ദുബായ് :വേൾഡ് മലയാളി കൗൺസിൽ (WMC) മിഡിൽ ഈസ്റ്റ് റീജിയണിന്റെ 2025-27 ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ദുബായിലെ ഏഷ്യാന ഹോട്ടലിൽ വെച്ച് നടന്നു .1995 ൽ അമേരിക്കയിൽ വെച്ച് രൂപീകൃതമായ സംഘടനയാണ് ഇത് . മിഡിൽ ഈസ്റ്റ് ചെയർമാനായി സക്കീർ ഹുസ്സൈൻ, പ്രസിഡന്റായി സുധീർ സുബ്രമണ്യൻ, സെക്രെട്ടറി ഇൻചാർജ് ആയി അരുൺ ജോർജ് എന്നിവരേയും ട്രഷറർ ആയി ജേക്കബ് തോമസ്, വൈസ് പ്രസിഡന്റ് അഡ്മിൻ ആയി സിബി തോമസ്, വിമൻസ് ഫോറം പ്രസിഡന്റായി നസീല ഹുസ്സൈൻ, വിമൻസ് ഫോറം സെക്രട്ടറിയായി ജോഷില ഷാബു, വിമൻസ് ഫോറം ട്രഷറർ ആയി ടിസ്സി ജോൺ എന്നിവരേയും മിഡിൽ ഈസ്റ്റിലെ വിവിധ പ്രൊവിൻസുകളായ ദുബായ്, ഷാർജ, ഉമ്മ അൽ കോയിൻ, അജ്‌മാൻ, അൽ ഐൻ, റാസ് അൽ ഖൈമ, കുവൈറ്റ്, ഖത്തർ, അബുദാബി, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും എത്തിയ പ്രതിനിധികൾ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

പ്രദീപ് പൂഗാടൻ ഏവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഷാർജാ പോലീസ് മേജർ ഡോക്ടർ സാലെ ജുമാ മൊഹമ്മദ് ബെൽഹാജ്, എമിറാത്തി മൂവി ആക്ടർ അബ്ദുല്ല ജഫാലി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്ത പരിപാടിയിൽ അടുത്തിടെ എയർ ഇന്ത്യ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ടു കൊണ്ടും ലോകം മുഴുവൻ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ദുദ്ധഭീതികൾക്കിടയിൽ ശാന്തിയും സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് മെഴുകുതിരികൾ തെളിച്ചു. മേജർ സാലാ ജുമാ മുഹമ്മദ് പ്രാർത്ഥനക്കു നേതൃത്വം നൽകി.
രാജു തേവർമഠം സ്വാഗത പ്രസംഗവും, ജോൺ ഷാരി, അഡ്വ അജി കുര്യാക്കോസ്, അഡ്വ തോമസ് പണിക്കർ, സന്തോഷ് വർഗീസ്, ഷീല റെജി, രേഷ്മ റെജി തുടങ്ങിയവർ ആശംസ പ്രസംഗവും നടത്തി.
അതിനു ശേഷം ശ്രീകുമാറും, അരുണിമയും സമ്മാനിച്ച ഗാനവിരുന്നും, മുസ്തഫയും സംഘവും അവതരിപ്പിച്ച ഗസൽരാവും അരങ്ങേറി .ഷബ്‌ന സുധീറും രേഷ്മ റെജിയും ആയിരുന്നു അവതാരകർ. പരിപാടികൾക്ക് കൺവീനർമാരായ അരുൺ ജോർജും ജോഫിയും നേതൃത്വം നൽകി.കലാപരിപാടികൾക്ക് രാജീവ് പിള്ള ആണ് നേതൃത്വം നൽകിയത് .