ദുബായ് : പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ അർഡി, ഫെയർമോണ്ട് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സുമായി ചേർന്ന് വികസിപ്പിച്ച ഫ്ലാഗ്‌ഷിപ്പ് ബ്രാൻഡഡ് റസിഡൻഷ്യൽ പദ്ധതിയായ ഫെയർമോണ്ട് റെസിഡൻസസ് അൽ മാർജാൻ ഐലൻഡ് ലെ വിൽപ്പന ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദുബായിൽ നടന്ന ഹൈ-പ്രൊഫൈൽ ബ്രോക്കർ ഇവന്റിലായിരുന്നു പ്രഖ്യാപനം.ആഢംബര വാസതിയിലേക്കുള്ള പുതിയ ചുവടുവെപ്പിനൊരുങ്ങുന്ന അൽ മാർജാൻ ഐലൻഡിലെ ഫെയർമോണ്ട് റെസിഡൻസസ് 70 കോടി ദിർഹം മൂല്യത്തിലുള്ള സൂപ്പർ മാൻഷനുകളുടെ വിൽപ്പനയാണ് പ്രഖ്യാപിച്ചത് . പദ്ധതിയിൽ ഒരു മുതൽ ആറു ബെഡ്‌റൂം വരെ ഉള്ള 523 ആഡംബര വാസസ്ഥലങ്ങൾ, ബീച്ച് ഫ്രണ്ട് അപ്പാർട്ട്മെന്റുകൾ, ടൗൺഹൗസുകൾ, വില്ലകൾ എന്നിവ ഉൾപ്പെടുന്നു. AED 2.49 മില്യണിൽ നിന്ന് ആണ് വില ആരംഭിക്കുന്നത് .പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായ വാസസ്ഥലങ്ങളായ Sea Villas ൻറെ പ്രഖ്യാപനവും നടന്നിരുന്നു . ഓരോ വില്ലയും ഏകദേശം 1,850 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളവയാണ്. വിശാലമായ ഫ്ലോർ പ്ലാനുകൾ, സ്വകാര്യ ബീച്ച് കബാനകൾ, അൺഒബ്സ്ട്രക്ടഡ് സമുദ്രദൃശ്യങ്ങൾ, ഡെഡിക്കേറ്റഡ് ബേസ്‌മെന്റ് പാർക്കിങ്, ആധുനിക ആമിനിറ്റികൾ എന്നിവയോടെ ആധിപത്യം ആഗ്രഹിക്കുന്ന ഉൽട്രാ ഹൈ നെറ്റ് വർത്ത്സ് വ്യക്തികൾക്കായി നിർമിച്ചവയാണ് ഈ വീടുകൾ. വില AED 70 മില്യൺ മുതൽ ആരംഭിക്കുന്നു.പദ്ധതിയുടെ വിപണനവും വിൽപ്പനയും ക്രിസ്റ്റീസ് ഇന്റർനാഷണൽ റിയൽ എസ്റ്റേറ്റ് റാസ് അൽ ഖൈമ ആണ് കൈകാര്യം ചെയ്യുന്നത്. ജിസിസിയിലും അന്താരാഷ്ട്രതലത്തിലും ഇടപാടുകാർ എത്തിക്കുന്നതിനായി ക്രിസ്റ്റീസിന്റെ ആഗോള നെറ്റ്വർക്കും പ്രാദേശിക വിദഗ്ധതയും ഉപയോഗപ്പെടുത്തുന്നതാണ് ലക്ഷ്യം.

ഫെയർമോണ്ട് ബ്രാന്റിന്റെ പ്രത്യേകത നിരവധിയാണ് .സമുദ്രതീര ആഡംബര ജീവിത ശൈലി എന്നിവയെ ഏകോപിപ്പിച്ചുള്ള ഈ റസിഡൻസുകളിലെറസിഡന്റുകൾക്ക് പ്രൈവറ്റ് ബീച്ച്, ഫെയർമോണ്ട് ഫിറ്റ് ഫിറ്റ്നസ് സെന്ററും സ്റ്റുഡിയോയുമടക്കം, കുട്ടികൾക്കും കുടുംബങ്ങൾക്കും വില്ലകൾക്കും വേണ്ടി പ്രത്യേകമായി ഒരുക്കിയ പൂളുകൾ, അഡൽറ്റ്‌സ് ഓൺലി സ്കൈ പൂൾ, റസിഡന്റ്‌സ് ലൗഞ്ച്, പ്രൈവറ്റ് ഡൈനിംഗ് റൂം, ബോർഡ്റൂം, ഗെയിംസ് റൂം, ചിൽഡ്രൻസ് ക്ലബ്, വെല്ല്‌നസ് ട്രീറ്റ്‌മെന്റ് റൂമുകൾ എന്നിവ ലഭ്യമാണ്. എല്ലാ വാസസ്ഥലങ്ങളും സമീപത്തെ ഫെയർമോണ്ട് അൽ മാർജാൻ ഐലൻഡ് റിസോർട്ടുമായി നേരിട്ട് കണക്ട് ചെയ്തിരിക്കുന്നു., പ്രൈവറ്റ് ഷെഫ് എക്സ്പീരിയൻസുകൾ, ഇൻ-ഹൗസ് കേറ്ററിംഗ്, ഹൗസ് കീപ്പിംഗ്, കുട്ടികൾക്ക് കെയർ, ഡോഗ് വാക്കിംഗ്, ഹോം മെയിന്റനൻസ്, കോൺസിയർജ് സേവനങ്ങൾ തുടങ്ങിയ ആ ലാ കാർട്ടെ സേവനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

താമസക്കാർക്ക് അക്കോർ ഓണർ ബനിഫിറ്റ്സ് പ്രോഗ്രാമിന്റെ അംഗത്വം ലഭിക്കും. ഇതിൽ Accor Live Limitless (ALL) പ്രോഗ്രാമിൽ ഡയമണ്ട് സ്റ്റാറ്റസ്, മറ്റൊരാൾക്ക് ഗോൾഡ് സ്റ്റാറ്റസ് ഗിഫ്റ്റ് ചെയ്യാനുള്ള അവകാശം, 5,700-ലധികം ആഗോള ഹോട്ടലുകളിലും റിസോർട്ടുകളിലുമുള്ള വി.ഐ.പി. സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു.2.5 ദശലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള ഈ പദ്ധതിയിൽ ആഡംബര വാസസ്ഥലങ്ങൾ മാത്രമല്ല, ബ്രാൻഡഡ് സർവീസ്ഡ് റെസിഡൻസുകൾ, ടൗൺഹൗസുകൾ, സ്വകാര്യ വില്ലകൾ, ആഡംബര ഹോട്ടൽ, ഇമേഴ്‌സീവ് ഫുഡ് & ബെവറേജ്, റീട്ടെയിൽ പ്രൊമനേഡ്, വിവിധ ലൈഫ്‌സ്റ്റൈൽ ആമിനിറ്റികൾ എന്നിവയും ഉൾപ്പെടുന്ന ഫ്യൂച്ചർ-ഫോർവേഡ് കോസ്റ്റൽ കമ്യൂണിറ്റി ആകും.