ദുബായ്: ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണവും വെളളിയും സ്വന്തമാക്കാനുള്ള യുഎഇയിലെ ആദ്യത്തെ ഇമറാത്തി ആപ്പായ ഒ ഗോൾഡ്. സ്വർണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഗൾഫിലെ മുൻനിരയിലുള്ള സ്വർണ റിഫൈനറിയാണ് എമിറേറ്റ്സ് ഗോൾഡ്.ഒ ഗോൾഡിന്റെ 75,000-ലധികം വരുന്ന ഉപയോക്താക്കൾക്ക് സർട്ടിഫൈഡ് സ്വർണ്ണ ഉൽപ്പന്നങ്ങൾ നേരിട്ട് റിഫൈനറി നിരക്കിൽ, സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് ഈ പങ്കാളിത്തം.

ഒ ഗോൾഡ് വാലറ്റ് വഴിയാണ് സ്വർണം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. യുഎഇയിലെ സാധാരണ നിക്ഷേപകർക്ക് എളുപ്പത്തിൽ മൂല്യമേറിയ ലോഹങ്ങളിൽ നിക്ഷേപിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഒ ഗോൾഡിന്റെ സ്ഥാപകനായ ബന്ദർ അൽഒത്മാൻ പറഞ്ഞു.ഒ ഗോൾഡുമായുള്ള പങ്കാളിത്തം, യുഎഇയിലെ നിക്ഷേപകർക്ക് വിലയേറിയ ലോഹങ്ങളിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവും ഗുണനിലവാരമുള്ളതുമാക്കാൻ സഹായിക്കുമെന്ന് എമിറേറ്റ്സ് ഗോൾഡിന്റെ സിഇഒ അഭിജിത് ഷാ പറഞ്ഞു. ലോകനിലവാരത്തിൽ 1992 മുതൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗോൾഡ്, മിഡിൽ ഈസ്റ്റിലെ സ്വർണ-വെളളി വിപണിയിൽ കഴിഞ്ഞ 33 വർഷമായി മുൻനിരയിലുള്ള സ്ഥാപനമാണ്. എമിറേറ്റ്സ് റിഫൈനറിയുമായുള്ള കരാറിലൂടെ “യുഎഇ ഗുഡ് ഡെലിവറി” സർട്ടിഫിക്കേഷൻ നേടിയ സ്വർണ- വെളളി ബാറുകളുടെയും നാണയങ്ങളുടെയും വിപുലമായ ശേഖരമാണ് ഒ ഗോൾഡ് ഉപയോക്താക്കൾക്ക് നേരിട്ട് റിഫൈനറിയിൽ നിന്ന് ലഭിക്കുക.