ദുബായ് : ദുബായിലെ ഗതാഗതം മെച്ചപ്പെടുത്താനും, അൽ ഖുദ്‌റ റോഡിലെ ജംഗ്ഷനുകൾ നന്നാക്കിയെടുക്കാനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) താൽക്കാലിക ഗതാഗത വഴിതിരിച്ചു വിടൽ പ്രഖ്യാപിച്ചു.അറേബ്യൻ റാഞ്ചസ് ജംഗ്ഷനിൽ പാലം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 5 മാസത്തേക്ക് ഗതാഗതം വഴിതിരിച്ചു വിടുകയാണെന്ന് ആർ.ടി.എ സ്ഥിരീകരിച്ചു.സുഗമമായ യാത്ര ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യാനും, നേരത്തെ പുറപ്പെടാനും, തിരക്കേറിയ സമയം ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.
വഴിതിരിച്ചു വിടലിൽ ഇവ ഉൾപ്പെടുന്നു:
അൽ ഖുദ്ര റോഡിന്റെയും, അറേബ്യൻ റാഞ്ചസിനെയും ദുബൈ സ്റ്റുഡിയോ സിറ്റിയെയും ബന്ധിപ്പിക്കുന്ന റോഡിന്റെയും കവലയിലെ ട്രാഫിക് സിഗ്നൽ നീക്കം ചെയ്യൽ.ഇന്റർ സെക്ഷൻ ഏരിയയ്ക്ക് പുറത്തുള്ള ഗതാഗതം വഴിതിരിച്ചു വിടൽ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്‌യാൻ സ്ട്രീറ്റിനുമിടയിൽ ഇരു ദിശകളിലേക്കും സ്വതന്ത്രമായ വാഹന ഒഴുക്ക് സാധ്യമാക്കൽ.
രണ്ട് സിഗ്നൽ രഹിത യു-ടേണുകൾ കൂട്ടിച്ചേർക്കൽ.