്‌സ് ഐ.ഡി, അല്ലെങ്കിൽ പാസ്‌പോർട്ട് വിശദാംശങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എ.ഇയുടെ ‘സമൂഹ വർഷം’ ആചരിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യോഗാ ദിന പരിപാടിയുടെ 11-ാമത് പതിപ്പ് ഷാർജയിൽ നടത്താനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യൻ സമൂഹം മാത്രമല്ല, യു.എ.ഇയെ വീടെന്ന് വിളിക്കുന്ന ആർക്കും സമഗ്ര ആരോഗ്യത്തിനായി ഒന്നിച്ചുചേരാനാകുന്ന ഈ സംഗമത്തിനെത്താം. ഇന്ത്യയിൽ നിന്നാണ് യോഗാ ഉത്ഭവിച്ചതെങ്കിലും, എല്ലാ മനുഷ്യ രാശിക്കും അതൊരു നിധിയാണ്” -അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രവാസ സമൂഹാംഗങ്ങൾ, വിശാലമായ അന്താരാഷ്ട്ര സമൂഹം, യോഗാ പ്രാക്ടീഷണർമാർ, യു.എ.ഇയിലുടനീളമുള്ള വെൽനസ് പ്രേമികൾ എന്നിവരെല്ലാം പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷം ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിയിൽ ഏകദേശം 6,000 പേർ പങ്കെടുതിരുന്നു. എക്സ്പോ സെന്ററിൽ നടത്തുന്ന ഈ വർഷത്തെ പരിപാടിയിൽ 5,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

എക്സ്പോ സെന്റർ ഗേറ്റുകൾ വൈകുന്നേരം 5 മുതൽ തുറന്നിരിക്കും. പരിപാടികൾ വൈകുന്നേരം 6 മുതൽ ആരംഭിക്കും. പങ്കെടുക്കുന്നവർ സ്വന്തം യോഗാ മാറ്റുകൾ കൊണ്ടു വരണം. പരിമിതമായ എണ്ണം യോഗാ മാറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ വിതരണം ചെയ്യുന്നതിനാലാണിത്.

അടുത്തുള്ള പൊതുഗതാഗത സൗകര്യങ്ങളിൽ നിന്ന് വേദിയിലേക്ക് ഷട്ടിൽ സേവനങ്ങൾ ക്രമീകരിച്ചു കൊണ്ടിരിക്കുകയാണ്.ഗ്രൂപ്പ് യോഗാ സെഷനുകൾ, ഗൈഡഡ് പരിശീലനങ്ങൾ, സാംസ്കാരിക പ്രദർശനം എന്നിവ ഉണ്ടാകും .പുതുതായി ആരംഭിച്ച വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ ഇപ്പോൾ നടത്താവുന്നതാണ്. അബൂദബി ഇന്ത്യൻ എംബസി രക്ഷാകർതൃത്വത്തിൽ അബൂദബിയിൽ പ്രത്യേക യോഗാ ദിന പരിപാടികൾ നടക്കും.കർട്ടൻ റൈസർ പരിപാടിക്കിടെ പങ്കെടുത്തവർക്കായി പ്രത്യേക ചെയർ യോഗാ സെഷനും നടത്തിയിരുന്നു.

അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി കോൺസുൽ ജനറലിന്റെ നിർദേശാനുസരണം ഒരു മിനിറ്റ് നേരം മൗനമാചരിച്ച് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടായിരുന്നു കർട്ടൻ റൈസർ ചടങ്ങ് സമാപിച്ചത്.

Share4SendShareTweet3

Related Posts

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025
സംഗീത മേഖലയിലെ  എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

September 5, 2025
Dubai Airport Security Check

ദുബൈ എയർപോർട്ടിൽ യാത്രക്ക് വലിയ മാറ്റം: ബാഗ് തുറക്കാതെ തന്നെ സുരക്ഷാ പരിശോധന

September 4, 2025

Recommended

യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്ത: ഇൻഷുറൻസ് നിരക്കിൽ കുറവ്

യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്ത: ഇൻഷുറൻസ് നിരക്കിൽ കുറവ്

2 weeks ago
ഷാർജയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം :നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നു

ഷാർജയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം :നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നു

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025