• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

‘അപകടരഹിത വേനൽ’ ക്യാംപെയിനുമായി യുഎഇ; ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

June 29, 2025
in Abu Dhabi, NEWS, UAE
A A
‘അപകടരഹിത വേനൽ’ ക്യാംപെയിനുമായി യുഎഇ; ഡ്രൈവർമാർക്ക് മുന്നറിയിപ്പ്
25
VIEWS

അബുദാബി ∙ വർധിച്ചുവരുന്ന ചൂടിനിടയിൽ ഡ്രൈവർമാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യുഎഇ ‘അപകടരഹിത വേനൽ’ (Accident-Free Summer) ക്യാംപെയിൻ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഈ ക്യാംപെയിൻ റോഡ് ഉപയോക്താക്കളോട് ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അവബോധം എത്തിച്ച് അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷയുടെ ഉയർന്ന നിലവാരം കൈവരിക്കാനും ഈ പ്രചാരണം ലക്ഷ്യമിടുന്നു.2024-ലെ വേനൽക്കാലത്തും രാജ്യം അപകടരഹിത സംരംഭം ആരംഭിച്ചിരുന്നു. ടയർ പരിശോധനകൾ, വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ, നിശ്ചിത വേഗം പാലിക്കൽ, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കൽ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം ഇതിൽ ഉൾപ്പെടുന്നു. വേനൽക്കാലം അടുക്കുമ്പോൾ, ചൂട് ടയറുകളെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ടയറുകൾ കേടുപാടുകളില്ലാത്തതാണെന്ന് ഉറപ്പുവരുത്താനും നിർമാണ തീയതി പരിശോധിക്കാനും ടയർ പ്രഷർ നിയന്ത്രിക്കാനും മോട്ടോറിസ്റ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

∙ ടയർ പൊട്ടിത്തെറിക്കുന്നതിനുള്ള 5 പ്രധാന കാരണങ്ങൾ

  1. ടയറിന്റെ ശേഷിക്ക് അപ്പുറം വാഹനം അമിതമായി ഭാരം കയറ്റുന്നത്.
  2. തെറ്റായ ടയർ പ്രഷർ.
  3. ടയറിന്റെ രൂപകൽപന ചെയ്ത വേഗപരിധിക്ക് അപ്പുറം അമിത വേഗത്തിൽ ഓടിക്കുന്നത്.
  4. ടയറുകളും ചൂടുള്ള ടാർ റോഡുകളും തമ്മിലുള്ള ഘർഷണം.
  5. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലൂടെ (ഉദാ: ഓഫ്-റോഡ്) വാഹനം ഓടിക്കുന്നത് പോലുള്ള മുൻകാല ദുരുപയോഗം.

എങ്കിലും ടയർ പരിശോധനകൾ മാത്രമല്ല, അപകടങ്ങൾ തടയാനുള്ള ഏക മാർഗം വാഹനങ്ങൾ പതിവായി പരിശോധിക്കുന്നതും ഓയിൽ, കൂളിങ് ഫ്ലൂയിഡുകൾ, മറ്റ് ഘടകങ്ങൾ എന്നിവ പരിശോധിക്കുന്നതും അത്യാവശ്യമാണ്. വാഹനത്തിന്റെ ആരോഗ്യം പോലെ തന്നെ ഡ്രൈവർമാരുടെ റോഡിലെ നല്ല പെരുമാറ്റവും പ്രധാനമാണ്.

Share4SendShareTweet3

Related Posts

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

July 4, 2025
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

July 4, 2025
റാസൽഖോർ വന്യജീവി സങ്കേതം താൽക്കാലികമായി അടച്ചു

റാസൽഖോർ വന്യജീവി സങ്കേതം താൽക്കാലികമായി അടച്ചു

July 4, 2025
പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത്ജൂലൈ 19 ന് കാസര്‍ഗോഡ് ഉദുമയില്‍

പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത്ജൂലൈ 19 ന് കാസര്‍ഗോഡ് ഉദുമയില്‍

July 4, 2025
ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് & അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് & അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

July 4, 2025
ദുബായിൽ ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് പ്രവർത്തനം തുടങ്ങി

ദുബായിൽ ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് പ്രവർത്തനം തുടങ്ങി

July 4, 2025

Recommended

ദുബായുടെയും, സർക്കാരിന്റെയും ഔദ്യോഗികചിഹ്നങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്.

ദുബായുടെയും, സർക്കാരിന്റെയും ഔദ്യോഗികചിഹ്നങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്.

5 months ago
ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് ‘അൽ റയ്യാൻ’ ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു

ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് ‘അൽ റയ്യാൻ’ ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025