അബൂദബി: സിറിയൻ തലസ്ഥാനമായ ദമസ്കസിനടുത്തുള്ള മാർ ഏലിയാസ് ചർച്ചിൽ നിരവധി പേരുടെ മരണത്തിനും പരുക്കിനുമിടയാക്കിയ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള അക്രമണത്തെയും ഭീകരതയെയും യു.എ.ഇ നിരാകരിക്കുന്നുവെന്ന് വിദേശ കാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഇരകളുടെ കുടുംബങ്ങൾക്കും സിറിയൻ സർക്കാറിനും ജനങ്ങൾക്കും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും പരുക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.